റോഡുകളെല്ലാം ബോംബിട്ടു തകർത്തു, കിങ് ജോങ് ഉൻ ആകെ ദേഷ്യത്തിൽ; മുന്നറിയിപ്പ് വെടിവയ്പ്പുമായി ദക്ഷിണ കൊറിയയും
Mail This Article
തലസ്ഥാനമായ പ്യോങ്യാങിനു മുകളിലൂടെ ലഘുലേഖകളുമായി ഡ്രോണുകൾ പറന്നെന്നും അത് അയച്ചത് അയൽരാജ്യവും മുഖ്യശസ്ത്രുവുമായ ദക്ഷിണ കൊറിയയാണെന്നും ആരോപിക്കുകയായിരുന്നു ഉത്തര കൊറിയ, പക്ഷേ ദക്ഷണ കൊറിയ ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. എന്തായാലും അതിർത്തി ലംഘനം പൊറുക്കാൻ കിങ് ജോങ് ഉൻ തയാറായില്ല, ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകൾ തകർത്താണ് കിങ് ജോങ് ഉൻ പ്രതികരിച്ചത്. രാജ്യങ്ങളെ വിഭജിക്കുന്ന സൈനിക അതിർത്തി രേഖയ്ക്ക് (എംഡിഎൽ) വടക്കുള്ള റോഡിന്റെ പല ഭാഗങ്ങളും പൊടുന്നനെ പൊട്ടിത്തെറിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വെളിപ്പെടുത്തി. ഇതോടെ തിരികെ മുന്നറിയിപ്പ് വെടിവെപ്പുമായി ദക്ഷിണ കൊറിയയും രംഗത്തെത്തി.
കിം ജോങ് ഉൻ ഈ വർഷം ആദ്യം ദക്ഷിണ കൊറിയയെ രാജ്യത്തിന്റെ പ്രധാന ശത്രുവെന്നു പ്രഖ്യാപിക്കുകയും,ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകളും ടാങ്ക് വിരുദ്ധ സംവിധാനങ്ങളുൾപ്പടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളും റെയിൽ പാതകളും വളരെക്കാലമായി അടച്ചിട്ടിരിക്കുകയാണെങ്കിലും അവ പൂർണമായും നശിപ്പിച്ചത് ഇനിയൊരു ചർച്ചയില്ലെന്നുള്ള സന്ദേശമാണ് വിദഗ്ദർ പറയുന്നു.
ഇനി മറ്റൊരു ഡ്രോൺ കണ്ടെത്തിയാൽ അത് യുദ്ധ പ്രഖ്യാപനമായി പരിഗണിക്കുമെന്ന മുന്നറിയിപ്പും ഉത്തര കൊറിയ നൽകി. വിഷയം ചർച്ച ചെയ്യാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉന്നത സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനങ്ങൾ നടന്നത്.
ദക്ഷിണ കൊറിയൻ സൈന്യം പുറത്തുവിട്ട വിഡിയോകളിൽ സ്ഫോടനം നടന്ന പ്രദേശങ്ങളിൽ പുക ഉയരുന്നത് കാണാനാകും ഒപ്പം സമീപമുള്ള ഒരു റോഡിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ട്രക്കുകളും എക്‌സ്‌കവേറ്ററുകളും അയയ്‌ക്കുന്നതും കാണാനാകും.