ബ്രാവിയ ടെലിവിഷനുകളില്‍ സിനിമ ഈസ് കമിങ് ഹോം ആശയം അവതരിപ്പിച്ച് സോണി ഇന്ത്യ
Mail This Article
സോണി ഇന്ത്യ ബ്രാവിയ ടെലിവിഷനുകളില്‍ സിനിമ ഈസ് കമിങ് ഹോം എന്ന ആശയം അവതരിപ്പിച്ചു. മെച്ചപ്പെടുത്തിയ ചിത്ര-ശബ്ദ നിലവാരത്തില്‍ ഒരു മാസ്മരിക സിനിമാറ്റിക് അനുഭവമാണ് സിനിമ ഈസ് കമിങ് ഹോം വാഗ്ദാനം ചെയ്യുന്നത്. പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് എസ്.എസ് രാജമൗലിയുടെ സിനിമാ കാഴ്ച്ചപ്പാടിന് അനുസൃതമായാണ് സോണി ഇന്ത്യ വിപ്ലവകരമായ ഈ ആശയം അവതരിപ്പിച്ചത്.
2024 സാമ്പത്തിക വര്‍ഷം പുറത്തിറങ്ങിയ പുതിയ ബ്രാവിയ 9, 8, 7, 3 സീരീസുകള്‍ വലിയ സ്‌ക്രീനിലെ മാന്ത്രികത ലിവിങ് റൂമുകളിലേക്ക് കൊണ്ടുവരുന്ന തരത്തിലാണ് സോണി രൂപകല്‍പന ചെയ്തിരിക്കുന്നത്. പുതുതായി അവതിരിപ്പിച്ച ബ്രാവിയ തിയേറ്റര്‍ ബാര്‍ 8, ബ്രാവിയ തിയേറ്റര്‍ ബാര്‍ 9, ബ്രാവിയ തിയേറ്റര്‍ ക്വാഡ് എന്നിവയുമായി യോജിപ്പിക്കുമ്പോള്‍ ഹോം എന്റര്‍ടൈന്‍മെന്റ് സിസ്റ്റത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക് അനുഭവമായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. കൂടുതൽ വിവരങ്ങൾ വിശദമായി അറിയാം.
തിരഞ്ഞെടുത്ത ബ്രാവിയ ടെലിവിഷനുകള്‍ക്ക് 3 വര്‍ഷത്തെ സമഗ്ര വാറന്റി, 25,000 രൂപ വരെ ഉടന്‍ ക്യാഷ്ബാക്ക്, തിരഞ്ഞെടുത്ത ബ്രാവിയ ടെലിവിഷനുകളില്‍ സൗജന്യ ഇഎംഐ, ടെലിവിഷനുകള്‍ക്കും സൗണ്ട്ബാറുകള്‍ക്കും 2,995 രൂപ മുതല്‍ ആരംഭിക്കുന്ന സിംഗിള്‍ കോംബോ ഇഎംഐ സ്‌കീം, ബ്രാവിയ തിയേറ്റര്‍ സൗണ്ട്ബാര്‍ കോംബോയ്‌ക്കൊപ്പം തിരഞ്ഞെടുത്ത ബ്രാവിയ ടെലിവിഷനുകള്‍ വാങ്ങുമ്പോള്‍ 64,990 രൂപ കിഴിവ് എന്നീ ഓഫറുകളും സോണി ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമ ഈസ് കമിങ് ഹോം എന്ന ആശയത്തിലൂടെ രാജമൗലിയെപ്പോലുള്ള ചലച്ചിത്രകാരന്റെ കാഴ്ചപ്പാടിന് ഏറ്റവും ആധികാരികമായ രീതിയില്‍ ഞങ്ങള്‍ ജീവന്‍ നല്‍കുകയാണെന്ന് സോണി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുനില്‍ നയ്യാര്‍ പറഞ്ഞു. ആത്യന്തികമായ സിനിമാ അനുഭവം നല്‍കുന്നതിന് രൂപകല്‍പന ചെയ്തിരിക്കുന്നവയാണ് ഞങ്ങളുടെ ബ്രാവിയ ഉല്‍പ്പന്നങ്ങള്‍. സോണിയുടെ സിനിമ ഈസ് കമിങ് ഹോം എന്ന ആശയത്തെ ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് ഫലപ്രദമായി എത്തിക്കാന്‍ ഏറ്റവും മികച്ച വ്യക്തിയാണ് എസ് എസ് രാജമൗലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.