ADVERTISEMENT

ചൈനയിലെയും ഭൂട്ടാനിലെയും ഹിമാലയൻ നിരകളിലേക്കു ഭീമാകാരമായ 'ഇടിമിന്നലുകൾ' പായുന്ന ഒരു ജ്യോതിശാസ്ത്ര ചിത്രം നാസ പുറത്തുവിട്ടു. സെക്കൻഡുകൾക്കുളളിൽ സംഭവിച്ച  ജെറ്റുകൾ സാധാരണ മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്ക് വരുന്ന മിന്നലിൽ നിന്നും വ്യത്യസ്തമായ ഒരു അസാധാരണ തരം മിന്നലിനെ ചിത്രീകരിച്ചു. 21-ാം നൂറ്റാണ്ടിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഈ മിന്നൽ പ്രവാഹം ഇടിമിന്നലുകൾക്കും ഭൂമിയുടെ അയണോസ്ഫിയറിനും ഇടയിലാണത്രെ സംഭവിക്കുന്നത്.

ഒരു സാധാരണ മിന്നലാക്രമണത്തിന്റെ 50 മടങ്ങ് ശക്തിയുണ്ടായിരിക്കും.മാത്രമല്ല ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 കിലോമീറ്റർ വരെ ഉയരത്തിൽ സഞ്ചരിക്കാൻ കഴിയും. ഭീമാകാരമായ ഒരു ജെറ്റിന്റെ അടിഭാഗം ബ്ലൂ ജെറ്റുകൾ എന്ന് വിളിക്കപ്പെടുന്ന മേഘത്തിൽ നിന്ന് മുകളിലേക്കുള്ള സ്‌ട്രൈക്കിന് സമാനമാണ്, അതേസമയം മുകൾഭാഗം അന്തരീക്ഷത്തിലെ ചുവന്ന സ്‌പ്രൈറ്റുകളോട്(വെറും മില്ലിസെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന ക്ഷണികമായ ചുവന്ന-ഓറഞ്ച് മിന്നലുകള്‍) സാമ്യമുള്ളതാണ്.

ഭീമാകാരമായ ജെറ്റുകളുടെ കൃത്യമായ കാരണം ശാസ്ത്രജ്ഞർ ഇപ്പോഴും ഗവേഷണം നടത്തുകയാണ്, എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിന്റെ വിവിധ പാളികൾക്കിടയിലുള്ള വൈദ്യുത ചാർജുകൾ സന്തുലിതമാക്കുന്നതിൽ അവയ്ക്ക് പങ്കുണ്ട്. ഗ്രഹാന്തര യാത്രകൾ നടത്തുന്ന ഈ നൂറ്റാണ്ടിൽ പോലും നമ്മുടെ ഗ്രഹത്തിന്റെ തന്നെ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ ഇനിയും ഏറെയുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഭീമാകാരമായ ജെറ്റുകൾ.

English Summary:

NASA Shares a Breathtaking Display of Gigantic Jets Soaring Over the Himalayas!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com