ADVERTISEMENT

സാംസങ് ആറാം തലമുറ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുകളായ ഗാലക്സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്‌ലിപ്പ് 6 മോഡലുകള്‍ക്ക് റെക്കോര്‍ഡ് പ്രി ബുക്കിങ് ലഭിച്ചതായി കമ്പനി മുന്‍ തലമുറ ഫോള്‍ഡബിള്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ബുക്കിങ് ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളില്‍ ഗാലക്സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്‌ലിപ്പ് 6 മോഡലുകളുടെ പ്രി-ഓര്‍ഡറുകള്‍ 40 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പുതിയ സെഡ് സീരീസ് ഇന്ത്യയില്‍ ഏറ്റവും വിജയകരമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഗാലക്സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്‌ലിപ്പ് 6 മോഡലുകളുടെ ലോകമെമ്പാടുമുള്ള പ്രി-ബുക്കിങ് ജൂലൈ 10നാണ് ആരംഭിച്ചത്. ഇന്ത്യയില്‍ ഈ പുതിയ സ്മാര്‍ട്ട്ഫോണുകളുടെ ബുക്കിങ്, ഗാലക്സി വാച്ച് അള്‍ട്രാ, ഗാലക്സി വാച്ച് 7, ഗാലക്സി ബഡ്സ് 3 പ്രോ, ഗാലക്സി ബഡ്സ് 3 എന്നിവയ്ക്കൊപ്പം കഴിഞ്ഞ ജൂലൈ 24ന് ആരംഭിച്ചിരുന്നു.

zflip6s - 1

സ്മാർട്ഫോണുകളുടെ പ്രി-ബുക്കിങ് ഓര്‍ഡറുകളില്‍ 1.4 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്,  ഇന്ത്യന്‍ ഉപഭോക്താക്കള്‍ പുതിയ സാങ്കേതികവിദ്യകള്‍ ഏറ്റെടുക്കുന്നതില്‍ എത്രമാത്രം മുന്‍പന്തിയിലാണെന്നതിന് തെളിവാണെന്ന് സാംസങ് ഇന്ത്യ എംഎക്സ് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പള്ളന്‍ പറഞ്ഞു.

zflip - 1

ഗാലക്സി സെഡ് ഫോള്‍ഡ് 6 മോഡലിന് വില  16,4999 രൂപ (12 ജിബി + 256 ജിബി) മുതലാണ്, ഗാലക്സി സെഡ് ഫ്‌ലിപ്പ് 6 മോഡല്‍ 10,9999 രൂപ (12 ജിബി + 256 ജിബി) മുതല്‍ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com