മുഖത്ത് ഒരു കംപ്യൂട്ടർ; ആപ്പിൾ വിഷൻപ്രോയെ പിന്നിലാക്കാൻ ഒറിയോൺ കണ്ണടയുമായി മെറ്റ; ഇനി സ്മാർട് ഫോൺ വേണ്ട!
Mail This Article
ഫിക്ഷൻ സിനിമകളിലെ സ്മാർട് ഗ്ലാസുകളെ യാഥാർഥ്യത്തിലേക്കു കൊണ്ടുവരികയാണ് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. നാളിതുവരെയുള്ള സ്മാർട് ഗ്ലാസുകളിലെ ഏറ്റവും വലിയ വ്യൂഫീൽഡ്, മൾട്ടി ടാസ്കിങ് വിൻഡോകൾ, വലിയ സ്ക്രീനിൽ സിനിമ, ആളുകളുടെ ലൈഫ് സൈസ് ഹോളോഗ്രാമുമൊക്കെയായി സ്മാർട്ഫോണിനപ്പുറം ടെക്നോളജി അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. ബ്രെയിൻ സിഗ്നലുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ന്യൂറൽ ഇന്റർഫെയ്സ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
സിലിക്കൺ-കാർബൈഡ് ആർക്കിടെക്ചർ ഉപയോഗിച്ചാണ് ഡിസ്പ്ലേ സാങ്കേതികവിദ്യയിൽ മെറ്റ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത . മെറ്റാ കണക്ട് 2024 എന്ന ഇവന്റിലായിരുന്നു സിഇഒ മാർക്ക് സുക്കർബർഗ് ഈ സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ചത്. ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നൂതനമായ ജോഡി കണ്ണടയെന്നാണ് ഓറിയോൺ എന്ന ഈ സ്മാർട് ഗ്ലാസിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഓറിയോൺ സ്മാർട്ട് ഗ്ലാസുകളുടെ പൂർണ്ണമായി പ്രവർത്തിക്കുന്ന പ്രോട്ടോടൈപ്പ് ഇവന്റിന്റെ സ്റ്റേജിൽ ലൈവായി കാണിച്ചു. 100 ഗ്രാമിൽ താഴെ ഭാരം വരുന്ന സ്‌മാർട്ട് ഗ്ലാസാണ് ഓറിയോൺ, ഇത് കമ്പനിയുടെ ആദ്യത്തെ ഉപഭോക്തൃ-ഗ്രേഡ് ഫുൾ ഹോളോഗ്രാഫിക് എആർ ഗ്ലാസാണ്.
കസ്റ്റം സിലിക്കണും സെൻസറുകളും സഹിതം നാനോ സ്‌കെയിൽ ഘടകങ്ങളുള്ള ചെറിയ പ്രൊജക്ടറുകളും ഉൾപ്പെടുന്നു. സാധാരണ സ്‌മാർട്ട് ഗ്ലാസുകൾ പോലെ ഇവയും വോയ്‌സ്, എഐ എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം.
ഹാൻഡ്‌സ് ഫ്രീ വിഡിയോ കോൾ എടുക്കാം, വാട്ട്‌സാപ്പിലും മെസഞ്ചറിലും സന്ദേശങ്ങൾ കാണാനും അയയ്‌ക്കാനും കഴിയും. ഫോൺ പുറത്തെടുക്കേണ്ട ആവശ്യമില്ല.