ADVERTISEMENT

കഴിഞ്ഞവർഷം നടന്ന ചന്ദ്രയാൻ 3 ദൗത്യത്തെക്കുറിച്ച് കൗതുക വിവരം പുറത്ത്. ബഹിരാകാശമാലിന്യത്തിൽ ഇടിക്കാതിരിക്കാനായി 4 സെക്കൻഡ് വൈകിപ്പിച്ചാണ് ദൗത്യം വിക്ഷേപിച്ചതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) അറിയിച്ചു. 2023ലെ ഇന്ത്യൻ സിറ്റ്വേഷനൽ സ്പേസ് അവേർനെസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കഴിഞ്ഞവർഷം ജൂണിലാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്. ഓഗസ്റ്റ് 23ന് ചന്ദ്രനിൽ ലാന്‍ഡ് ചെയ്തു.

ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽവിഎം3) റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. ഇതിനു മുൻപ് 2019 ൽ നടന്ന ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഉപഗ്രഹവും, വിക്രം എന്ന ലാൻഡറും അതിനുള്ളിൽ പ്രഗ്യാൻ എന്ന റോവറുമുണ്ടായിരുന്നു. വിക്രം ലാൻഡർ ലാൻഡിങ്ങിനു തൊട്ടു മുൻപായി പൊട്ടിച്ചിതറിയത് മൂലം ദൗത്യം ഭാഗികമായി വിജയമായി. ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം ബാക്കിയായി.

അഭിമാനകരമായ ചന്ദ്രയാന്‍, സൗര ദൗത്യങ്ങളും രാജ്യാന്തര ബഹിരാകാശ സംഘടനകൾ ഇന്ത്യയെയും ഐഎസ്ആർഒയെ അഭിനന്ദിച്ചതുമൊക്കെ ഉൾപ്പെടെയുള്ളവയുമൊക്കെ ബജറ്റ് പ്രസംഗത്തിലുണ്ടായേക്കും ഒപ്പം ബഹിരാകാശ രംഗത്തെ ഭാവിയിലേക്കുള്ള ചില പ്രഖ്യാപനങ്ങളും വന്നേക്കാം.. ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ചപ്പോൾ. ചിത്രം: ISRO
ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ചപ്പോൾ. ചിത്രം: ISRO

എന്നാൽ തിരിച്ചടിയിൽ തളരാതെ വർധിത വീര്യത്തോടെ ആ ലക്ഷ്യം മുൻനിർത്തി തന്നെയാണ് ഇസ്റോ ഇത്തവണ രംഗത്തിറങ്ങിയത്.ചന്ദ്രയാൻ 2ൽ നിന്നു വ്യത്യസ്തമായി പുതിയ ദൗത്യത്തിൽ ഉപഗ്രഹം ഇല്ലായിരുന്നു. ലാൻഡറും റോവറും ഉൾപ്പെട്ടതായിരുന്നു പുതിയ ദൗത്യം. ആകെ 3900 കിലോഗ്രാമാണു ഭാരം. 

ലാൻഡർ ഇറക്കുകയെന്നതു തന്നെയാണ് തങ്ങൾ ഉന്നമിടുന്നതെന്ന് ഇതിലൂടെ ഇസ്റോ ലോകത്തോട് വ്യക്തമാക്കിയിരുന്നു. ഘടനാപരമായ പരിഷ്കാരങ്ങളോടെ കൂടുതൽ കരുത്തുറ്റ രീതിയിലാണു പുതിയ ദൗത്യത്തിലെ ലാൻഡർ വികസിപ്പിച്ചിരിക്കുന്നത്. വിക്രത്തിനേക്കാൾ കരുത്തുറ്റ കാലുകൾ പുതിയ ലാൻഡറിനുണ്ടായിരുന്നു. വളരെ വെല്ലുവിളിയുയർത്തുന്ന ഈ ലാൻ‍ഡിങ് ദൗത്യം ചന്ദ്രയാൻ 3 സഫലീകരിച്ചതോടെ മൂൺ സോഫ്റ്റ് ലാൻഡിങ് സഫലമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളായിരുന്നു ഇതു യാഥാർഥ്യമാക്കിയ മറ്റുള്ളവർ.

ചന്ദ്രയാന്‍ 3യുടെ സുരക്ഷിത ലാൻഡിങ് ഡൽഹിയിലെ ഇന്ത്യ ഗേറ്റിൽ ആഘോഷിക്കുന്നു (PTI Photo/Kamal Singh)
ചന്ദ്രയാന്‍ 3യുടെ സുരക്ഷിത ലാൻഡിങ് ഡൽഹിയിലെ ഇന്ത്യ ഗേറ്റിൽ ആഘോഷിക്കുന്നു (PTI Photo/Kamal Singh)

അടിയന്തര പ്രാധാന്യമുള്ള ഒരു പരിസ്ഥിതി പ്രശ്നമാണ് ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത് കുന്നുകൂടുന്ന ബഹിരാകാശ മാലിന്യം.ലോഹനിർമിതമായ ഉപഗ്രഹങ്ങൾ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്. ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നെന്നാണു കണക്ക്.ഭൂമിക്കുള്ളിലെയും അന്തരീക്ഷവായുവിലെയുമൊക്കെ മാലിന്യങ്ങൾ ചർച്ചയാകുമ്പോൾ ബഹിരാകാശ മാലിന്യത്തെക്കുറിച്ച് അധികം ബോധവൽക്കരണം അടുത്ത കാലം വരെ ഇല്ലായിരുന്നു.എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com