ADVERTISEMENT

യുഎഫ്ഒകൾ എന്നറിയപ്പെടുന്ന അജ്ഞാത പേടകങ്ങളെ കിട്ടണമെങ്കിൽ ആകാശത്തു നോക്കിയാൽ പോരെന്നും ഇവ ഒളിച്ചിരിക്കുന്നത് കടലിനടിയിലാണെന്നും യുഎസ്  മുൻ നാവിക ഉദ്യോഗസ്ഥൻ ടിം ഗാലുഡെറ്റ്. ഇക്കാര്യം പരിഗണിക്കാത്തതിന് യുഎസ് പ്രതിരോധ മന്ത്രാലയത്തിനെ ടിം വിമർശിച്ചു. യുഎഫ്ഒകൾ യുഎസിനുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്നാണെന്നും അദ്ദേഹം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. യുഎഫ്ഒകളുടെ വലിയ സവിശേഷതകളിലൊന്ന് കരയിൽ നിന്നു കടലിലേക്കും തിരിച്ചും സുഗമമായി യാത്ര ചെയ്യാനുള്ള ശേഷിയാണ്.ഇക്കാര്യം അധികൃതർ പ്രത്യേകം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2019ൽ യുഎസ്എസ് ഒമാഹ എന്ന യുദ്ധക്കപ്പൽ യുഎസിന്റെ സാൻ ഡീഗോ തീരത്തിനടുത്ത് ഒരു യുഎഫ്ഒ വെള്ളത്തിലേക്ക് ഇറങ്ങുന്നതു പോലെ ഒരു വിഡിയോ ഷൂട്ട് ചെയ്തിരുന്നു. ജെറമി കോർബെൽ എന്നയാൾ റിലീസ് ചെയ്ത വിഡിയോ പിന്നീട് പെന്റഗൺ പരിശോധിച്ച് സ്ഥിരീകരണം നട‌ത്തിയിരുന്നു. എന്നാൽ ഇതൊരു പുതിയ കാര്യമല്ലെന്നാണ് ടിം പറയുന്നത്. യുഎഫ്ഒകൾ സംബന്ധിച്ച വിവരങ്ങൾ യുഎസ് സർക്കാർ പുറത്തുവിടാതെയിരിക്കുകയുമാകാമെന്നും ടിം സംശയം പ്രകടിപ്പിച്ചു. അനാവശ്യ പേടി ഉടലെടുക്കാതെ ഇരിക്കാനാകും ഇത്. 

യുഎസിന്റെ സമുദ്രഗവേഷണവിഭാഗങ്ങൾ ഇക്കാര്യങ്ങൾ കൂടുതൽ വിദഗ്ധമായി പഠിക്കണമെന്നും ടിം ആവശ്യപ്പെട്ടു. യുഎസ് നേവിയിൽ റിയർ അഡ്മിറൽ എന്ന ഉന്നത സ്ഥാനം വരെയെത്തി വിരമിച്ച ടിം ഗാലുഡെറ്റ് മികച്ച ഒരു സമുദ്രപര്യവേക്ഷകനും ഗവേഷകനും കൂടിയാണ്. യുഎഫ്ഒകൾ സത്യമെന്നു വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്ന ആൾകൂടിയാണ് ടിം. അന്യഗ്രഹ സാങ്കേതികവിദ്യകളെപ്പറ്റി ഗവേഷണം നടത്തുന്ന ഗലീലിയോ പ്രോജക്ട് എന്ന ഗവേഷണസംഘത്തിൽ അംഗവുമാണ് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com