ADVERTISEMENT

ലേസർ ആയുധങ്ങളെ പോരാട്ട നിരയിൽ  ഉൾപ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്ന ആദ്യത്തെ രാജ്യമായി ദക്ഷിണകൊറിയ. സ്റ്റാർ‍ വാർസ് പ്രൊജക്റ്റ് എന്നു പേരിട്ട സൈനികപദ്ധതി ഹാൻവാ എയ്റോസ്പേസുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.  ഉത്തരകൊറിയൻ ഡ്രോണുകൾക്കെതിരെ ലക്ഷ്യമിട്ടു വികസിപ്പിച്ചെടുത്ത ലേസർ ആയുധത്തിന്റ ഓരോ ആക്രമണത്തിനും ചെലവ് ഏകദേശം 2000 വോണ്‍( 200ന് അടുത്ത് ഇന്ത്യൻ രൂപ) മാത്രം ആണ്.

ബ്ലോക്ക്ഐ എന്ന് വിളിക്കപ്പെടുന്ന ലേസർ ആയുധത്തിന് “ചെറിയ ആളില്ലാ വിമാനങ്ങളെയും മൾട്ടികോപ്റ്ററുകളേയും കൃത്യമായി ആക്രമിക്കാൻ കഴിയും, രണ്ടോ മൂന്നോ മിനിറ്റ് ഫോകസ് ചെയ്ത് യന്ത്രഭാഗങ്ങൾ കരിച്ചുകളിയുകയാണ് ചെയ്യുകയെന്ന് ദക്ഷിണ കൊറിയയുടെ ഡിഫൻസ് അക്വിസിഷൻ പ്രോഗ്രാം അഡ്മിനിസ്ട്രേഷന്റെ (ഡിഎപിഎ) വാർത്താക്കുറിപ്പിൽ പറയുന്നു.

ലൈവ്-ഫയർ ടെസ്റ്റുകളിൽ ടാർഗെറ്റുകൾ വെടിവയ്ക്കുന്നതിൽ 100% വിജയം നേടിയതിന് ശേഷം 2023 ഏപ്രിലിൽ ഈ സംവിധാനം യുദ്ധത്തിന് അനുയോജ്യമാണെന്ന് വിലയിരുത്തുകയായിരുന്നു.ലേസർ ആയുധം  വിന്യസിക്കുമെന്ന് പരസ്യമായി സമ്മതിക്കുന്ന ആദ്യ രാജ്യമാണ് ദക്ഷിണ കൊറിയ. ഡ്രോൺ പ്രതിരോധത്തിനായി ദക്ഷിണ കൊറിയ ലേസർ ആയുധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ചില കാരണങ്ങൾ ഇതാ:

കൃത്യത: ലേസറുകൾക്ക് ചെറിയ ഡ്രോണുകളെ കൃത്യമായി ടാർഗെറ്റുചെയ്യാൻ കഴിയും, പരമ്പരാഗത പ്രൊജക്റ്റൈൽ ആയുധങ്ങളേക്കാൾ മികവുണ്ട്.

ചെലവ്-ഫലപ്രാപ്തി:  ലേസർ ആയുധത്തിൽ നിന്നുള്ള ഓരോ ഷോട്ടും വളരെ ചെലവ് കുറഞ്ഞതാണെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 2 ഡോളറിൽ താഴെയാണ് ഒരാക്രമണത്തിന് ചെലവ് വരുന്നത്.

സൈലന്റ് ഓപ്പറേഷൻ: ലേസറുകൾ നിശബ്ദ ആയുധങ്ങളാണ്, ചില സൈനിക സാഹചര്യങ്ങളിൽ ഇത് ഒരു പ്രധാന നേട്ടമായിരിക്കും.

ദക്ഷിണ കൊറിയയുടെ ലേസർ ആയുധങ്ങൾ നിലവിൽ ഡ്രോണുകളെ ലക്ഷ്യം വയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കയും ഇസ്രയേലും പോലെയുള്ള മറ്റ് രാജ്യങ്ങൾ ബാലിസ്റ്റിക് മിസൈലുകളെ ലക്ഷ്യമിടാൻ ഉയർന്ന ശക്തിയുള്ള ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com