ADVERTISEMENT

അടുത്തിടെയാണ് ഇന്ത്യന്‍ വ്യോമസേന ഇസ്രയേല്‍ നിര്‍മിത ഹെറോണ്‍ എംകെ-2 ഡ്രോണുകളെ സൈന്യത്തിന്റെ ഭാഗമാക്കിയത്. ഉയര്‍ന്നു പറന്നുകൊണ്ട് നിരീക്ഷണം നടത്താനുള്ള കഴിവ് വടക്കന്‍ മേഖലയിലെ വ്യോമതാവളത്തില്‍ നിന്നും പറന്നുയര്‍ന്ന എംകെ-2 ഡ്രോണുകള്‍ തെളിയിച്ചു. പരീക്ഷണപറക്കലിനിടെ 32,000 അടി ഉയരത്തില്‍ വരെ ഇന്ത്യന്‍ വ്യോമസേനയുടെ ഈ അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍(യുഎവി) പറന്നു. പരമാവധി 35,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ഹെറോണ്‍ എംകെ-2 ഡ്രോണുകള്‍ക്കാവും.

ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ്(ഐഎഐ) ആണ് ഹെറോണ്‍ എംകെ-2 ഡ്രോണുകള്‍ നിര്‍മിക്കുന്നത്. മീഡിയം ആള്‍ട്ടിറ്റിയൂഡ് ലോങ് എന്‍ഡ്യുറന്‍സ്(MALE) ഡ്രോണുകളാണ് ഇവ. തന്ത്രപ്രധാനമായ വിവിധ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന ഡ്രോണുകളാണിവ. ഇന്ത്യന്‍ വ്യോമസേനയുടെ നിരീക്ഷണ മികവ് വര്‍ധിപ്പിക്കാന്‍ 32,000 അടി ഉയരത്തില്‍ അനായാസം പറക്കുന്ന ഈ ഹെറോണ്‍ എംകെ-2 ഡ്രോണ്‍ വഴി സാധിക്കും. പ്രത്യേകിച്ചും വെല്ലുവിളികള്‍ നിറഞ്ഞ ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരം ഡ്രോണുകളുടെ സേവനം ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

drone-mk21 - 1

ദീര്‍ഘ സമയം നിര്‍ത്താതെ പറക്കാനാവുമെന്നതാണ് ഹെറോണ്‍ എംകെ-2 ഡ്രോണുകളുടെ പ്രധാന മികവ്. പറന്നുയര്‍ന്നാല്‍ 40 മണിക്കൂറിലേറെ നിലത്തിറങ്ങാതെ നിരീക്ഷണം നടത്താന്‍ ഈ ഡ്രോണുകള്‍ക്കാവും. ഇത് വളരെയധികം വിസ്തൃതമായ പ്രദേശങ്ങളെ ഒറ്റ പറക്കലിനിടെ തന്നെ നിരീക്ഷിക്കാന്‍ ഹെറോണ്‍ എംകെ-2വിനെ പ്രാപ്തമാക്കുന്നു. മറ്റു പല ഡ്രോണുകളും പലതവണ പറന്ന് നേടുന്ന വിവരങ്ങള്‍ ഒരൊറ്റ പറക്കലില്‍ എംകെ-2വിന് ശേഖരിക്കാനാവും. നിരീക്ഷണത്തിനൊപ്പം ആശയവിനിമയം, സംശയകരമായ സിഗ്നലുകള്‍ ശേഖരിക്കുക എന്നിങ്ങനെയുള്ള പല ദൗത്യങ്ങള്‍ ഒന്നിച്ചു ചെയ്യാന്‍ ഹെറോണ്‍ എംകെ-2വിന് സാധിക്കും.

500 കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് പറക്കാന്‍ ഹെറോണ്‍ എംകെ-2വിന് സാധിക്കും. അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന വടക്കന്‍ മേഖലയില്‍ എംകെ-2വിന്റെ സാന്നിധ്യം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും തല്‍സമയം വിവരം കൈമാറാനും എംകെ-2വിനാവും. തോക്കുകളുടേയും കരയില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന സാധാരണ മിസൈലുകളുടേയുമെല്ലാം പരിധിക്ക് പുറത്താണ് പറക്കുന്നതെന്നതിനാല്‍ എംകെ-2വിന് ശത്രുക്കളുടെ ആക്രമണത്തെ അതിജീവിക്കാനുമാവും.

English Summary:

The Indian Air Force boosts its surveillance capabilities with the induction of the Heron MK-2 drone. Learn about its impressive features and how it enhances India's strategic presence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com