13,000 രൂപയ്ക്ക് ഐഫോൺ 14 സ്വന്തമാക്കാം, എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകളുടെ സഹായത്താൽ
Mail This Article
എ15 ബയോണിക് ചിപ്, ഐപി68 റേറ്റിങ് എന്നിവയുള്ള ഐഫോൺ 14പുറത്തിറങ്ങി 2 വർഷം പിന്നിടുമ്പോൾ ആമസോണിലും ഫ്ലിപ്കാർട്ടിലും ഡിസ്കൗണ്ടും പ്രത്യേക ഓഫറുകളുമൊക്കെ സംയോജിപ്പിച്ച് ഏകദേശം 15,000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും. അൽപം പഴയ മോഡലുകൾ ഉപയോഗിക്കുന്ന, അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അത്യാവശ്യം നല്ല ഓഫറിൽ എങ്ങനെ ഐഫോൺ 14 സ്വന്തമാക്കാം എന്ന് നോക്കാം.
ആമസോൺ പറയുന്നതനുസരിച്ച്, ഉപഭോക്താക്കൾക്ക് ഐഫോൺ 14ന്റെ 128GB വേരിയന്റ് എക്സ്ചേഞ്ചൊന്നുമില്ലാതെ 62,800 രൂപയ്ക്ക് വാങ്ങാം, ഇത് 21 ശതമാനം കിഴിവാണ്. അതേസമയം ഫ്ല്ലിപ്കാർട്ടിൽ ഐഫോൺ 14(ബ്ലൂ) 69,9000 രൂപയിൽനിന്നും 56,999 രൂപയ്ക്കും വാങ്ങാനാകും. ഈ ഓഫർ iPhone 14ന് ലഭ്യമായ ഏറ്റവും മികച്ച ഡീലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു
ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാല് 5,040 രൂപ വരെ അധിക കിഴിവ് ലഭിക്കും. മാത്രമല്ല, തങ്ങളുടെ പഴയ സ്മാർട്ട്‌ഫോണുകളിൽ ട്രേഡ് ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾക്ക് വില 42,000 രൂപ വരെ കുറയ്ക്കാനാകും. എക്സ്ചേഞ്ച് ചെയ്യപ്പെടുന്ന സ്‌മാർട്ട്‌ഫോൺ നല്ല പ്രവർത്തന നിലയിലുള്ളതായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആമസോണിന്റെ വെബ്‌സൈറ്റിൽ ഉപഭോക്താക്കൾക്ക് അവരുടെ ഏരിയ പിൻ കോഡ് നൽകി എക്‌സ്‌ചേഞ്ച് ഓഫറിന്റെ ലഭ്യതയും നിലവിലെ ഫോണിന്റെ എക്‌സ്‌ചേഞ്ച് മൂല്യവും പരിശോധിക്കാം.
ഐഫോണ്‍ 14 മോഡലിന് 6.1 - ഇഞ്ച് ഡിസ്‌പ്ലേ ആണെങ്കില്‍ 14 പ്ലസിന് 6.7 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കുന്നു. രണ്ടു മോഡലുകള്‍ക്കും സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേയാണ് ഉള്ളത്. ഇവയ്ക്ക് 1200നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് ലഭിക്കും. പോറലേല്‍ക്കാതിരിക്കാനായി സെറാമിക് ആവരണവും ഉണ്ട്.