ADVERTISEMENT

യുക്രേനിയൻ ഡ്രോണുകൾ 9/11 നെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഇടിച്ചുകയറി നാശനഷ്ടമുണ്ടാക്കിയത് റഷ്യയുടെ ഹൃദയ ഭാഗത്തെ കെട്ടിങ്ങളിലാണ്. അതിർത്തിയിൽനിന്നും ആയിരം കിലോമീറ്റർ അകലെയാണ് കസാൻ നഗരം.   ആയിരം ദിവസത്തോളമെത്തിയിരിക്കുന്ന യുക്രെയ്ൻ – റഷ്യ പോരാട്ടം പ്രവചനാതീതമായിരിക്കുന്നു.

അവസാനം ലഭിച്ച വിവരങ്ങൾ പ്രകാരം നഗരത്തെ ഭീതിയിലാഴ്ത്തി കസാനിലേക്കു പറന്നെത്തിയത് 8 ഡ്രോണുകളാണ്. 6 എണ്ണം ജനവാസകേന്ദ്രങ്ങളിലും ഒരെണ്ണം വ്യാവസായിക പ്രദേശങ്ങളിലും പതിച്ചു. മറ്റൊരെണ്ണം നദിയിലേക്കു വെടിവച്ചിടാനും കഴിഞ്ഞു.  ആസ്ട്ര എന്ന തദ്ദേശീയ ടെലഗ്രാം ചാനലിലൂടെ കസാനിലെ അംബരചുംബിയായ കെട്ടിടത്തിലേക്കു വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ  അനുസ്മരിപ്പിക്കുന്ന തരത്തിൽ ഡ്രോണുകൾ ഇടിച്ചിറങ്ങുന്നത് പ്രചരിച്ചത്. അസോസിയേറ്റഡ് പ്രെസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാന സർവീസുകളെല്ലാം നിർത്തുകയും പൊതുചടങ്ങുകളെല്ലാം തൽക്കാലത്തേക്കു റദ്ദാക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വരുന്നു.ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ജനങ്ങളെ സുരക്ഷിതരാക്കാനായെന്നും പ്രാദേശിക അധികൃതർ അറിയിച്ചിരുന്നു.

ഇരുതല മൂർച്ചയുള്ള വാളായി കാമികാസെ

റഷ്യയിലെ കസാനിൽ ഡ്രോൺ പതിച്ച കെട്ടിടം (Photo:X/@RT_com)
റഷ്യയിലെ കസാനിൽ ഡ്രോൺ പതിച്ച കെട്ടിടം (Photo:X/@RT_com)

ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ നിർദ്ദിഷ്ട ലക്ഷ്യങ്ങളിലേക്കെത്തി ശത്രുവിനെതിരെ നടത്തുന്ന കൃത്യമായ ആക്രമണങ്ങൾ, അതിനു മുടക്കേണ്ടി വരുന്നത് ഏതാനും ആയിരം ഡോളറുകള്‍ മാത്രവും.ഇപ്പോൾ അരങ്ങേറുന്ന യുദ്ധങ്ങളിൽ ഏറ്റവും അധികം മുഴങ്ങിക്കേൾക്കുന്നത് കാമികാസെ ഡ്രോണുകളെന്ന പദമാണ്. വിലകുറഞ്ഞ നാവിഗേഷൻ സംവിധാനങ്ങളാൽ ലക്ഷ്യം കണ്ടെത്തുന്നതുവരെ സഞ്ചരിക്കുകയും ഇടിച്ചിറങ്ങി സ്വയം തകരുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന വ്യോമായുധം.

