ADVERTISEMENT

2014ൽ തുടക്കമിട്ട് 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തോടെ രൂക്ഷമായ യുക്രെയ്ൻ– റഷ്യ സംഘർഷം പൂര്‍ണതോതിൽ തുടരുകയാണ്. ഇപ്പോഴിതാ ഡ്രോണുകൾ അടങ്ങിയ റഷ്യയിലെ ഒരു സങ്കേതം തകർത്തിരിക്കുകയാണ് യുക്രെയ്ൻ സൈന്യം. റഷ്യയുടെ തെക്കൻ ക്രാസ്‌നോദർ മേഖലയിലെ ഒക്‌ത്യാബ്രസ്‌കി ഗ്രാമത്തിനടുത്തുള്ള താവളത്തിലാണ് യുക്രെയ്ൻ ആക്രമണം നടത്തിയത്. ഒരേസമയം ഇവിടെ പൊട്ടിത്തകർന്നത് 400 ഷാഹെദ് ഡ്രോണുകളാണ്.

എക്സിലൂടെ പുറത്ത് വന്ന വിഡിയോയിൽ പ്രദേശമാകെ പടർന്ന തീനാളങ്ങൾ കാണാനാകും. ആക്രമണത്തിൽ ഏതൊക്കെ ആയുധങ്ങളാണ് യുക്രെയ്ൻ ഉപയോഗിച്ചതെന്ന് പുറത്തുവിട്ടിട്ടില്ല. എന്നാൽ ദീർഘദൂര കാമികേസ് ഡ്രോണുകളും നെപ്റ്റ്യൂൺ മിസൈലുകളുമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇറാൻ നിർമിത ഷാഹെദ് ഡ്രോൺ

ദീർഘദൂര പ്രവർത്തനങ്ങൾക്കും ചാവേർ ദൗത്യ രൂപകല്പനയ്ക്കും പേരുകേട്ടതാണ് ഷാഹെദ് 136 ഡ്രോൺ. കാമികേസ് അല്ലെങ്കിൽ സൂയിസൈഡ് ഡ്രോണുകൾ എന്നും അറിയപ്പെടുന്ന ഷാഹെദ് ഡ്രോണുകൾ ചെലവ് കുറഞ്ഞതും മാരകവുമായ ആയുധ സംവിധാനമാണ്. 2,500 കിലോമീറ്റർ ദൂരവും 12 മണിക്കൂർ വരെ ചുറ്റിക്കറങ്ങാനുള്ള കഴിവും ഉള്ള ഷാഹെദ് 136 ലക്ഷ്യത്തിലേക്കു സ്വയ പറന്നിറങ്ങാനും 30 കിലോഗ്രാം വരെയുള്ള പേലോഡ‍് ഉപയോഗിച്ച് ആക്രമണം നടത്താൻ കഴിയുന്നതുമാണ്.

ചൈനീസ് ഉൽപ്പാദിപ്പിക്കുന്ന MD550 എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിച്ച ആദ്യ ഷഹെദ് യുഎവികൾക്ക് മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ ലക്ഷ്യത്തിൽ‌ എത്താൻ കഴിയും. ഈ എഞ്ചിൻ പ്രധാനമായും ഒരു ജർമ്മൻ ഡിസൈനിന്റെ റിവേഴ്സ്-എൻജിനീയർ ചെയ്ത പതിപ്പാണെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു

ഒരു ഷാഹെദ്-136 ഡ്രോൺ നിർമ്മിക്കാൻ 50,000 ഡോളർ ചിലവാകും. എന്നാൽ സമാനമായ ശ്രേണിയിലുള്ള ഒരു ക്രൂയിസ് മിസൈലിന് സാധാരണയായി 1 മില്യണിലധികം ഡോളര്‌ വിലവരും.50,000 ഡോളർ വിലയുള്ള ഒരു ഡ്രോൺ വെടിവയ്ക്കാൻ ഒരു മില്യൺ ഡോളർ ചിലവ് വരുന്ന ഒരു  മിസൈൽ ഉപയോഗിക്കാൻ നിങ്ങളുടെ എതിരാളിയെ പ്രേരിപ്പിക്കാൻ കഴിയുമെങ്കിൽ, അത് ഒരു നല്ല പദ്ധതിയാണെന്നാണ് ഡിഫന്‍സ് നിരീക്ഷകരുടെ അഭിപ്രായം.

English Summary:

400 Shahed UAVs burned as Ukraine hits Russian drone base with cruise missile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com