മിഡ് റേഞ്ച് ഫോൺ നോക്കുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം
Mail This Article
പ്രീമിയം ഫോണുകളില്‍ ലഭിക്കുന്ന ഫീച്ചറുകളിലേറെയും ഉള്‍ക്കൊള്ളുന്ന, എന്നാല്‍ അവയുടെ വില നല്‍കേണ്ടി വരാത്ത ഫോണുകളെയാണ് മധ്യനിര ഹാന്‍ഡ്‌സെറ്റുകളുടെ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. വലിയ ബാറ്ററി, ഒന്നിലേറെ ക്യാമറകള്‍, സ്‌ക്രീന്‍ റിഫ്രെഷ് റേറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്ളവയായിരിക്കും ഇവ. എന്നാല്‍, ബജറ്റ് ഫോണുകളെ അപേക്ഷിച്ച് മിഡ് റേഞ്ച് ഫോണുകളും പൊതുവെ വില കൂടിയവയാണ്.
ഫ്‌ളാഗ്ഷിപ് ഫോണ്‍ തന്നെ വേണമോയെന്നോര്‍ത്ത് തീരുമാനം എടുക്കാനാകാത്തവര്‍ക്ക് മാത്രമെ ഈ ലിസ്റ്റ് ഗുണകരമാകൂ. ഈ കാലത്ത് സാധാരണ ഉപയോക്താവിന് വേണ്ട ഫീച്ചറുകളെല്ലാം ബജറ്റ് ഫോണുകളിലും ലഭ്യമാണ് എന്നതിനാല്‍ അവര്‍ ഈ ലിസ്റ്റ് പരിഗണിക്കേണ്ടതായില്ല.
മിഡ് റേഞ്ച് ഫോണ്‍ വാങ്ങുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് എന്ത്?
ഒരു ഐഓഎസ് ഉപകരണമാണോ വാങ്ങാന്‍ ഉദ്ദേശിക്കുന്നത് അതോ ആന്‍ഡ്രോയ്ഡ് ആണോ ഇഷ്ടം എന്ന ചോദ്യത്തിന് ആദ്യം ഉത്തരം കാണുക. ഐഫോണ്‍ ആണ് വേണ്ടതെങ്കില്‍ അധികം മോഡലുകള്‍ പരിഗണിക്കാന്‍ ഉണ്ടാവില്ല. എന്നാല്‍, ആന്‍ഡ്രോയിഡ് ആണെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഒരുപാട് മോഡലുകള്‍ ഉണ്ട് താനും.
ഐഫോണ്‍ 16
2024ന്റെ ഒരു പ്രശ്‌നം ഐഫോണ്‍ 16നില്‍ കുറഞ്ഞ് ഒരു ഐഓഎസ് ഉപകരണം റെക്കമെന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്നുള്ളതാണ്. മുന്‍ വര്‍ഷങ്ങളിലായിരുന്നു എങ്കില്‍ മുന്‍ തലമുറയിലെ ഏതെങ്കിലും മോഡല്‍ സജസ്റ്റ് ചെയ്താല്‍ മതിയായിരുന്നു. എഐ പ്രവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അടിമുടി നിര്‍മ്മിച്ചെടുത്ത ആദ്യ സീരിസ് എന്നാണ് ഐഫോണ്‍ 16 ശ്രേണിയെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്.
പതിനായിരം രൂപ കുറവില്‍ ഐഫോണ്‍ 15 ലഭിക്കുമെങ്കിലും, ഭാവിയില്‍ വന്നേക്കാവുന്ന എഐ നൂതന ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല . അധികമായി ആക്ഷന്‍ ബട്ടണ്‍, ക്യാമറാ കൺട്രോൾ ബട്ടണ്‍ എന്നിവ അവതരിപ്പിച്ചിട്ടും ഉണ്ട്. തുടക്കവേരിയന്റിന് എംആര്‍പി 79,900 രൂപ.
മേന്മകള്‍
∙എ18 ചിപ്
∙ബാറ്ററി ലൈഫ്
കുറവുകള്‍
∙ഒട്ടു മിക്ക കാര്യങ്ങളിലും ഐഫോണ്‍ 15 സീരിസിനെക്കാള്‍ അധിക മികവ് കാണാനില്ല
∙ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലെ ഇപ്പോഴും ഇല്ല
∙പ്രകാശം കുറഞ്ഞ ഇടത്ത് എടുക്കുന്ന ഫോട്ടോകള്‍ക്ക് പ്രോ മോഡലുകളുടെ മികവില്ല
എല്ലാ ഫീച്ചറുകളും നേരിട്ട് കണ്ട് പരിഗണിക്കാം
എഐ ഫീച്ചറുകള്‍ പ്രശ്‌നമല്ല എന്നുള്ളവര്‍ക്ക് ഐഫോണ്‍ 15 പരിശോധിക്കാം
സാംസങ് എ35 5ജി
സാംസങിന്റെ സ്വന്തം എക്‌സിനോസ് 1380 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. തുടക്ക വേരിയന്റിന് 8/256ജിബി സപ്പോര്‍ട്ട്. ട്രിപ്പിള്‍ പിന്‍ക്യാമറാ സിസ്റ്റം. 50എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാ വൈഡ്, 5എംപി മാക്രോ. സെല്‍ഫി ക്യാമറ 13എംപി. 5000എംഎഎച് ബാറ്ററി.
