ADVERTISEMENT

ക്യാമറാ ശേഷിയില്‍ ഇന്നേവരെ ഇറങ്ങിയിരിക്കുന്ന സകല ഐഫോണിനെയും കവച്ചുവയ്ക്കുന്ന പ്രകടനമായിരിക്കും ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ നടത്താന്‍ പോകുന്നതെന്ന് അവകാശവാദങ്ങള്‍. ഓരോ പുതിയ സീരിസിലും അതു കാണാമെന്നു പറയാമെങ്കിലും, അതല്ല, ഇത്തവണത്തെ സ്ഥിതിയെന്നാണ് പുതിയ സൂചനകള്‍. ആപ്പിള്‍ ഉപകരണങ്ങളെക്കുറിച്ച് പൊതുവെ കൃത്യതയുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന 'ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍' ആണ് പുതിയ റൂമേഴ്‌സിനു പിന്നിലും. ഇവയില്‍ പലതും മാക്‌റൂമേഴ്‌സും ശരിവച്ചിട്ടുണ്ട്. ഐഫോണ്‍ 16 സീരിസില്‍ പ്രതീക്ഷിക്കുന്ന ചില പ്രധാന മാറ്റങ്ങള്‍ പരിശോധിക്കാം:

ക്യാമറയ്ക്ക് വരുന്ന മാറ്റങ്ങള്‍

തങ്ങളുടെ ഫോണുകളുടെ ക്യാമറാ പ്രകടനത്തില്‍ മികവ് ഉറപ്പാക്കാനായി ആപ്പിള്‍ ഇന്നേ വരെ സോണിയുടെ സീമോസ് ഇമെജ് സെന്‍സറുകള്‍  (സിഐഎസ്) മാത്രമാണ് വാങ്ങിയിരുന്നത് എന്നാണ് വിശ്വാസം. ഈ വര്‍ഷം അതില്‍ മാറ്റം വന്നാലും അത്ഭുതപ്പെടരുത് എന്നു പറയുന്നു. അതിന് ഒരു കാരണമായി പറയുന്നത്, ഐഫോണ്‍ 15 സീരിസില്‍ സോണിയുടെ സെന്‍സറുകള്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു എന്ന് ആരോപണമാണ്. ഇതേതുടര്‍ന്ന് ക്യാമറാ സെന്‍സറുകള്‍ ആപ്പിള്‍ സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ ശ്രമം നടത്തി എങ്കിലും അത് വേണ്ടത്ര വിജയം കണ്ടില്ലത്രെ. ഭാവിയില്‍ ആപ്പിള്‍ സ്വന്തം ക്യാമറാ സെന്‍സറുമായിഎത്തിയേക്കാം. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

പ്രധാന ക്യാമറയുടെ സെന്‍സര്‍ നിര്‍മിക്കുന്നത് സാംസങോ, സോണി തന്നെയോ?

എന്നാല്‍, ഈ വര്‍ഷം, ഐഫോണ്‍ 16 സീരിസിനായി സാംസങിന്റെ സെന്‍സറുകളെയാണ് ആശ്രയിച്ചേക്കാനുള്ള സാധ്യത ദി എലക് (The Elec) റിപ്പോര്‍ട്ട് ചെയ്തിരുന്നു. (മാക്‌റൂമേഴ്‌സും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും അത് ഇപ്പോള്‍ നീക്കംചെയ്തതായി കാണുന്നു.) സോണിയുടെ സിഐഎസ് സെന്‍സറുകള്‍ക്ക് രണ്ടു വെയ്ഫറുകള്‍ (wafers) ആയിരുന്നു ഉണ്ടായിരുന്നത്. സാംസങ് സെന്‍സറിന് മൂന്നു വെയ്ഫറുകള്‍ ഉണ്ടാകുമെന്നും ഇത് മെച്ചപ്പെട്ട നോയിസ് പ്രകടനം കാഴചവയ്ക്കാനാകുമെന്നും പറയുന്നു.

ആപ്പിളിന് ആവശ്യമായി വരുന്നത്ര എണ്ണം സെന്‍സറുകള്‍ സാംസങിന് എത്തിച്ചുകൊടുക്കാന്‍ ആകുമോ എന്ന കാര്യത്തിലും സംശയം ഉണ്ട്. സാംസങ് സെന്‍സറുകള്‍ ആപ്പിളിന്റെ അന്തിമ അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഡിജിറ്റല്‍ചാറ്റ് സ്റ്റേഷന്റെ പ്രവചനം, സോണിയുടെ ഐഎംഎക്‌സ്903 സെന്‍സര്‍ ആയിരിക്കും ഉപയോഗിക്കുക എന്നാണ്. സാംസങിന്റെ സെന്‍സറുകള്‍ ഉപയോഗിക്കുമോ സോണി തന്നെ മതി എന്നുവച്ച് റിസ്‌ക് എടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ല. 

