ADVERTISEMENT

24 മണിക്കൂറിനുള്ളിൽ‍ തായ്‌വാനെ വളഞ്ഞു  66 വിമാനങ്ങളും, 7 കപ്പലുകളും. തായ്‌വാന് ചുറ്റും ദിവസേന സൈനിക സാന്നിധ്യം നിലനിർത്തുകയാണ് ചൈന. നിയന്ത്രണത്തിലാക്കാനുള്ള ബലപ്രയോഗം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ചൈന പറയുന്നു. പുതിയ പ്രസിഡന്റായി ലായ് ചിങ്തെ സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് തയ്‌വാനിന് ചുറ്റും ചൈന സൈനികാഭ്യാസം ആരംഭിച്ചത്.

പ്രധാന ദ്വീപിനും തായ്‌പേയ് നിയന്ത്രണത്തിലുള്ള കിൻമെൻ, മാറ്റ്‌സു, വുഖിയു, ഡോങ്‌യിൻ എന്നീ ദ്വീപുകൾക്കും ചുറ്റുമാണ് ചൈന കപ്പലുകളും യുദ്ധവിമാനങ്ങളുമുപയോഗിച്ചു അഭ്യാസപ്രകടനം നടത്തുന്നത്. 

This handout photo taken on May 23, 2024 and released by Taiwan's Defence Ministry on May 24, 2024 shows a Taiwanese airforce F-16 fighter jet in an unknown location. China on May 23 encircled Taiwan with naval vessels and military aircraft in war games aimed at punishing the self-ruled island after its new president vowed to defend democracy. (Photo by Handout / TAIWAN DEFENCE MINISTRY / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / TAIWAN DEFENCE MINISTRY " - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
(Photo by Handout / TAIWAN DEFENCE MINISTRY / AFP)

റിപ്പബ്ലിക് ഓഫ് ചൈന അഥവാ തയ്‌വാൻ 

റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് തയ്‌വാൻ ഔദ്യോഗിക രേഖകളിൽ അറിയപ്പെടുന്നത്. 1912ലെ ചൈനീസ് വിപ്ലവത്തിൽ സാമ്രാജ്യ ശക്തികളിൽനിന്നു ഭരണം പിടിച്ചെടുത്തവരാണ് ആദ്യമായി റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുന്നത്. 

ചൈനയും സമീപദ്വീപായ തയ്‌വാനും അന്ന് ഒന്നായിരുന്നു. പിന്നീട് ജപ്പാൻ ഈ ദ്വീപിൽ അധിപത്യം സ്ഥാപിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാൻ ഇവിടം വിട്ടുകൊടുത്തു. എന്നാൽ കുമിന്താങുമകളും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുണ്ടായ പോര് തയ്‌വാനും ചൈനയും അകലാൻ കാരണമായി. റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിൽ തയ്‌വാനിൽ കുമിന്താങ് വിഭാഗം ഭരണം ആരംഭിച്ചു.

ചൈനീസ് വന്‍കരയുടെ തെക്കു കിഴക്കന്‍ തീരത്തുനിന്നു 180 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുകയാണ് ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന തയ്‌വാൻ എന്ന 36,197 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. ജനസംഖ്യ ഏതാണ്ട് രണ്ടരക്കോടി. ചൈനയുടെ കണ്ണില്‍ തയ്‌വാന്‍ തങ്ങളില്‍നിന്നു വേര്‍പിരിഞ്ഞുപോയ ഒരു ചൈനീസ് പ്രവിശ്യ മാത്രമാണെങ്കില്‍ 1949 മുതല്‍ അതു ഫലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത് ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്.

ചൈനയുടെ ഭരണം പിആർസി അഥവാ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന കയ്യാളുമ്പോൾ തയ്‌വാൻ പോലെയുള്ള സമീപ ദ്വീപുകളുടെയും മറ്റും നിയന്ത്രണം നിർവഹിക്കുന്ന ഏകോപിത കേന്ദ്രീകൃത ഭരണ സംവിധാനത്തെയാണ് ആർഒസി അഥവാ റിപ്പബ്ലിക് ഓഫ് ചൈന എന്ന് വിളിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com