ADVERTISEMENT

അന്യഗ്രഹജീവികൾ ഭൂമിയെ സംരക്ഷിക്കുന്നുണ്ടെന്നും ഭൂമിയുടെ പ്രതിരോധത്തിനായുള്ളതാണ് അജ്ഞാതപേടകങ്ങളെന്നുമുള്ള ഐറിഷ് സ്വദേശിയുടെ സിദ്ധാന്തത്തെ താൻ പിന്താങ്ങുന്നെന്നും പ്രശസ്ത ഗവേഷകൻ ഡോ.ഗാരി നോളൻ.പ്രശസ്തമായ സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രഫസറാണ് ഡോ.ഗാരി നോളൻ. അന്യഗ്രഹജീവികൾ ഭൂമിയിലെത്തിയിട്ടുണ്ടെന്നതിൽ തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്ന് ഗാരി നോളൻ പറയുന്നു.

യുഎസ് സർക്കാരിനു വേണ്ടി അജ്ഞാത പേടകങ്ങൾ സംബന്ധിച്ച മേഖലയിൽ ഗാരി ഗവേഷണം നടത്തിയിട്ടുണ്ട്. ഒരിക്കൽ നോബൽ പ്രൈസിന് അദ്ദേഹം നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തു.കഴിഞ്ഞ വർഷം യുഎസിലെ ഒരു മാധ്യമമാണ് പാട്രിക് ജാക്‌സൻ എന്ന ഐറിഷ് വംശജനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. 20 വർഷത്തോളം യുഎഫ്ഒകളെപ്പറ്റി അമച്വറായി പഠനം നടത്തിയിട്ടുള്ള ആളാണ് പാട്രിക്.

പാട്രിക്കിന്‌റെ സിദ്ധാന്തം ഇങ്ങനെയാണ്- ഗോളരൂപത്തിലുള്ള അജ്ഞാതപേടകങ്ങൾ അന്യഗ്രഹജീവികളുടേതാണ്. ഇവ മനുഷ്യർക്ക് സംരക്ഷണം നൽകുന്നു. പ്ലാനറ്ററി ഡിഫൻസ് അഥവാ ഭൂമിയുടെ സംരക്ഷണമാണ് ഈ പേടകങ്ങളുടെ പ്രധാനദൗത്യം. യുഎഫ്ഒകളെ കണ്ടെത്തിയെന്നു പറഞ്ഞു പുറത്തിറങ്ങിയ പല ഫോട്ടോകളിലും ഗോളരൂപത്തിൽ ആകാശവസ്തുക്കളെ കണ്ടെത്തിയത് പാട്രിക് ചൂണ്ടിക്കാട്ടുന്നു. ഐറിഷ് വംശജനാണെങ്കിലും ബ്രിട്ടനിലെ കേംബ്രിജിലാണ് പാട്രിക്കിന്‌റെ താമസം.

പാട്രിക്കുമായി ഗാരി ഒരു വർഷമായി സമ്പർക്കം പുലർത്തുന്നുണ്ട്.ഒരു വർഷമായി സംസാരി്ച്ചതിനെത്തുടർന്നാണ് പാട്രിക് പറയുന്ന സിദ്ധാന്തത്തിൽ കഴമ്പുണ്ടെന്ന് തനിക്ക് തോന്നിയതെന്ന് ഗാരി പറയുന്നു. സ്ഫടിക രൂപത്തിലുള്ള പേടകങ്ങൾ ദീർഘകാലയളവുകളിലെ ചിത്രങ്ങളിൽ കാണാം. ഇവ കാണിക്കുന്നത് ഈ പേടകങ്ങൾ നിർമിച്ചവർ ഇതു കൃത്യമായി നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ്.

Representative Image. Photo Credit : PhonlamaiPhoto  / iStockPhoto.com
Representative Image. Photo Credit : PhonlamaiPhoto / iStockPhoto.com

പലതിനും മനുഷ്യരുണ്ടാക്കിയ ആകാശവാഹനങ്ങളെക്കാൾ വ്യത്യസ്തമായ പറക്കൽ രീതികളാണ്. പൊടുന്നനെ വേഗം കൂടുന്നവയും പെട്ടെന്നു പൊങ്ങുന്നവയുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.അന്യഗ്രഹജീവികൾ ഭൂമിയിൽ പ്രാചീനകാലങ്ങൾ മുതൽ വരുന്നുണ്ടെന്നും ഭൂമിയെ അവ സംരക്ഷിക്കുന്നെന്നുമൊക്കെ ദീർഘനാളുകളായി ഗൂഢസിദ്ധാന്തങ്ങളുണ്ട്. അടുത്തിടെ ഹാർവഡ് ഗവേഷകർ ഒരു പഠനം പുറത്തിറക്കിയിരുന്നു. അന്യഗ്രഹജീവികൾ മനുഷ്യർക്കിടയിൽ തന്നെ താമസിക്കുന്നുണ്ടെന്ന സാധ്യത വിലയിരുത്തിയുള്ള ആ പഠനം വിവാദമാകുകയും ലോകശ്രദ്ധ നേടുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com