12000 രൂപയിൽ താഴെ വിലയുള്ള ഫോണുമായി ഐക്യു; 6000 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ
Mail This Article
പന്ത്രണ്ടായിരം രൂപയിൽത്താഴെ വിലയുമായി 50 എംപി പ്രൈമറി ക്യാമറയും, 6000 എംഎഎച്ച് ബാറ്ററിയുമുള്ള സ്മാർട്ഫോൺ അവതരിപ്പിച്ചു ഐക്യു. iQOO Z9x ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു 6.72 ഇഞ്ച് അൾട്രാ ബ്രൈറ്റ് 120 ഹെർട്സ് അഡാപ്റ്റീവ് ഡിസ്‌പ്ലേയുള്ള ഫോണിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് വരുന്നത്.
സെഗ്‌മെന്റിലെ ആദ്യ ഐപി64 റേറ്റിങ്, വലിയ 6,000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 14 ഓഎസ് എന്നിവയാണ് കമ്പനി പ്രത്യേകതകളായി അവകാശപ്പെടുന്നത്. ഐക്യു സെഡ്9 എക്സിൻ്റെ അടിസ്ഥാന 4GB + 128GB മോഡലിന് 12,999 രൂപയും 6GB/128GB പതിപ്പിന് 14,499 രൂപയും 8GB/128GB വേരിയൻ്റിന് 15,999 രൂപയുമാണ് വില.
ഫോണിന് 50 എംപി പ്രൈമറി സെൻസറും 4 കെ റെക്കോർഡിങും (8 ജിബി റാം മോഡലിൽ മാത്രം) 2 എംപി ഡെപ്ത് ലെൻസും ഉണ്ട്. മുൻവശത്ത് 8 എംപി സെൽഫി ഷൂട്ടർ ഉണ്ട്.
-
DisplayQualcomm Snapdragon 6 Gen 1
-
Display6.72 ഇഞ്ച്
-
Front camera8 എം.പി
-
Rear Camera50 എംപി + 2 എംപി
-
Battery6000 mAh
ഐസിഐസിഐ, എസ്ബിഐ കാർഡുകൾ വഴി 1,000 രൂപ ബാങ്ക് കിഴിവും 6 ജിബി, 8 ജിബി റാം മോഡലുകളിൽ 500 രൂപ ആമസോൺ കൂപ്പൺ കിഴിവും ഉണ്ട്.
മെയ് 21 മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴിയും iQOO വെബ്‌സൈറ്റ് വഴിയും ഫോൺ വിൽപ്പനയ്‌ക്കെത്തും.