ADVERTISEMENT

നിർമിതബുദ്ധിക്കൊപ്പം സർഗാത്മകമായ മനസ്സും ചേർന്നാല്‍ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നു നമുക്കറിയാം. ഡീപ് ഫെയ്കിന്റെയും എഐ ദുരുപയോഗത്തിന്റെ വാർത്തകൾക്കിടയിൽ ഇതാ ഒരു പോസിറ്റീവ് എഐ കഥ. 1985ൽ ആയിരുന്നു സിഗ്നി ദേവരാജിന്റെയും മണി ദേവരാജിന്റെയും വിവാഹം. അക്കാലത്തെ ട്രെന്‍ഡനുസരിച്ച് ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങളും പേരിന് കുറച്ച് 'കളർ പടങ്ങളും' എടുത്തു. ചിത്രങ്ങളുള്ള ആ ആൽബം വീട്ടിൽ സൂക്ഷിച്ചുവച്ചിരുന്നു.

ആൽബങ്ങള്‍ ദ്രവിച്ചുപോകാനുള്ള സാധ്യത മുന്നിൽകണ്ടപ്പോൾ 2000ൽ സ്കാനിങ് സംവിധാനങ്ങളൊക്കെ വ്യാപകമായപ്പോൾ ചിത്രങ്ങളെല്ലാം സിഡിയിലാക്കി. താമസിയാതെ പിന്നീട് ഡിജിറ്റലാക്കി മാറ്റുകയും ചെയ്തു. അടുത്തിടെ ആ ചിത്രങ്ങള്‍ നോക്കുകയായിരുന്ന മകൻ അസ്​വിനോ സിഗ്നിയുടെ തലയില്‍ ഒരു ആശയം മിന്നി. അടുത്തിടെ കണ്ട ചില റീലുകളിലേതുപോലെ എന്തുകൊണ്ട് ഈ ചിത്രങ്ങൾ എഐ സഹായത്തോടെ ചലിപ്പിച്ചുകൂടാ.

വിഷ്വൽ ആർടിസ്റ്റായ  അസ്​വിനോ അഡോബ് ഫയർഫ്ലൈയുടെ സഹായത്തോടെ ചിത്രങ്ങളെല്ലാം ഒരേ വലുപ്പത്തിലാക്കുകയായിരുന്നു ആദ്യം ചെയ്തത് അതായത് ചിത്രങ്ങളിലെ നഷ്ടപ്പെട്ട ചില ഭാഗങ്ങളും ഫയർഫ്ലെയിലെ ടൂളുകളുടെ സഹായത്തോടെ കൂട്ടിച്ചേർത്തു.അതിനുശേഷം ചിത്രങ്ങൾ വിഡിയോ ആക്കാനായി ചില എഐ ടൂളുകൾ കണ്ടെത്തി. അപ്​ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ‍ നിന്നു വിഡിയോ സൃഷ്ടിക്കുന്ന ആ ടൂളുകൾ നിരവധി ഓപ്ഷനുകൾ നൽകി പക്ഷേ ആദ്യം ആവശ്യമായ റിസൽട്ട് ലഭിച്ചില്ല. ആളുകൾക്കുപകരം ചുറ്റുമുള്ള മരങ്ങളും ആകാശത്തെ മേഘങ്ങളുമൊക്കയാണ് ചലിച്ചത്.

ശ്രമം ആവർത്തിച്ചു. പതിയെ ചിത്രങ്ങൾ ആഗ്രഹമനുസരിച്ചു ചലിച്ചു. ഒടുവിൽ പ്രതീക്ഷിച്ചതുപോലെ ആയതോടെ വിഡിയോ മാതാപിതാക്കളെ കാണിച്ചു. ആകാംക്ഷയിലാണ് അവർ വിഡിയോ കണ്ടത്. ഇത്തരമൊരു കാര്യം ഒരിക്കലും ഇനി നടക്കുമെന്ന് അവർ  വിചാരിച്ചിരുന്നില്ല.