കൂടുതല്‍ വലുപ്പമുളള സെന്‍സര്‍

സെന്‍സര്‍ ആരുടേതെങ്കിലും ആകട്ടെ. ഐഫോണ്‍ 15 പ്രോ സീരിസിലെ പ്രധാന ക്യാമറയ്ക്ക് 1/1.28 ഇഞ്ച് വലിപ്പമുള്ള സെന്‍സര്‍ ആയിരുന്നവെങ്കില്‍ 16 പ്രോ സീരിസില്‍ 1/1.14-ഇഞ്ച് വലിപ്പമുള്ള ചിപ് ആയിരിക്കാമെന്നതാണ് ക്യാമറയില്‍ പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. തത്വത്തില്‍ വെളിച്ചക്കുറവുള്ള സന്ദര്‍ഭങ്ങളില്‍ ഇത് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തും. അതിനു പുറമെ, പ്രോ സീരിസില്‍ ഒരു 14-ബിറ്റ് അനലോഗ്-ടു-ഡിജിറ്റല്‍ കണ്‍വേര്‍ട്ടറും ഉള്‍പ്പെടുത്തുമെന്നും പറയുന്നു. ഡേറ്റാ കണ്‍വേര്‍ഷന്‍, ഗെയിന്‍ കണ്ട്രോള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇത്മികവു പ്രദര്‍ശിപ്പിക്കും.

iphone-17-1 - 1

ടെലിപ്രിസം ടെലിഫോട്ടോ ലെന്‍സ് ഐഫോണ്‍ 16 പ്രോയിലും

ഐഫോണ്‍ 15 പ്രോ മാക്‌സിനു മാത്രമായി നല്‍കിയ ടെലിപ്രിസം (ടെട്രാപ്രിസം) ടെലിഫോട്ടോ ലെന്‍സ് ഐഫോണ്‍ 16 പ്രോയിലും, പ്രോ മാക്‌സിലും ലഭ്യമാക്കിയേക്കും. നിലവില്‍ 3 മടങ്ങ് സൂം ആണെങ്കില്‍, ഇനി റീച്ച് 5 മടങ്ങ് ഒപ്ടിക്കല്‍ സൂം നല്‍കിയേക്കും. ഡിജിറ്റല്‍ സൂമും വര്‍ദ്ധിപ്പിക്കുമെന്നുപറയുന്നു-25 മടങ്ങ് വരെ റീച്ച് ലഭിച്ചേക്കാം. 

അള്‍ട്രാ-വൈഡ് ലെന്‍സിനും മാറ്റം

പ്രോ മോഡലുകളുടെ അള്‍ട്രാ വൈഡ് സെന്‍സറും 48എംപി റസലൂഷന്‍ ഉളളതായിരിക്കുമെന്നും പറയുന്നു. ഇതോടെ 0.5x മോഡില്‍ ഷൂട്ട് ചെയ്യുമ്പോള്‍ മുന്‍ തലമുറയിലെ ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ മികവുറ്റ ഫോട്ടോ ലഭിച്ചേക്കും. അള്‍ട്രാ വൈഡ് മോഡിലും പ്രോറോ (ProRAW) ഫോട്ടോ ഷൂട്ട് ചെയ്യാനായേക്കും. 

Iphone-13 - 1

സൂപ്പര്‍ ടെലിഫോട്ടോ 300എംഎം ലെന്‍സും?

സ്‌ക്രീന്‍ വലിപ്പും കൂടാതെ, ഐഫോണ്‍ 16 പ്രോ മാക്‌സിനെ 16 പ്രോയില്‍ നിന്ന് വേറിട്ടതാക്കുന്ന മറ്റൊരു ഫീച്ചര്‍ അതിന്റെ സൂപ്പര്‍ ടെലിഫോട്ടോ പെരിസ്‌കോപ് ക്യാമറ ആയിരിക്കുമത്രെ. നിലവില്‍ 77എംഎം ആണ് ലഭ്യമെങ്കില്‍ അടുത്ത മോഡലില്‍ അത് 300എംഎം ആയി വര്‍ദ്ധിപ്പിക്കുമെന്നാണ്ശ്രുതി. ഇത് ശരിയാണെങ്കില്‍ കുറച്ച് അകലെയുള്ള വസ്തുക്കളുടെ ഫോട്ടോ എടുക്കാനും സാധിക്കും. എല്ലാ ഐഫോണ്‍ 16 സീരിസ് മോഡലുകള്‍ക്കും കോട്ടിങ്

