കുനിഞ്ഞ് ഒരു കരിയില എടുക്കേണ്ട, പുതിയ റോബട് വാക്വം ക്ലീനറിനു കൈയ്യുണ്ട്
Mail This Article
റോബട് വാക്വം ക്ലീനറുകൾ വീട് ശുചിയാക്കലിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സ്വിച്ചിട്ടാൽ പൊടിയെല്ലാം മാറ്റി വീട്ടിനകത്ത് ഓടിക്കളിച്ചു തിരികെ അടങ്ങിയിരിക്കുന്ന ആ കുഞ്ഞന്‍ യന്ത്രത്തിൽ പുതിയ പരീക്ഷണങ്ങള്‍ നടക്കുകയാണ്. ചൈനീസ് കമ്പനിയായ റോബോറോക് ഇതാ പുത്തൻ റോബോ വാക്വം ക്ലീനർ അവതരിപ്പിച്ചിരിക്കുന്നു. വഴിയിൽകിടക്കുന്ന വസ്തുക്കൾ എടുത്തുമാറ്റുന്ന റോബട്ടിക് കൈയ്യാണ് ഇതിന്റെ പ്രത്യേകത. ഫോൾഡബ്ൾ ആയാണ് ഈ കൈകൾ വാക്വം ക്ലീനർ അവതരിപ്പിക്കപ്പെടുന്നത്.
സഞ്ചരിക്കുന്ന വഴികളിൽ ഒരു തടസം കാണുമ്പോൾ ഇതിന്റെ കൈകൾ നീണ്ടെത്തി വസ്തുക്കളെ വഴിയിൽനിന്ന് നീക്കം ചെയ്യുന്നു. സോക്സുകളും തൂവാലകളും, ടിഷ്യുപേപ്പറുകളും പോലെയുള്ള ഏകദേശം 300 ഗ്രാം വരെയുള്ള ചെറിയ വസ്തുക്കളെല്ലാം റോബോ സാറോസ് സെഡ് 70 നീക്കം ചെയ്യും.
പാതയിലുള്ളവയെ വെറുതെ നീക്കുകയല്ല, ആപ് വഴി പ്രോഗ്രം ചെയ്ത് അവയെ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിക്കുകയും ചെയ്യാം. പരമ്പരാഗത ലേസർ ഡിസ്റ്റൻസ് സെൻസറിന് മുകളിൽ, ആർജിബി ക്യാമറകൾക്കൊപ്പം പുതിയ ഡ്യുവൽ-ലൈറ്റ് 3D ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസറും ഈ ഉപകരണം അവതരിപ്പിക്കുന്നു.
വിവിധ സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ച് മെഷീൻ ലേണിങ് ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നതിലൂടെ , ഉപകരണത്തിന് 108 തടസ്സങ്ങൾ വരെ കണ്ടെത്താനാകും, അതായത് ആവശ്യമില്ലാത്തവയൊന്നും 'പൊക്കിമാറ്റില്ലെന്ന്' സാരം. റോബോറോക്ക് സരോസ് Z70 യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാങ്ങുന്നവർക്കായി 2025 ഫെബ്രുവരിയിൽ ലഭ്യമാകും. ലാസ് വേഗസിൽ ചൊവ്വാഴ്ച ആരംഭിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയ്ക്ക് മുന്നോടിയായാണ് ഉൽപ്പന്ന വെളിപ്പെടുത്തൽ.