ADVERTISEMENT

ഗ്രൂപ്പ് ക്യാപ്റ്റൻമാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല: 140 കോടി ഇന്ത്യക്കാരുടെയും പ്രതിനിധികളായി ഗഗനചാരികളാകാൻ ഐഎസ്ആർഒ കഠിനമായി പരിശീലിപ്പിച്ചവർ.  കഠിനമായ പരിശീലനം പൂർത്തിയാക്കി അവർ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു.

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്. ഈ നാലു പേരിൽ 3 പേരാകും അടുത്ത വർഷം ബഹിരാകാശയാത്ര നടത്തുക.

gaganyaan-crew-1 - 1
ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ

പ്രശാന്ത് ബാലകൃഷ്ണൻ നായർപാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആയി ജോലിചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ. ചിറ്റിലഞ്ചേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ്. നാലാം ക്ലാസുവരെ പ്രാഥമിക വിദ്യാഭ്യാസം അച്ഛന്റെ ജോലിസ്ഥലമായ കുവൈത്തിലും പിന്നീട് പ്ലസ് ടു വരെ പല്ലാവൂർ ചിന്മയ വിദ്യാലയത്തിലുമാണ് പഠിച്ചത്.

പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കിയിട്ടുണ്ട്.

gaganyaan-crew-8 - 1
അജിത് കൃഷ്ണൻ

'ഗഗൻയാൻ നയിക്കാൻ മലയാളി, 3 ദിവസം ബഹിരാകാശത്ത്, കടലിൽ ലാന്‍ഡിങ്; അറിയേണ്ടതെല്ലാം

gaganyaan-crew-3 - 1
അംഗത് പ്രതാപ്

അജിത് കൃഷ്ണൻ: ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളിൽ ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണനും ഉൾപ്പെടുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ 1982 ഏപ്രിൽ 19 ന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ജനിച്ചതെന്നാണ് റിപ്പോർട്ട്, നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർഥിയും എയർഫോഴ്‌സ് അക്കാദമിയിൽ രാഷ്ട്രപതിയുടെ സ്വർണ്ണ മെഡലും സ്വോർഡ് ഓഫ് ഓണറും നേടിയിട്ടുണ്ട്. ഏകദേശം 2,900 മണിക്കൂർ പറക്കൽ പരിചയമുള്ള അദ്ദേഹം ഒരു ഫ്ലൈയിങ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമാണ്

gaganyaan-crew-4 - 1
വിങ് കമാൻഡർ ശുഭാൻശു ശുക്ല

അംഗത് പ്രതാപ്: ഗ്രൂപ് ക്യാപ്റ്റൻ അംഗത് പ്രതാപ് ഗ്രൂപ്പിലെ മറ്റ് മൂന്ന് അംഗങ്ങൾക്കൊപ്പം 13 മാസമായി റഷ്യയിൽ പരിശീലനം നേടിയിട്ടുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു. 1982 ജൂലൈ 17 ന് പ്രയാഗ്‌രാജിൽ ജനിച്ച പ്രതാപ്, നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർഥിയാണ്, 2004 ഡിസംബർ 18 ന് വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്യപ്പെട്ടു. ഏകദേശം 2,000 മണിക്കൂർ പറക്കൽ പരിചയമുള്ള അദ്ദേഹം ഒരു ഫ്ലൈയിങ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമാണ്

ശുഭാംശു ശുക്ല: 1985 ഒക്ടോബർ 10 ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ജനിച്ചു. ഗഗൻയാൻ ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ വിങ് കമാൻഡർ ശുഭാൻഷു ശുക്ലയും മോസ്കോയിലെ യൂറി ഗഗാറിൻ ബഹിരാകാശ യാത്രാ പരിശീലന കേന്ദ്രത്തിൽ  പരിശീലനം നേടിയിട്ടുണ്ട്.  എസ്​യു 30,മിഗ് വിമാനങ്ങള്‍, ജാഗ്വാര്‍, ഹ്വോക്, ഡോർണിയർ തുടങ്ങിയ വിമാനങ്ങൾ പറത്തിയ പരിചയമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com