iphone-new - 1

ഐഫോണ്‍ 16 സീരിസിലുള്ള നാലു മോഡലുകളുടെയും ക്യാമറകളില്‍ ആന്റി-റിഫ്‌ളെക്ടീവ്   കോട്ടിങ് ഉണ്ടാകുമെന്നും വാദമുണ്ട്. ഫോട്ടൊ എടുക്കുമ്പോള്‍ ഉണ്ടാകുന്ന ലെന്‍സ് ഫ്‌ളെയര്‍, ഗോസ്റ്റിങ് തുടങ്ങിയ ദൂഷ്യങ്ങള്‍ കുറയ്ക്കാനായിരിക്കും ഇത്. ക്യാമറാ സെന്‍സറുകള്‍ക്കു മുകളില്‍ പിടിപ്പിക്കുന്നലെന്‍സുകള്‍ ഉണ്ടാക്കിയെടുക്കുന്നിടത്ത്, പുതിയ ആറ്റമിക് ലെയര്‍ ഡിസ്‌പൊസിഷന്‍ (എഎല്‍ഡി) ഉപകരണവും ആപ്പിള്‍ സ്ഥാപിച്ചു എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ക്യാപ്ചര്‍ ബട്ടണ്‍

ഐഫോണുകളില്‍ ഒരു തരം ബട്ടണുകളും ഇല്ലാതാകുന്നു എന്നാണ് അടുത്തിടെ വരെ കേട്ടിരുന്നതെങ്കില്‍ പുതിയ റൂമറുകള്‍ പറയുന്നത് ഐഫോണ്‍ 16 സീരിസിനു മൊത്തമായി ഒരു ക്യാപ്ചര്‍ ബട്ടണ്‍ (ക്യാമറകളുടെ ഷട്ടര്‍ ബട്ടണ്‍ പോലെ) വരുന്നു എന്നാണ്. ഈ ബട്ടണ്‍ ഉപയോഗിച്ചു തന്നെ മുന്നോട്ടുംപിന്നോട്ടും സൂം ചെയ്യാനും സാധിച്ചേക്കും. 

ചെറുതായി അമര്‍ത്തിയാല്‍ ഒരു വസ്തുവില്‍ ഫോക്കസ് ഉറപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അല്‍പ്പം ബലത്തില്‍ അമര്‍ത്തുമ്പോള്‍ ഫോട്ടോ എടുക്കുകയോ, വിഡിയോ റെക്കോഡ് ചെയ്യുകയോ ചെയ്യാമത്രെ. ഫോണിനു താഴെ വലതു ഭാഗത്തായി, വോളിയം, ആക്ഷന്‍ ബട്ടണുകള്‍ക്കും താഴെയായി ആയിരിക്കും ക്യാപ്ചര്‍ബട്ടണ്‍ ഉണ്ടാകുക എന്നു പറയുന്നു.  

siri
This illustration photograph taken on October 30, 2023, in Mulhouse, eastern France, shows figurines next to a screen displaying a logo of Siri, a digital assistant of Apple Inc. technology company. (Photo by SEBASTIEN BOZON / AFP)
siri This illustration photograph taken on October 30, 2023, in Mulhouse, eastern France, shows figurines next to a screen displaying a logo of Siri, a digital assistant of Apple Inc. technology company. (Photo by SEBASTIEN BOZON / AFP)

അപ്പോള്‍ എന്താണീ ആപ്പിള്‍ ഇന്റലിജന്‍സ് ''പ്ലസ്''?

അടുത്ത തലമുറ ഐഫോണുകളെയും, ഐപാഡുകളെയും, മാക്കുകളെയും സജീവമാക്കുന്ന സോഫ്റ്റ്‌വെയര്‍ പാളിയാണ് ആപ്പിള്‍ ഇന്റലിജന്‍സ് എന്ന് നാം കേട്ടുകഴിഞ്ഞു. എന്നാല്‍, അധികമാരും പറഞ്ഞു കേള്‍ക്കാത്ത ഒരു പ്രയോഗമാണ് ആപ്പിള്‍ ഇന്റലിജന്‍സ് പ്ലസ് എന്നത്. ആപ്പിള്‍ ഇന്റലിജന്‍സ് അത് പ്രവര്‍ത്തിപ്പിക്കാനുള്ള ഹാര്‍ഡ്‌വെയര്‍ ശേഷിയുള്ള ഉപകരണങ്ങളിലെല്ലാം ഫ്രീയായി ലഭിക്കുമെങ്കില്‍, പ്ലസ് വേര്‍ഷന്‍ ഉപയോഗിക്കേണ്ടവര്‍ വരിസംഖ്യ അടയ്‌ക്കേണ്ടിവരുമത്രെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com