ADVERTISEMENT

ജൂലൈ 20ന് ആരംഭിക്കുന്ന പ്രൈംഡേ വിൽപ്പനയിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് സ്മാർട് ഫോണിലും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും മികച്ച ഓഫറുകള്‍ പ്രതീക്ഷിക്കാം. എഴുപതോളം ബ്രാൻഡുകളുടെ വിവിധ ഉപകരണങ്ങളുടെ എസ്ക്ലൂസീവ് ലോഞ്ചുകളും പ്രൈം ദിനങ്ങളോടു അനുബന്ധിച്ച് ഉണ്ടായിരിക്കും. ആമസോൺപേ ഐസിഐസിഐ ക്രെഡിറ്റ് കാർഡിനു 5% അൺലിമിറ്റഡ് ക്യാഷ്ബാക് ഉണ്ടായിരിക്കും.  ജൂലൈ 20ന് രാവിലെ 12ന് ആരംഭിച്ച് ജൂലൈ 21ന് രാത്രി 11:59 വരെ വില്‍പന തുടരും.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡുകളിലെ ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് പേയ്‌മെൻ്റ് നടത്തുമ്പോൾ ആമസോൺ 10% കിഴിവ് നൽകുന്നു. പ്രൈം ഡേ സെയിലിലെ ബാങ്ക് ഓഫറുകൾക്ക് ശേഷം ഐഫോൺ 13ന് 47,999 രൂപയ്ക്ക് ലഭ്യമാകുമെന്ന് ആമസോൺ പറയുന്നു.എന്നിരുന്നാലും, ഈ കിഴിവ് വില ഐഫോൺ 13ന്റെ ഏത് സ്റ്റോറേജ് വേരിയന്റാണ് ലഭ്യമാകുകയെന്ന് ഇകൊമേഴ്‌സ് ഭീമൻ വെളിപ്പെടുത്തിയിട്ടില്ല. 

സാംസങ് ഗാലക്സി എസ്21 FE ബാങ്ക് ഓഫറും 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉൾപ്പെടെ 26,999  രൂപയ്ക്ക് ലഭിക്കും. പ്രൈം ഡേ സെയിലിൽ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 52,999 രൂപയ്ക്ക് OnePlus 12 ലഭ്യമാകും. OnePlus 12R 16 GB RAM/256GB സ്റ്റോറേജ് വേരിയന്റ് ബാങ്ക് ഡിസ്‌കൗണ്ടിനും കൂപ്പൺ ഓഫറുകൾക്കും ശേഷം 40,999 രൂപയുടെ കിഴിവിൽ ലഭിക്കും . എക്സ്ചേഞ്ച് വഴി 5,000 രൂപ അധിക കിഴിവും 9 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും .

Representative Image. Photo Credit : Pheelings Media/ iStockphoto.com
Representative Image. Photo Credit : Pheelings Media/ iStockphoto.com

ലാപ്ടോപ്പുകൾക്ക് 35% വരെ കിഴിവ്

ഇന്റല്‍ കോർ അൾട്രാ ലാപ്‌ടോപ്പുകൾക്ക്, ഇപ്പോൾ ആമസോൺ പ്രൈം ഡേയിൽ 35% വരെ കിഴിവിൽ ലഭ്യമാണ്. പരിമിത സമയ ഓഫർ പ്രയോജനപ്പെടുത്തിയാൽ താരതമ്യേന മികച്ച പ്രകടനം ഗെയിമിങിലും മൾട്ടി ടാസ്കിങ്ങിലും ഉറപ്പാക്കുന്ന ലാപ്ടോപ്പുകൾ വാങ്ങാം.

വൺപ്ലസ് സ്മാർട്ഫോണുകൾ

ആമസോൺ പ്രൈംഡേയുടെ ഭാഗമായി 18,999 രൂപമുതൽ ആരംഭിക്കുന്ന പുതിയ വൺപ്ലസ് സ്മാർട്ഫോണുകൾ സ്വന്തമാക്കാം. 

എൽജിടിവിയും വീട്ടുപകരണങ്ങളും

55 ശതമാനം വരെ വിലക്കുറവില്‍ എൽജി ഉൽപ്പന്നങ്ങൾ വാങ്ങാനാകും.

പോകോ സ്മാർട്ഫോണുകൾ, 6799 മുതൽ

6,799 രൂപ മുതൽ പോക്കറ്റിലൊതുങ്ങുന്ന മികച്ച സ്മാർട്ഫോണുകൾ പോകോയിൽനിന്നും പ്രൈം ദിനത്തിൽ സ്വന്തമാക്കാനാകും.

poco-x6 - 1

ടിസിഎൽ, ക്യുഎൽഇഡി

ടിസിഎൽ, ക്യുഎൽഇഡി ടിവികൾ ഉപയോഗിച്ചു 60 ശതമാനം വരെ കിഴിവിൽ ഉൽപ്പന്നങ്ങൾ വാങ്ങാനാകും.

ഹൈസൻസ് സ്മാർട് ടിവിയുടെ ഓഫർ

ഹോം എന്റർടൈൻമെന്റ് സംവിധാനം അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹൈസൻസ് സ്മാർട് ടിവികൾ 50 ശതമാനം വരെ കിഴിവിൽ വാങ്ങാം.

Representative image. Photo Credit: Dimple Bhati/istockphoto.com
Representative image. Photo Credit: Dimple Bhati/istockphoto.com

പ്രൈം ഉപഭോക്താക്കൾക്കായി

എല്ലാത്തരം ഉപയോക്താക്കള്‍ക്കും കിഴിവുകള്‍ ലഭിക്കുമെങ്കിലും, പ്രൈം ദിന വില്‍പ്പനയുടെ ഗുണം അധികമായി ലഭിക്കുക ആമസോണ്‍ പ്രൈം വരിക്കാര്‍ക്കായിരിക്കും. നിലവില്‍ പ്രൈം അംഗത്വത്തിന് പ്രതിവര്‍ഷം 1,499 രൂപയാണ് നല്‍കേണ്ടത്. ഇപ്പോള്‍ പ്രൈം അംഗം അല്ലെന്നുള്ളതിനാല്‍ അവര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ ആസ്വദിക്കാതിരിക്കേണ്ട കാര്യമില്ല. ഇഷ്ടപ്പെട്ട ഉല്‍പ്പന്നം കാണുകയും അതിന് പ്രൈം മെമ്പര്‍മാര്‍ക്ക് കൂടുതല്‍ കിഴിവ് നല്‍കുന്നുണ്ടെന്നും കണ്ടാല്‍ ആമസോണ്‍ 30 ദിവസത്തേക്ക്നല്‍കുന്ന ഫ്രീ ട്രയലിനായി രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

ഓഫറുകളിലും വിലയിലും ലഭ്യതയിലും മറ്റുമായി അവതരണ സമയത്ത് വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പരിമിതകാല ഓഫറുകള്‍ അതാത് സമയത്ത് പരിശോധിക്കുക.

English Summary:

Amazon Prime Day 2024 is set to offer unbeatable deals on a wide range of top brands from July 20-21. This year’s sale includes significant discounts on electronics, home essentials, fashion, beauty products, and more. Don’t miss out on this opportunity to grab the best deals of the year and upgrade your lifestyle at a fraction of the cost.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com