ADVERTISEMENT

യുദ്ധം പോലെയുള്ളവ റഷ്യൻ യുവാക്കള്‍ പലായനം ചെയ്യാനിടയാക്കുകയും  റഷ്യയുടെ ജനസംഖ്യയുൾപ്പടെയുള്ളവയെല്ലാം ബാധിക്കാനും ഇടയാക്കിയത്രെ. ഇപ്പോഴിതാ രാജ്യത്ത് കുറഞ്ഞുവരുന്ന ജനനനിരക്കിനെ പ്രതിരോധിക്കുന്നതിനായി ജോലിസ്ഥലത്തും ഉച്ചഭക്ഷണത്തിനും കോഫി ഇടവേളയ്ക്കും ഇടയിൽ 'റൊമാന്റിക് മീറ്റിങുകളിൽ' ഏർപ്പെടാൻ റഷ്യൻ പ്രസിഡന്റ് പുടിൻ റഷ്യക്കാരെ ഉപദേശിച്ചതായി റിപ്പോർട്ട്.

ജോലി സന്താന ഉൽപാദനത്തിനു  തടസ്സമാകരുതെന്നും കുടുംബ വിപുലീകരണത്തിനായി ഉച്ചഭക്ഷണവും കോഫി ബ്രേക്കുകളും പ്രയോജനപ്പെടുത്താൻ റഷ്യക്കാരെ പ്രേരിപ്പിച്ചുകൊണ്ട് റഷ്യൻ ആരോഗ്യമന്ത്രി ഡോ. യെവ്ജെനി ഷെസ്റ്റോപലോവും( Yevgeny Shestopalov) പറഞ്ഞു.രാജ്യത്തെ പ്രജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടികളായി കുറഞ്ഞു, ഇത് ജനസംഖ്യാ സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ 2.1 നിരക്കിനേക്കാൾ വളരെ കുറവാണ്. മാത്രമല്ല, റഷ്യയിലെ ജനസംഖ്യ നിലവിലെ 144 ദശലക്ഷത്തിൽ നിന്ന് 2050 ഓടെ ഏകദേശം 130 ദശലക്ഷമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

തൊഴിലിടങ്ങളിലുള്ള ജീവനക്കാരുടെ പ്രസവം നിരീക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു തന്ത്രം പാർലമെന്റ് അംഗം ടാറ്റിയാന ബട്ട്സ്കയും(Tatiana Butskaya)അവതരിപ്പിച്ചു “ഓരോ തൊഴിലുടമയും അവരുടെ ജോലിസ്ഥലം നിരീക്ഷിക്കണം: ജനന നിരക്ക് എത്ര? കുട്ടികളെ പ്രസവിക്കാൻ കഴിവുള്ള എല്ലാവർക്കും ഈ വർഷം ഒരു കുട്ടി കൂടി ഉണ്ടാകുമോയെന്നതും പരിശോധിക്കണമെന്നും പറഞ്ഞതായാണ് റിപ്പോർ‌ട്ട്.

24 വയസ്സിന് താഴെയുള്ള സ്ത്രീകൾആദ്യത്തെ കുഞ്ഞിന് ജന്മം നൽകുന്നതിന് 8,500 പൗണ്ട് നൽകുന്നതുപോലുള്ള പ്രോത്സാഹനവും സർക്കാർ നൽകുന്നുണ്ട്.കൂടാതെ, വിവാഹമോചനത്തിനുള്ള ഫീസും വർധിപ്പിച്ചിട്ടുണ്ട്. 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ റഷ്യയിൽ ആകെ 5,99,600 കുട്ടികൾ ജനിച്ചു, ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16,000 കുറവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com