ദിയയ്ക്കും അശ്വിനും ഹൻസികയുടെ സർപ്രൈസ് വിവാഹ സമ്മാനം; നവദമ്പതികൾക്ക് ആശംസകൾ നേർന്ന് ആരാധകർ
Mail This Article
ദിയ കൃഷ്ണയുടെ വിവാഹ ആഘോഷങ്ങളുടെ തിരക്കിലാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. ദിയയുടെ ബ്രൈഡൽ ഷവർ വിഡിയോ എല്ലാം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ദിയയ്ക്കും പങ്കാളി അശ്വിനും വിവാഹ സമ്മാനം നൽകുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് കുടുംബത്തിലെ ഇളയമകൾ ഹൻസിക കൃഷ്ണ. യുട്യൂബിലെത്തി മണിക്കൂറുകൾക്കകം തന്നെ ഹൻസികയുടെ വിഡിയോ ട്രെൻഡിങ്ങായി.
ബ്രൈഡൽ ഷവർ കഴിഞ്ഞതിനു ശേഷം ദിയയ്ക്കും അശ്വിനും ഒപ്പം ഹൻസിക ലുലു മാളിൽ എത്തുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. സമ്മാനമായി എന്താണ് വേണ്ടതെന്ന് ദിയയോടും അശ്വിനോടും ഹൻസിക ചോദിക്കുന്നതും വിഡിയോയിലുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളത് വാങ്ങാമെന്നും ഹൻസിക പറയുന്നുണ്ട്. ഒടുവിൽ ഡ്രസ് വാങ്ങാമെന്ന് തിരുമാനിക്കുകയും ചെയ്യുന്നു. നീല നിറത്തിലുള്ള ഷോട്ട് ഫ്രോക്കാണ് ദിയ തിരഞ്ഞെടുത്തെത്. ചെക്ക് ഷർട്ടും ജീൻസുമാണ് അശ്വിൻ തിരഞ്ഞെടുത്തത്.
തുടർന്ന് എല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കുന്നതും വിഡിയോയിലുണ്ട്. ഇതിനിടെ എന്തുകൊണ്ടാണ് ഹൻസു ബീ എന്ന് പേര് ഉപയോഗിക്കാൻ കാരണമെന്ന് അശ്വിൻ ഹൻസികയോട് ചോദിക്കുന്നതും വിഡിയോയിലുണ്ട്. വ്ലോഗ് തുടങ്ങുമ്പോൾ അഹാനയാണ് ഈ പേര് നിർദേശിച്ചതെന്നാണ് ഹൻസികയുടെ മറുപടി.
ഹൻസികയുടെ വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തി. ‘ഹേറ്റേഴ്സിനുള്ള മറുപടിയാണിത്. അവർ നല്ല കമ്പനിയാണ് മക്കളേ’ എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. അശ്വിൻ–ഹൻസിക ബോണ്ട് നല്ലരസമാണ്. എന്നും ഈ സ്നേഹവും ഐക്യവുമുണ്ടാകട്ടെ എന്നായിരുന്നു വിഡിയോയ്ക്കു താഴെ എത്തിയ മറ്റൊരു കമന്റ്. നവദമ്പതികൾക്ക് പലരും ആശംസകളും നേർന്നു. സെപ്റ്റംബർ അഞ്ചിന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് അശ്വിൻ ദിയയെ ജീവിതസഖിയാക്കിയത്