മേന്മകള്‍
∙മികച്ച ഡിസ്‌പ്ലെ,
∙120ഹെട്‌സ് റിഫ്രെഷ് റേറ്റ്
∙പ്രീമിയം ലുക്‌സ്
കുറവുകള്‍
∙ചൂടാകുന്നു എന്ന പരാതി
∙ക്യാമറ ക്വാളിറ്റിയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍
∙നല്‍കുന്ന പണം മുതലാകുന്നില്ലെന്നു പറയുന്നവരും ഉണ്ട്
ഓസം ഐസ്ബ്ലൂ വേരിയന്റ് ഇതെഴുതുന്ന സമയത്ത് 30,999 രൂപയ്ക്ക് വില്‍ക്കുന്നു.
എല്ലാ ഫീച്ചറുകളും നേരിട്ട് വിലയിരുത്തി പരിഗണിക്കാം.
വണ്‍പ്ലസ് നോര്‍ഡ് സിഇ4
ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. 8/256 ജിബി വേരിയന്റിന് ഇതെഴുതുമ്പോള്‍ വില 25,499 രൂപ. 50എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാവൈഡ്. 16എംപി സെല്‍ഫി. 5500 എംഎഎച് ബാറ്ററി.
മേന്മകള്‍
∙ക്യാമറാ ക്വാളിറ്റി
∙ബാറ്ററി ലൈഫ്
∙ചാര്‍ജിങ് സ്പീഡ്
കുറവുകള്‍
∙ഡിസ്‌പ്ലെ ഗുണനിലവാരം പോരെന്ന് പറയുന്നവരുണ്ട്
∙ഉദ്ദേശിച്ച ലുക് ഇല്ലെന്നും പരാതി
∙നല്‍കുന്ന പണം മുതലാവുന്നില്ലെന്നും പറയുന്നു
ഫീച്ചറുകളെല്ലാം നേരിട്ടു കണ്ടു വിലയിരുത്താം:
നതിങ് ഫോണ്‍ 2എ
മീഡിയാടെക് ഡിമന്‍സിറ്റി 7200 പ്രോ (4 എന്‍എം) പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. 8/256 ജിബി വേരിയന്റിന് ഇതെഴുതുന്ന സമയത്ത് വില 23,480 രൂപ. 50എംപി പ്രധാന ക്യാമറയും, അതേ റെസലൂഷന്‍ തന്നെയുള്ള അള്‍ട്രാവൈഡും. സെല്‍ഫി ക്യാമറ റെസലൂഷന്‍ 32എംപി.
മേന്മകള്‍
∙മിക്കവര്‍ക്കും നിര്‍മ്മാണ മികവ് ഇഷ്ടം
∙ക്യാമറയെക്കുറിച്ചും ധാരാളം നല്ല അഭിപ്രായം
∙നല്‍കുന്ന പൈസ മുതലാകുന്നു എന്നും വാദം
കുറവുകള്‍
∙മൊത്തത്തിലുള്ള പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ചിലര്‍
∙ഡിസൈന്‍ ഇഷ്ടപ്പെടാത്തവരും ഉണ്ട്
.ചാര്‍ജിങ് സ്പീഡ് പോരെന്നും ചിലര്‍
ഫീച്ചറുകളെല്ലാം നേരിട്ടു വിലയിരുത്തി പരിഗണിക്കാം:
ഐക്യൂ നിയോ9 പ്രോ 5ജി
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. 8/256ജിബി വേരിയന്റിന് ഇതെഴുതുന്ന സമയത്ത് വില 35,999 രൂപ. പിന്‍ ക്യാമറാ സിസ്റ്റത്തിലെ 50എംപി പ്രധാന ക്യാമറയ്ക്ക് ഫ്‌ളാഗ്ഷിപ് ക്യാമറകളുടെ പ്രകടന മികവ് ലഭിക്കുമെന്ന് കമ്പനി. ഒപ്പമുള്ളത് 8എംപി അള്‍ട്രാവൈഡ്. ഐഫോണ്‍ 16 കഴിഞ്ഞാല്‍ തത്വത്തില്‍ ഏറ്റവുമധികം പ്രകടന മികവ് കിട്ടാമെന്നു കരുതാവുന്ന ഫോണ്‍. 5160എംഎഎച് ബാറ്ററി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഇതിന്റെ 50 ശതമാനം നിറയ്ക്കാന്‍ 11 മിനിറ്റ് മതിയെന്ന് കമ്പനി.
മേന്മകള്‍
∙നിര്‍മ്മാണ മികവ്
∙മികച്ച ഡിസ്‌പ്ലെ
∙പ്രീമിയം ഗ്ലാസ് ബാക്
∙അലുമിനിയം ഫ്രെയിം
കുറവുകള്‍
∙ബാറ്ററി ലൈഫ് പ്രതീക്ഷിച്ചത്രയില്ലെന്ന് പരാതി
∙ചൂടാകുന്നു എന്നും ആരോപണം
∙സൗണ്ട് ക്വാളിറ്റി പോരെന്നും പരാതി