'പബ്ജി ഗെയിമിങ്' കമ്പനിയായ ടെൻസെന്റിനെതിരെ അമേരിക്ക; ചൈനീസ് മിലിട്ടറി കമ്പനിയെന്ന് ആരോപണം
Mail This Article
വിചാറ്റിന്റെയും പബ്ജിയുടെയുമൊക്കെ പിന്നിലുള്ള ഏറ്റവും വലിയ ഗെയിമിങ് സ്ഥാപനവും സമൂഹമാധ്യമ ഭീമനുമായ ടെൻസെന്റിനെ ചൈനീസ് മിലിട്ടറി കമ്പനിയെന്ന ലേബലിൽ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്ക. സമൂഹമാധ്യമങ്ങൾ, സംഗീതം, ഇന്റർനെറ്റ് സേവനം. ഇ–കൊമേഴ്സ്, സ്മാർട്ഫോണ്‍ നിർമാണം. ഓൺലൈൻ ഗെയിം, വെബ് പോർട്ടലുകൾ എന്നിങ്ങനെ വിവിധ മേഖലകളിലാണ് ടെൻസെന്റിനു ഉപകമ്പനികളുള്ളത്.
ടെൻസെന്റ് ഹോൾഡിങിനെയും ആപെരെക്സ് ടെക്നോളജി ലിമിറ്റഡും പോലുള്ള നിരവധി കമ്പനികളെയാണ് ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന ആരോപണവുമായി അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത്. കരിമ്പട്ടികയിൽപ്പെടുത്തിയെന്നത് ഉടനടി നിരോധനമല്ല, ചൈനീസ് സ്ഥാപനങ്ങളുമായി ബിസിനസ് നടത്തുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള അമേരിക്കൻ കമ്പനികൾക്കും ഓർഗനൈസേഷനുകൾക്കും ഈ പട്ടിക ഒരു മുന്നറിയിപ്പാണ്.
സാങ്കേതികവിദ്യ ഉപയോഗിച്ച് സൈനിക ശക്തി വർധിപ്പിക്കാനുള്ള ചൈനീസ് ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള വാഷിങ്ടണിന്റെ സമീപനത്തിന്റെ ഭാഗമായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് (DOD) ഇത്തരമൊരു ലിസ്റ്റ് സൂക്ഷിക്കുന്നു(സെക്ഷൻ 1260H ലിസ്റ്റ്)
ഇത് തോറും അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു, ഇപ്പോൾ 134 സ്ഥാപനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. അതേസമയം ചൈനീസ് സൈന്യവുമായുള്ള ബന്ധം ടെൻസെന്റ് നിഷേധിച്ചു, ഇത്തരം തീരുമാനം ചൈനീസ് കമ്പനികളെ യുക്തിരഹിതമായി അടിച്ചമർത്തലിന്റെ ഭാഗമായാണെന്ന് ചൈനീസ് അധികൃതരും പ്രതികരിച്ചു.