വരനും വധുവുമെല്ലാം ചലിക്കുന്ന ഒരു ഒന്നാന്തരമൊരു കല്യാണ വിഡിയോയാണ് ആ ചിത്രങ്ങളിൽനിന്നും സൃഷ്ടിക്കപ്പെട്ടത്. ഡിജിറ്റൽ പെയിന്റിങിന്റെ സാധ്യതകളുമൊക്കെ അറിയാവുന്ന കലാകാരനായ സിഗ്നി ദേവരാജ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. എന്തായാലും നിരവധിപ്പേർ ഇത്തരത്തിൽ വിഡിയോ നിർമിക്കാമോയെന്ന് ചോദിച്ചു അസ്​വി നോയെ വിളിക്കുന്നുണ്ട്.

എഐ ടൂളുകൾ ചിത്രങ്ങളെ ചലനാത്മാകമാക്കുന്നത് ഇങ്ങനെ

1. ചലനം പ്രവചിക്കുന്നു:

പല എഐ ആനിമേഷൻ ടൂളുകളും മെഷീൻ ലേണിങ് സാങ്കേതികത ഉപയോഗിക്കുന്നു . ചിത്രങ്ങളുടേയും വിഡിയോകളുടേയും വലിയ ഡാറ്റാസെറ്റുകളിൽ ഈ ടൂളുകളിൽ പരിശീലനം നേടിയിട്ടുണ്ട്, ഒരു നിശ്ചല ചിത്രം വിശകലനം ചെയ്യാനും അതിനുള്ളിലെ ഘടകങ്ങൾ എങ്ങനെ സ്വാഭാവികമായി നീങ്ങുമെന്ന് പ്രവചിക്കാനും കഴിയുന്നു.   ഉദാഹരണത്തിന്, നിങ്ങളുടെ ചിത്രത്തിൽ ഒരു വ്യക്തിയുണ്ടെങ്കിൽ, ഒരു നടത്തം സൃഷ്ടിക്കുന്നതിന് എഐ കാലുകളുടെ സ്ഥാനങ്ങളും വസ്ത്രങ്ങളുടെ മടക്കുകളും വിശകലനം ചെയ്തേക്കാം.

2. വിടവുകൾ പൂരിപ്പിക്കൽ:

ഒരു നിശ്ചല ചിത്രത്തിൽ ചലനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലാത്തതിനാൽ, എഐ ഉപകരണങ്ങൾ പലപ്പോഴും ഇന്റർപോളേഷൻ എന്ന പ്രക്രിയ ഉപയോഗിക്കുന്നു . ഒരു സിനിമയിലെ ഒരൊറ്റ ഫ്രെയിമായി ചിത്രം സങ്കൽപ്പിക്കുക. എഐ അധിക ഫ്രെയിമുകൾ സൃഷ്ടിക്കുകയാണ് ചെയ്യുക, അവയ്ക്കിടയിലുള്ള വിടവുകൾ പൂരിപ്പിക്കുന്നു, ചലനത്തെ അനുകരിക്കുന്നു.

3. ഇഫക്റ്റുകൾ ചേർക്കുന്നു :

ചിലഎഐ ടൂളുകൾ അടിസ്ഥാന ആനിമേഷനും അപ്പുറമാണ്. മുടിയിലൂടെ വീശുന്ന കാറ്റ്, ജലത്തിന്റെ അലയൊലികൾ, അല്ലെങ്കിൽ ആകാശത്തില്‍ ഒഴുകുന്ന  മേഘങ്ങൾ എന്നിവ പോലുള്ള പ്രത്യേക ഇഫക്റ്റുകൾ ചേർക്കാൻ അവർക്ക് കഴിയും.

ഓർമ്മിക്കുക, ചിത്രത്തിന്റെ സങ്കീർണ്ണതയും ഉപകരണത്തിന്റെ കഴിവുകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com