ADVERTISEMENT

പത്ത് ദിവസത്തേക്കായി ബഹിരാകാശ നിലയത്തിലേക്കെത്തിയ ബഹിരാകാശ യാത്രികർ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലം അനിശ്ചിതമായി രാജ്യാന്തര ബഹിരാകാശനിലയത്തിൽ തുടരുകയായിരുന്നു. സഞ്ചാരികളായ സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റെയും മടക്കയാത്ര എന്നാണെന്ന് കൃത്യമായി പറയാൻ നാസയ്ക്കും ബോയിങിനും ആയിരുന്നില്ല. എന്നാൽ സ്റ്റാർലൈനറിലെ ത്രസ്റ്ററുകൾ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. ഭൂമിയിലേക്കുള്ള തിരിച്ചുവരവിന്റെ പ്രതീക്ഷകൾ വീണ്ടും ഉയർന്നിരിക്കുകയാണ്.

ന്യൂ മെക്സിക്കോയിലെ നാസയുടെ വൈറ്റ് സാൻഡ്സ് ടെസ്റ്റ് ഫെസിലിറ്റിയിൽ ഡോക്ക് ചെയ്ത ഹോട്ട് ഫയർ ടെസ്റ്റിൽ നിന്നും സ്റ്റാർലൈനർ ത്രസ്റ്ററിന്റെ ഗ്രൗണ്ട് ടെസ്റ്റിങിൽ നിന്നും ശേഖരിച്ച ഡാറ്റയുടെ അവലോകനത്തിന് ശേഷം വിമാനത്തിന്റെ ഭൂമിയിലേക്കുള്ള മടക്കം തീരുമാനിക്കും. നാസയും ബോയിങും അധികം വൈകാതെ തിരിച്ചുവരവിനുള്ള തീയതി തിരഞ്ഞെടുക്കും.

  • Also Read

യഥാക്രമം മെയ് 6, ജൂൺ 1 തീയതികളിൽ പരാജയപ്പെട്ട രണ്ട് വിക്ഷേപണങ്ങൾക്ക് ശേഷമാണ് ജൂൺ 5 ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് അറ്റ്ലസ് വി റോക്കറ്റിലേറി സ്റ്റാർലൈനർ ബഹിരാകാശത്തേക്ക് കുതിച്ചത്. ജൂൺ 6നു പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോൾ 5 ത്രസ്റ്ററുകൾ കേടായി. 

ക്രൂ ക്യാപ്‌സ്യൂളിൽ ഏഴിന് ഇവർ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നെങ്കിലും ഇവരുടെ യാത്ര പല തവണ മാറ്റിവച്ച് 26ന് ആക്കിയിരുന്നു. ഇതു വീണ്ടും മുടങ്ങിയതിനെത്തുടര്‍ന്നാണ് കുടുങ്ങി എന്ന വാർത്തകൾ വരാൻ തുടങ്ങിയത്. 

ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ

നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച് ബോയിങ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ് സ്റ്റാർലൈനർ, ഔദ്യോഗികമായി CST-100 (ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ) എന്നറിയപ്പെടുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും (ISS) മറ്റ് താഴ്ന്ന ഭൂമിയുടെ ഭ്രമണപഥ ലക്ഷ്യങ്ങളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനാണ് സ്റ്റാർലൈനർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനെപ്പോലെ ബഹിരാകാശയാത്രികരെ ഐഎസ്എസിലേക്കും പുറത്തേക്കും കൊണ്ടുപോകാൻ കഴിവുള്ള രണ്ടാമത്തെ യുഎസ് ബഹിരാകാശ പേടകമായി സ്റ്റാർലൈനർ മാറാനായിരുന്ന നാസ ലക്ഷ്യമിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com