ഒരു ‘സ്റ്റോറി’ക്ക് മറുപടി; പരിചയം, പ്രണയം പിന്നെ വിവാഹം; രസകരമായ വിവാഹ വിഡിയോ പങ്കുവച്ച് അർജുൻ
Mail This Article
വിവാഹ വിഡിയോ പങ്കുവച്ച് പ്രശസ്ത വ്ലോഗർ അർജുൻ സുന്ദരേശൻ. കഴിഞ്ഞ ദിവസമായിരുന്നു അർജുനും അവതാരകയും മോഡലുമായ അപർണ പ്രേമരാജും തമ്മിലുള്ള വിവഹം. പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തതിനെ കുറിച്ച് അപർണ വിഡിയോയിൽ പറയുന്നുണ്ട്.
‘ഒരു സ്റ്റോറിക്ക് റിപ്ലേ ചെയ്താണ് പരിചയപ്പെട്ടത്. പിന്നീട് സംസാരിക്കാൻ തുടങ്ങി. രണ്ടാഴ്ചയ്ക്കകം നേരിൽ കാണുകയും ചെയ്തു. ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ വീട്ടിൽ പറഞ്ഞു. വീട്ടിൽ അങ്ങനെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് അർജുന്റെ വീട്ടിൽ ഇക്കാര്യം പറഞ്ഞത്. തുടർന്ന് വിവാഹ തീരുമാനിക്കുകയും ചെയ്തു.’– അപർണ പറഞ്ഞു.
ചുവപ്പു പട്ടുസാരിയായിരുന്നു വിവാഹത്തിന് അപർണയുടെ വസ്ത്രം. സാരിക്ക് മാച്ചിങ്ങായ വർക്കുകളുള്ള ബ്ലൗസായിരുന്നു. മിനിമം മേക്കപ്പും ആക്സസറീസു മായിരുന്നു. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള ആന്റിക് നെക്ലസും ലോങ്ചെയിനും. മുത്തുകൾ പതിച്ച ജിമിക്കി കമ്മലും സ്റ്റൈൽചെയ്തിരുന്നു. പിങ്ക് ഷെയ്ഡ് ലിപ്സ്റ്റിക്. മസ്കാരയും ഐ ലൈനറും ഉപയോഗിച്ചിട്ടുണ്ട്. മെടഞ്ഞിട്ടിരിക്കുന്ന മുടിയിൽ മുല്ലപ്പൂ ചൂടിയതായിരുന്നു ഹെയർസ്റ്റൈൽ. ക്രീം നിറത്തിലുള്ള ഷർട്ടും കസവുമുണ്ടുമായിരുന്നു അർജുന്റെ ഔട്ട്ഫിറ്റ്.
വിവാഹിതനാകാൻ പോകുന്ന വിവരം അർജുൻ തന്നെ നേരത്തേ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ‘ക്യൂട്ട് വിഡിയോ’ എന്നാണ് അർജുന്റെയും അപർണയുടെയും വിവാഹ വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. ‘ഇനി ഞങ്ങൾ സിംഗിൾസിന് പുതിയ നേതാവിനെ കണ്ടെത്തണം, അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ സിഗ്മ ഗൃഹസ്ഥനായി’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും എത്തി. ടെലിവിഷൻ സിനിമാ മേഖലയിലെ നിരവധി പ്രമുഖരും അർജുനും അപർണയ്ക്കും ആശംസകള് നേർന്നു.