ADVERTISEMENT

ചൈനയിലെ റോക്കറ്റ് സ്റ്റാർട്അപ് കമ്പനി ഐസ്പേസിന്റെ വിക്ഷേപണം ഇന്നലെ പരാജയപ്പെട്ടു. ഉപഗ്രഹങ്ങളുമായി ഗോബി മരുഭൂമിൽ നിന്ന് വിക്ഷേപിക്കപ്പെട്ട റോക്കറ്റ് തകരുകയായിരുന്നു. വൻതോതിൽ മുന്നോട്ടുപോകുന്ന ചൈനീസ് ബഹിരാകാശപദ്ധതി റോക്കറ്റ് തകർച്ചകളുടെ പേരിൽ ഏറെ പഴികേട്ടിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു സംഭവം നടന്നത് 1996 ഫെബ്രുവരി 15ന് ആണ്. യുഎസും ചൈനയും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിന് അന്ത്യമേകുകയും ചെയ്തു ഈ സംഭവം.

Visitors walk in front of the national flag on display at the Museum of the Communist Party of China in Beijing on November 11, 2021. (Photo by Noel Celis / AFP)
(Photo by Noel Celis / AFP)

അറുപതുകളിൽ സോവിയറ്റ് യൂണിയനും ചൈനയും തമ്മിൽ ബന്ധം വഷളായി. ചൈനയുടെ സാങ്കേതികമായ മേൽക്കൈ കാട്ടാനായി 1973ൽ ഒരു യാത്രികനെ ബഹിരാകാശത്തയയ്ക്കാൻ സർക്കാർ തീരുമാനിച്ചു.ഇതിനായി ഒരു വിക്ഷേപണകേന്ദ്രം വേണം. സോവിയറ്റ് യൂണിയനിൽ നിന്നുള്ള അതിർത്തിയിൽ നിന്നു വിദൂരത്താകണം ഇത്. അതിനായി ചൈന തിരഞ്ഞെടുത്തത് ഷിചാങ് എന്ന ഗ്രാമമേഖലയാണ്. ധാരാളം വീടുകളും ആളുകളുമൊക്കെ അവിടെ അപകടകരമാംവിധത്തിൽ വിക്ഷേപണകേന്ദ്രത്തോട് അടുത്തുണ്ടായിരുന്നു. എന്നാൽ ചൈന അതു കണക്കിലെടുത്തില്ല.

സാമ്പത്തികഞെരുക്കം കാരണം ആളെ സ്പേസിൽ വിടാനുള്ള പദ്ധതി ചൈന തൽക്കാലം മരവിപ്പിച്ചു. എന്നാൽ 1984ൽ ഈ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ആദ്യമായി ഒരു ബഹിരാകാശ വിക്ഷേപണം നടന്നു. തൊണ്ണൂറുകളിൽ യുഎസ് വിക്ഷേപണ കമ്പനികളെല്ലാം തന്നെ പ്രതിസന്ധിയിലായിരുന്നു. ഉപഗ്രഹം വിക്ഷേപിക്കേണ്ട കമ്പനികൾ വെട്ടിലായി. ചൈന ഇവർക്കായി ഒരു ഓഫർ മുന്നോട്ടു വച്ചു. കുറഞ്ഞ ചെലവിൽ തങ്ങൾ ഉപഗ്രഹം വിക്ഷേപിക്കാം എന്നതായിരുന്നു അത്.

ഇങ്ങനെയാണ് ഇന്റൽസാറ്റ് 708 എന്ന ഉപഗ്രഹം ബഹിരാകാശത്തെത്തിക്കാനുള്ള കോൺട്രാക്ട് ചൈനയ്ക്ക് കിട്ടിയത്. 56 ദശലക്ഷം യുഎസ് ഡോളർ ചെലവിൽ. യുഎസ് എൻജിനീയർമാരുടെ സംഘം വിക്ഷേപണത്തിനായി ചൈനയിലെത്തി. ഷിചാങ് വിക്ഷേപണകേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണത്തിന് പദ്ധതിയിട്ടിരുന്നത്.

യുഎസ് എൻജിനീയർമാർക്ക് ചൈനീസ് സംവിധാനങ്ങളുടെ സുരക്ഷയിൽ സംശയമുണ്ടായിരുന്നു.

ഒടുവിൽ നിർഭാഗ്യം സംഭവിച്ചു. ഇന്റൽസാറ്റ് 708 ഉപഗ്രഹവുമായി പറന്നുയർന്ന റോക്കറ്റ് ദിശതെറ്റി അടുത്തുള്ള ഒരു മലഞ്ചെരിവിലേക്ക് ചെന്നുവീണു. വലിയ സ്ഫോടനം അവിടെ സംഭവിച്ചു. അന്ന് അവിടെയുണ്ടായിരുന്ന വിദേശികളായ ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലനുസരിച്ച് കനത്ത നാശനഷ്ടങ്ങൾ ഇതുമൂലം സംഭവിച്ചത്രേ. ഒരു ഗ്രാമം അപ്പാടെ നശിച്ചു. കെട്ടിടങ്ങളെല്ലാം തകർന്നടിഞ്ഞു.

6 പേർ കൊല്ലപ്പെട്ടെന്നാണ് ചൈനയുടെ ഔദ്യോഗികഭാഷ്യം. എന്നാൽ, പാശ്ചാത്യ മാധ്യമങ്ങൾ ഈ കണക്ക് സംശയിക്കുന്നു. മരണസംഖ്യ ചൈന മറച്ചുവയ്ക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com