ആദ്യത്തെ പൂർണ്ണ തോതിലുള്ള ഡ്രോൺ യുദ്ധം

Image Credit: Canva
Image Credit: Canva

2014ൽ തുടക്കമിട്ട് 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തോടെ രൂക്ഷമായ യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ഉപയോഗിച്ചത് പോലെ ഒരു സൈനിക ഏറ്റുമുട്ടലിൽ മുൻപൊരിക്കലും ഇത്രയധികം ഡ്രോണുകൾ ഉപയോഗിച്ചിട്ടില്ല. യുക്രെയ്ന് പ്രതിമാസം ഏകദേശം 10,000 ഡ്രോണുകൾ നഷ്ടപ്പെടുന്നതായി കണക്കുകൾ തന്നെ, ഇത് എത്രമാത്രം ഉപയോഗത്തിലുണ്ടെന്നതിന്റെ സൂചന നൽകുന്നു.

ഡ്രോൺ പോരാട്ടം

എല്ലാ വലുപ്പത്തിലുമുള്ള നിരീക്ഷണ ഡ്രോണുകൾ, ആക്രമണ ഡ്രോണുകൾ, മറൈൻ ഡ്രോണുകളെല്ലാം ഉപയോഗത്തിലുണ്ട് . ചില എഫ്പിവി ഡ്രോണുകള്‍ വെറും 10 ഇഞ്ച് നീളമുള്ളവയാണ്, മറ്റുചിലത് വിലകുറഞ്ഞ വാണിജ്യ ഘടകങ്ങളിൽ നിന്ന് നിർമ്മിച്ചതും ചൈനീസ് റോട്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമാണ്. അതേസമയം ചെറിയ വിമാനം പോലുള്ളവയും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സ്വയം സഞ്ചരിക്കുകയും ലക്ഷ്യത്തിലെത്തി തിരിച്ചറിഞ്ഞു ആക്രമണം നടത്തുകയും ചെയ്യുന്ന എഐ കേന്ദ്രീകൃതമായവയും ആയുധ നിരയിലുണ്ട്.

Image Credit: Canva AI
Image Credit: Canva AI

ചാവേറുകളായെത്തുന്ന കാമികാസെ ഡ്രോണുകളുടെ ഉപയോഗം ആദ്യഘട്ടത്തിൽ യുക്രെയ്ന് മേൽക്കൈ നൽകിയിരുന്നു. എന്നാൽ ഡ്രോണുകളേയും ഡ്രോൺ പൈലറ്റുമാരേയും ബന്ധിപ്പിക്കുന്ന റേഡിയോ സിഗ്നലുകൾ ജാം ചെയ്യാനും സ്പൂഫ് ചെയ്യാനും റഷ്യയ്ക്കു സാധിച്ചു. റഷ്യൻ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ യുക്രെയ്ന്റെ പകുതിയിലധികം ഡ്രോണുകളെയും പ്രവർത്തനരഹിതമാക്കി മാറ്റി.

വയർ ഗൈഡഡ് എഫ്പിവി ഡ്രോണുകളും കാർഡ്ബോർഡ് ഡ്രോണുകളും

യുക്രെയ്ൻ സൈന്യം പിടിച്ചെടുത്ത ഒരു ഡ്രോണിൽ 10.813 കിലോമീറ്റർ ഫൈബർ ഒപ്റ്റിക് കേബിൾ ഉണ്ടായിരുന്നുറഷ്യയിലെ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ യുക്രെയ്ൻ കാർഡ്‌ബോർഡ് 'കോർവോ' ഡ്രോണുകൾ അടുത്തിടെ ഉപയോഗിച്ചു . ഈ വാക്സ്ഡ് കാർഡ്ബോർഡ് ഡ്രോണുകൾക്ക് 5 കിലോഗ്രാം ഭാരം വഹിക്കാൻ കഴിയും, 120 കിലോമീറ്റർ ദൂരപരിധിയുണ്ട്, കൂടാതെ റഡാർ ആഗിരണം ചെയ്യുന്ന വസ്തുക്കളാൽ സ്റ്റെൽത്ത് സംവിധാനം ഉണ്ടായിരിക്കും.

English Summary:

Ukrainian drones hit high-rise buildings in Russia today, presenting a chilling resemblance to the 9/11 attack in the US when planes rammed the Twin Towers of the World Trade Centre in New York in 2001.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com