ADVERTISEMENT

കാൽ നൂറ്റാണ്ടായി എതിരാളികളില്ലാതെ നിലനിൽക്കുകയായിരുന്നു ഗൂഗിൾ. തിരച്ചിലിനു പര്യായപദമായി മാറിയ ഗൂഗിളിന് ഒത്തൊരു എതിരാളി വരുന്നു. അവതരിപ്പിച്ചു ചുരുങ്ങിയ നാളിൽ വൈറലായ നിര്‍മിത ബുദ്ധി (എഐ) സേര്‍ച്ച് സംവിധാനമായ ചാറ്റ് ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയാണ് സേർച്ച് എൻജിനുമായി എത്തിയിരിക്കുന്നത്. ഓപ്പൺഎഐ അതിന്റെ സെർച്ച് ജിപിടി സെർച്ച് എൻജിന്റെ പ്രോട്ടോടൈപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ഇന്റര്‍നെറ്റില്‍ നിന്ന് ഞൊടിയിടയില്‍ വിവരം ശേഖരിച്ചെത്താനുള്ള അഭൂതപൂര്‍വ്വമായ കഴിവ് പ്രദര്‍ശിപ്പിച്ചാണ് ചാറ്റ്ജിപിടി ശ്രദ്ധ നേടിയത്. ഇനി ആരംഭിച്ചേക്കുമെന്നു കരുതുന്ന പുതിയ സേര്‍ച്ച് ഈ ശേഷിയുടെ ഒരു വിപുലീകരണമായിരിക്കും. മറ്റൊരു മനുഷ്യനോട് ഇടപെട്ടാലെന്നവണ്ണം പ്രതികരണങ്ങള്‍ നല്‍കാന്‍ കെല്‍പ്പുള്ള ചാറ്റ്ജിപിടി ഗൂഗിള്‍ ജെമിനിയേക്കാള്‍ പല മടങ്ങി മുന്നിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

നിലവിൽ ഒരു ചെറിയ കൂട്ടം ഉപയോക്താക്കൾക്കായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ടൂൾ അതിന്റെ ചാറ്റ്ജിപിടി ചാറ്റ്ബോട്ടിലേക്ക് സംയോജിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. എന്തായാലും ഈ വാർത്തകൾ പുറത്തുവന്നതോടെ ആൽഫബൈറ്റിന്റെ ഓഹരികൾ  ഇടിഞ്ഞു.

ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലാദ്യമായി 10 കോടി മാസ കാഴ്ചക്കാരെ ഏറ്റവും വേഗത്തില്‍ ആകര്‍ഷിക്കാന്‍ സാധിച്ച കമ്പനി എന്ന ഖ്യാതിയാണ് ചാറ്റ്ജിപിറ്റിക്ക് ഉള്ളത്. ഇടയ്ക്ക്ഈ കുതിപ്പ് താഴേക്കു പോയെങ്കിലും ആഗോള തലത്തിലുള്ള തങ്ങളുടെ ട്രാഫിക് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചാറ്റ്ജിപിടി

കുതിക്കുമോ?, കിതക്കുമോ?

ഗൂഗിളിന് വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ അവതരിപ്പിക്കാനൊരുങ്ങുന്ന സേര്‍ച്ച് സംരംഭം പാളിയാല്‍, ഇന്റര്‍നെറ്റില്‍ ക്ഷണികമായി തിളങ്ങിയ ഉല്‍ക്കയെ പോലെ ഓപ്പണ്‍എഐ പൊലിഞ്ഞടങ്ങുമോ? അതോ, ഗൂഗിളിനെതിരെ കരുത്തു കാട്ടി വര്‍ദ്ധിത വീര്യത്തോടെ ജൈത്രയാത്ര തുടരുമോ? അറിയാന്‍കാത്തിരിക്കുകയാണ് ടെക്‌നോളജി പ്രേമികള്‍.

∙ SearchGPT എന്നത് ഒരു ഇപ്പോൾ പ്രോട്ടോടൈപ്പ് ആണ്, ആരംഭിക്കുന്ന സമയത്ത് വെറും 10,000 ഉപയോക്താക്കളും പ്രസാധകരും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

∙ പ്രാദേശിക വിവരങ്ങളും വാണിജ്യവുമായി ബന്ധപ്പെട്ട തിരയലുകൾ മെച്ചപ്പെടുത്താൻ പദ്ധതിയിടുന്നതായി OpenAI അറിയിച്ചു.

∙ സെർച്ച് എന്‍ജിൻ വിപണിയിൽ ഗൂഗിളിന്റെ ആധിപത്യത്തിന് സെർച്ച് ജിപിടി ഗുരുതരമായ വെല്ലുവിളി ഉയർത്തിയേക്കാം.

യാഹൂവിന്റെ കഥ

ഇൻ്റർനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നായിരുന്നു യാഹൂ. ഒരിക്കൽ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിച്ച വെബ്‌സൈറ്റുകളിൽ ഒന്ന്. 1994 ജനുവരിയിൽ ജെറി യാംഗും ഡേവിഡ് ഫിലോയും ചേർന്ന് സ്ഥാപിച്ച യാഹൂ സെർച്ച് എൻ‍ജിനുകൾ ഫലത്തിൽ നിലവിലില്ലാത്ത ഒരു സമയത്ത് വെബ്സൈറ്റുകളുടെ ആഴത്തിൽ തിരയുന്നത് എളുപ്പമാക്കുന്നത്.

വെറും 5 ബില്യൺ ഡോളറിന് ഗൂഗിളിനെ അതിന്റെ ശൈശവാവസ്ഥയിൽ സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതോടെ യാഹൂവിന്റെ വീഴ്ച ആരംഭിച്ചു.  ഗൂഗിള്‍ ഓൺലൈൻ തിരയലിൻ്റെയും പരസ്യത്തിന്റെയും സിംഹാസനം ഏറ്റെടുത്തു. ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ ഭീമൻമാരുടെ ആവിർഭാവവും യാഹുവിൽ നിന്ന് പരസ്യവരുമാനം തിരിച്ചുവിടാൻ കാരണമായി.

English Summary:

SearchGPT Is OpenAI’s Direct Assault on Google

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com