ADVERTISEMENT

പോളിഷ് എയർഫോഴ്സിന്റെ മിഗ് 29 വിമാനം ജനവാസ മേഖലയിലൂടെ താഴ്ന്ന ഉയരത്തിൽ ശബ്ദാതിവേഗത്തിൽ പറന്നപ്പോൾ  വീടുകളുടെ മേൽക്കൂരയിലുൾപ്പടെ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. മാൽബോർക്ക് മേഖലയിലെ സാലെനിക്കിൽ(Szaleniec ) നടന്ന ഒരു സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂൺ 20ന് ഒരു പരിശീലന പറക്കലിനിടെ 22ാം എയർ ബേസിൽ നിന്നുള്ള മിഗ് 29 വിമാനമാണ് ഏകദേശം 1,000 അടി (304 മീറ്റർ) ഉയരത്തിൽ പറക്കുമ്പോൾ ശബ്ദത്തിന്റെ വേഗം മറികടന്നത്. 

ഒരു വസ്തു ശബ്ദത്തിന്റെ വേഗത്തേക്കാൾ അതി വേഗത്തിൽ വായുവിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന  തരംഗങ്ങൾ മൂലമുണ്ടാകുന്ന ഉച്ചത്തിലുള്ള ശബ്ദമാണ് സോണിക് ബൂം. ഇത് സ്ഫോടനത്തിന് സമാനമാണ് , അത് ജനവാസമുള്ള പ്രദേശങ്ങളിൽ താഴ്ന്ന ഉയരത്തിൽ സംഭവിക്കുകയാണെങ്കിൽ, വീടുകൾക്കും ആളുകൾക്കും പോലും കേടുപാടുകൾ വരുത്തുകയും കേൾവി നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും.

ശബ്ദ തരംഗത്തിന്റെ ആഘാതത്തിന്റെ ഫലമായി, നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചു. മാൽബോർക്ക് മിലിട്ടറി പൊലീസ് സ്റ്റേഷനും സ്റ്റേറ്റ് കമ്മീഷൻ ഓഫ് ഏവിയേഷൻ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷനും ഇതിൽ അന്വേഷണം നടത്തുകയാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കുമെന്നും അധികാരികൾ അറിയിപ്പ് നൽകിയിട്ടുമുണ്ട്.

പോളിഷ് എയർഫോഴ്‌സിന് നിരവധി സൂപ്പർസോണിക് വിമാനങ്ങളുണ്ട്. അതിലൊന്നാണ് Mikoyan MiG-29 യുദ്ധവിമാനം . പോളിഷ് എയർഫോഴ്‌സിന് മിഗ് 29നുമായുള്ള ബന്ധത്തിൽ വലിയ ചരിത്രമുണ്ട്. മിക്കോയാൻ മിഗ്-29, ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനിൽ രൂപകൽപ്പന ചെയ്ത ഇരട്ട എഞ്ചിൻ യുദ്ധവിമാനമാണ്.  F-16 Fighting Falcon, F-15 Eagle പോലുള്ള അമേരിക്കൻ വിമാനങ്ങളെ നേരിടാൻ 1983-ൽ അവതരിപ്പിച്ചു. 30 എംഎം ഓട്ടോകാനൺ, എയർ ടു എയർ മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധതരം ആയുധങ്ങൾ  സജ്ജീകരിച്ചിരിക്കുന്ന മിഗ്-29 റഷ്യൻ വ്യോമസേനയും ലോകമെമ്പാടുമുള്ള മറ്റനേകം രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com