ADVERTISEMENT

കേരളത്തിന്‍റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വീസിന് ഇതിനോടകം 3500ന് മുകളിൽ ഉപഭോക്താക്കള്‍. നിരവധി സ്ഥാപനങ്ങളാണ് കെഫോണിന്റെ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് അവർക്കിടയിൽ തന്നെ ആശയവിനിമയം നടത്താനും വിവരങ്ങൾ ആക്സസ് ചെയ്യാനും അനുവദിക്കുന്നൊരു സ്വകാര്യ നെറ്റ്‌വർക്കാണ് ഇൻട്രാനെറ്റ്.

എംപിഎൽഎസ് എല്‍2വിപിഎന്‍, എംപിഎൽഎസ് എല്‍3വിപിഎന്‍, എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ് തുടങ്ങിയ സേവനങ്ങളാണ് കെഫോൺ വഴി ഈ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. എംപിഎൽഎസ് എല്‍2വിപിഎന്‍, എംപിഎൽഎസ് എല്‍3വിപിഎന്‍ എന്നീ സേവനങ്ങള്‍ വഴി ബന്ധപ്പെടുത്തിയിരിക്കുന്ന ഓഫീസുകള്‍ മുഖേന പോയിന്റ് ടു പോയിന്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഇത്തരത്തില്‍ പ്രധാന ഓഫീസും ശാഖകളും തമ്മിൽ, ശാഖകള്‍ തമ്മിൽ, പ്രധാന ഓഫീസുകള്‍ തമ്മിൽ, എന്നിങ്ങനെ ഡാറ്റ കൈമാറ്റവും മറ്റും നടത്താനാകും. 

കൂടുതല്‍ സ്വകാര്യതയും ഡാറ്റ സ്പീഡും

ഇന്റേണല്‍ ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ മാത്രം ലഭ്യമാകുന്നതോടെ കൂടുതല്‍ സ്വകാര്യതയും ഡാറ്റ സ്പീഡും ലഭ്യമാകും. എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ് മുഖേന ഒരു പ്രത്യേക ഓഫീസില്‍ നിന്ന് ലഭ്യമാകുന്ന ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യാന്‍ പ്രത്യേക അനുവാദം ചില ഐപി അഡ്രസുകള്‍ക്ക് മാത്രമായി നല്‍കാനാകും. ഇത്തരത്തില്‍ കെഫോണ്‍ ഇന്‍ട്രാനെറ്റ് സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് സ്റ്റേറ്റ് ഡേറ്റ സെന്ററില്‍ നിന്ന് ലഭ്യമാകുന്ന ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ ഓഫീസുകളിൽ ലഭ്യമാക്കുന്നുണ്ട്.

സ്ഥാപനങ്ങൾ ഇവ

പവർഗ്രിഡ് ടെലിസർവീസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഐടി മിഷൻ, കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ എന്നിവർ എംപിഎൽഎസ് എൽ2വിപിഎന്നും കെ-ഡിസ്‌ക്, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ, കെഎസ്ഇബി, ട്രഷറീസ് ഡിപ്പാർട്ട്മെന്റ്, ഇ-ഹെൽത്ത് എന്നിവർ എംപിഎൽഎസ് എൽ3വിപിഎനും ഉപയോഗപ്പെടുത്തി വരുന്നു. 

ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചർ ഡെവലപ്‌മെൻ്റ് ആൻഡ് ഫാർമേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെൻ്റ്, ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ്, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്), കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തുടങ്ങി ഒട്ടേറെ സ്ഥാപങ്ങളാണ് കെഫോണിന്റെ എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ് ഉപയോഗപ്പെടുത്തുന്നത്.

English Summary:

KFON's secure intranet service connects Kerala organizations, offering MPLS L2VPN, MPLS L3VPN, and FTTH Intranet for enhanced data security and speed. Over 3500 subscribers enjoy reliable internal communication and access to state data center applications.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com