ADVERTISEMENT

സെപ്റ്റംബര്‍ 29ന് ആരംഭിക്കാനിരിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഐഫോണ്‍ 13 തുടക്ക വേരിയന്റ് ആമസോണില്‍ 39,999 രൂപയ്ക്ക് വില്‍ക്കുമെന്ന് റിപ്പോർട്ടുകൾ. മൂന്നു തലമുറ പഴയതാണെങ്കിലും ഒരു വര്‍ഷത്തെ വാറന്റിയോടെ ലഭിക്കും എന്നതിനാല്‍ വേണമെങ്കില്‍ പരിഗണിക്കാവുന്ന ഫോണാണ്. ഇപ്പോള്‍ പല വെബ്‌സൈറ്റുകളും ഈ മോഡല്‍ 47,900 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്(കിഴിവുകള്‍ നേടാനായാല്‍ ). 

ഐഫോണ്‍ 13ന്റെ ഡിസ്‌കൗണ്ട് ഇങ്ങനെ

സെയിലില്‍ ആമസോണ്‍ ഡീല്‍ വില 45999 രൂപയാണ്. പുറമെ എസ്ബിഐ കാര്‍ഡിന് 2500 രൂപയുടെ കിഴിവുണ്ട്. എക്‌സ്‌ചേഞ്ച് വഴി 3500 രൂപയും ലാഭിക്കാം. ഇതെല്ലാം കൂട്ടിയാണ് 39,999 രൂപയ്ക്ക് ഐഫോണ്‍ 13 വാങ്ങാന്‍ സാധിക്കുക.രാജ്യത്ത് ആ വർഷം ആമസോണിൽ അരങ്ങേറുന്ന ഏറ്റവും വലിയ ആദായ വില്‍പ്പനയാണ് സെപ്റ്റംബര്‍ 29 മുതല്‍ ആരംഭിക്കാന്‍ പോകുന്നത്. ഏകദേശം ഇതേ കാലത്ത് ആമസോണിന്റെ പ്രധാന എതിരാളിയായ ഫ്‌ളിപ്കാര്‍ട്ടിലും സെയില്‍ നടക്കും.

66,600 രൂപയ്ക്ക് ഐഫോണ്‍ 16? 

ഐഫോണ്‍ 16 തുടക്ക വേരിയന്റിന്റെ വില 79,900 രൂപയാണ്. അമേരിക്കന്‍ എക്‌സ്പ്രസ്, ഐസിഐസിഐ, അക്‌സിസ് ബാങ്ക് തുടങ്ങിയവയുടെ കാര്‍ഡ് ഉടമകള്‍ക്ക് ഇതിപ്പോള്‍ 74,900 രൂപയ്ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാം.എച്ഡിഎഫ്‌സിയുടെ സ്മാര്‍ട്ട്‌ബൈ പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 5x റിവോര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഇതിന്റെ മൂല്ല്യം 13,300 രൂപയാണ്. 

79,900 രൂപ എംആര്‍പിയുള്ള ഫോണ്‍ 66,600 രൂപയ്ക്ക് ലഭിക്കും. അതേസമയം, ഇത് നേരിട്ടുള്ള ഒരു ക്യാഷ്ബാക്ക് ഓഫറല്ല. ഇങ്ങനെ ലഭിക്കുന്ന റിവോര്‍ഡ് പോയിന്റുകള്‍ ഹോട്ടല്‍ ബുക്കിങിനും, ഫ്‌ളൈറ്റ് ടിക്കറ്റിനും അടക്കം പല കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കുമ്പോള്‍ മാത്രമാണ്ഈ പൈസ തിരിച്ചുകിട്ടുക. മറ്റ് ഐഫോണ്‍ 16 സീരിസ് ഫോണുകള്‍ക്കും സമാനമായ കഴിവ് ഉണ്ട്.

പുതിയ എം4 മാക്കുകള്‍, ഐപാഡ് മിനി എന്നിവ അടുത്ത മാസം?

ഐഫോണ്‍ 16 സീരിസ് അവതരണത്തിന്റെ ആരവം അടങ്ങുന്നതിനു മുമ്പ് ആപ്പിള്‍ ഏതാനും പുതിയ ഉപകരണങ്ങള്‍ കൂടെ പരിചയപ്പെടുത്തിയേക്കും. ഓക്ടോബറില്‍ തന്നെ എം4 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന മാക് കംപ്യൂട്ടറുകള്‍, ഐപാഡ് മിനി എന്നിവയെങ്കിലും അടുത്ത മാസം പുറത്തിറക്കുമെന്നാണ് പുതിയഅഭ്യൂഹങ്ങള്‍ പറയുന്നത്. 

പ്രതീക്ഷിക്കുന്ന ഉപകരണങ്ങള്‍ ഇതാ

എം4 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മാക് മിനി, ഐമാക് എന്നിവ പുറത്തിറക്കിയേക്കും. ആപ്പിള്‍ ടിവി 4കെയുടെ വലിപ്പം മാത്രമുള്ള ഒരു മാക് മിനി പുറത്തിറക്കാനുള്ള സാധ്യതയാണ് പറഞ്ഞു കേള്‍ക്കുന്നത്. 

ഐമാക്

മോണിട്ടറില്‍ പ്രൊസസറടക്കം പിടിപ്പിച്ച ഐമാക് ശ്രേണിയാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ഉപകരണം. ഇതും എം4 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതായേക്കാം. 

മാക്ബുക്ക് പ്രോ

നിലവിലുള്ള ഏറ്റവും പുതിയ മാക്ബുക് പ്രോ പ്രവര്‍ത്തിക്കുന്നത് എം3 പ്രൊസസറിലാണ്. അതിനാല്‍ തന്നെ എം4 ചിപ്പുള്ള പുതിയ മാക്ബുക്ക് പ്രോ എത്താതിരിക്കാനുള്ള സാധ്യത കാണുന്നില്ലെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ പറയുന്നു. 

ഐപാഡ് മിനി

2021നു ശേഷം പുതിയ ഐപാഡ് മിനി ആപ്പിള്‍ പുറത്തിറക്കിയിട്ടില്ല. അതിനാല്‍ ഉടനെ പുതിയ സീരിസ് പുറത്തിറക്കിയേക്കും. ഇതിന് എം സീരിസ് പ്രൊസസര്‍ തന്നെ നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഐപാഡ് 11-ാം തലമുറ

കൂടുതല്‍ പ്രവര്‍ത്തനശേഷിയുള്ള ഐപാഡ് ശ്രേണിയും പരിചയപ്പെടുത്തിയേക്കാം. ഏറ്റവും വില കുറവുള്ള ഐപാഡുകള്‍ക്കൊപ്പം ഇപ്പോള്‍ എയര്‍, പ്രോ പോലെയുള്ള മറ്റു വിശേഷണങ്ങള്‍ ഒന്നുമില്ല. ഐപാഡിന്റെ 11-ാം തലമുറ ഒക്ടോബറില്‍ പരിചയപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല

English Summary:

Apple iPhone 13 to be available at just Rs 39,999 during Amazon Great Indian Festival 2024 sale; check details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com