ഒളിംപിക് ഗെയിംസിൽ ഇനി ഇസ്പോർട്സും; പുതുയുഗത്തിന് തുടക്കം
Mail This Article
2025ൽ സൗദി അറേബ്യയിൽ നടക്കുന്ന ആദ്യ ഒളിംപിക് ഇസ്‌പോർട്‌സ് ഗെയിംസോടെ, ഒളിംപിക് ഗെയിംസിന്റെ ഔദ്യോഗിക ഭാഗമായി ഇസ്‌പോർട്‌സ് മാറുമെന്ന് ഇന്റര്‍നാഷണൽ ഒളിംപിക്സ് കമ്മിറ്റി ( ഐഒസി). കായിക മത്സരങ്ങളുടെ നിയമാനുസൃതമായ രൂപമായി ഇസ്‌പോർട്‌സിനെ അംഗീകരിക്കുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് ഇസ്പോർട്സ് പ്രേമികൾ കരുതുന്നു. എന്നാൽ കായിക വിനോദമായി അംഗീകരിക്കാൻ കഴിയില്ലെന്ന് എതിർക്കുന്നവരും ഉണ്ട്.
ഐഒസി എക്‌സിക്യൂട്ടീവ് ബോർഡിന്റെെ (ഇബി) നിർദ്ദേശം പാരീസിൽ നടന്ന ഐഒഎസി സെക്ഷൻ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ഗെയിംസിൻ്റെ ഓർഗനൈസേഷനായി, ഐഒസി സൗദി അറേബ്യയിലെ ദേശീയ ഒളിംപിക് കമ്മിറ്റിയുമായി (എൻഒസി) 12 വർഷമായി സഹകരിച്ചിട്ടുണ്ട്.
2025 ഓടെ, ലോകമെമ്പാടും 318 ദശലക്ഷത്തിലധികം ഇ-സ്‌പോർട്‌സ് പ്രേമികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ഓടെ ആഗോള വിഡിയോ ഗെയിം വ്യവസായം 455 ബില്യൺ ഡോളറിലെത്തും. ഇന്ത്യയിൽ മാത്രം ഗെയിം വിപണി 2023ൽ 3.1 ബില്യൺ ഡോളറിലെത്തി.
പരമ്പരാഗത കായിക ഇനങ്ങളുടെ ഇസ്‌പോർട്‌സ് പതിപ്പുകൾ വികസിപ്പിക്കുന്നതിന് ഐഒസി നിരവധി ഇൻ്റർനാഷണൽ ഫെഡറേഷനുകളുമായി (ഐഎഫ്എസ്) സഹകരിച്ചിട്ടുണ്ട്. വെർച്വൽ സെയിലിങ്, സൈക്ലിംങ്, അമ്പെയ്ത്ത് തുടങ്ങിയ ഗെയിമുകൾ ഇതിൽ ഉൾപ്പെടുന്നു .