ADVERTISEMENT

ബോയിങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകം കാലിയായ സീറ്റുകളുമായി ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ ഇറങ്ങി.  സുരക്ഷാ കാരണങ്ങളാൽ സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തുടരുകയാണ്. ജൂണ്‍ അഞ്ചിനാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും വഹിച്ച് ബോയിങ് സ്റ്റാര്‍ലൈനര്‍ പുറപ്പെട്ടത്. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍, യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം ദിവസങ്ങള്‍ മാത്രം കണക്കാക്കിയിരുന്ന ദൗത്യം 3 മാസത്തോളം നീണ്ടു. യാത്രികരെ തിരിച്ചെത്തിക്കുന്നതിൽ സുരക്ഷ ആശങ്കകള്‍ ഉയർന്നതോടെയാണ് സ്റ്റാർലൈനർ അൺഡോക് ചെയ്ത് തിരികെ എത്തിച്ചതും, .യാത്രികർ ബഹിരാകാശ നിലയത്തിൽ തുടർന്നതും.

അത്ര ലളിതവും സുരക്ഷിതവുമായിരുന്നില്ലെന്നാണ് സ്റ്റാര്‍ലൈനറിന്റെ അൺഡോക്കിങെന്നാണ് നാസ സ്വീകരിച്ചിരുന്ന സുരക്ഷാ നടപടികളും പദ്ധതികളും സൂചിപ്പിക്കുന്നത്. സ്റ്റാർലൈനറും  ബഹിരാകാശ നിലയത്തിലും  സ്പ്രിങ് ലോഡഡ് മെക്കാനിസങ്ങളുടെ ഒരു പരമ്പരയാണ്  സജ്ജീകരിച്ചിരുന്നത്.

sunitha
Image: Nasa

അണ്‍ഡോക്ക് ചെയ്യുമ്പോഴോ, ശേഷം ബഹിരാകാശ നിലയത്തിൽ തുടരുമ്പോഴും ഇനി സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാന്‍ സ്പെയ്സ് എക്സിന്റെ ഡ്രാഗൺ 8 പേടകം ലൈഫ് ബോട് ആയി ഉപയോഗിക്കാനും സജ്ജമാക്കിയിരുന്നത്. നിലവിൽ ബഹിരാകാശ നിലയത്തിലുള്ള ക്രൂവിന് അപകടകരമായ സാഹചര്യത്തിൽ‍ ഈ പേടകം രക്ഷാദൗത്യത്തിനു ഉപയോഗിക്കാനാകും.

യാത്രികർ അവിടെ തുടരും, റിസ്കെടുക്കാൻ നാസ തയാറല്ല

2025 ഫെബ്രുവരിയിൽ ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് മടങ്ങുമെന്നും ബോയിങ് ബഹിരാകാശ പേടകം അതിന്റെ ജീവനക്കാരില്ലാതെ തിരിച്ചെത്തുമെന്നും ഓഗസ്റ്റ് 24നാണ് നാസ പ്രഖ്യാപിച്ചത്. ചലഞ്ചർ, കൊളംബിയ സ്‌പേസ് ഷട്ടിലുകളുടെ അപകടങ്ങൾക്ക് ശേഷം ഇനിയും വലിയൊരു അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നാസ തയാറല്ല. അതിനാൽത്തന്നെ വിവിധ വശങ്ങൾ പരിശോധിച്ചു ബോയിങുമായി നടത്തിയ ഒരു പിരിമുറുക്കമുള്ള യോഗത്തിനുശേഷമാണ് യാത്രികരില്ലാതെ തിരികെ പേടകത്തെ എത്തിക്കാന്‍ തീരുമാനമെടുത്തത്.

ദൗത്യം ഇങ്ങനെയായിരുന്നു

ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച് ബോയിങ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ് സ്റ്റാർലൈനർ, ഔദ്യോഗികമായി CST-100 (ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ) എന്നറിയപ്പെടുന്നത്.രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും (ISS) മറ്റ് താഴ്ന്ന ഭൂമിയുടെ ഭ്രമണപഥ ലക്ഷ്യങ്ങളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു സ്റ്റാർലൈനർ രൂപകൽപ്പന ചെയ്തത്. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനെപ്പോലെ ബഹിരാകാശയാത്രികരെ ഐഎസ്എസിലേക്കും പുറത്തേക്കും കൊണ്ടുപോകാൻ കഴിവുള്ള രണ്ടാമത്തെ യുഎസ് ബഹിരാകാശ പേടകമായി സ്റ്റാർലൈനർ മാറാനായിരുന്ന നാസയുടെ ലക്ഷ്യം.

starliner-1

ഏഴ് യാത്രക്കാരെ വരെ അല്ലെങ്കിൽ ജീവനക്കാരുടെയും ചരക്കുകളെയും ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലാണ് CST-100 സ്റ്റാർലൈനർ രൂപകൽപ്പന ചെയ്തിരുന്നത്. റഷ്യൻ സോയൂസ് ബഹിരാകാശ പേടകത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് ഐഎസ്എസിലേക്ക് മറ്റൊരു ഗതാഗത മാർഗ്ഗം നാസയ്ക്ക് നൽകാനാണ് ഇത് ഉദ്ദേശിച്ചിരുന്നത്. യുണൈറ്റഡ് ലോഞ്ച് അലയൻസിസിന്റെ (യുഎൽഎ) അറ്റ്ലസ് വി റോക്കറ്റിലായിരുന്നു പേടകം വിക്ഷേപിച്ചത്.

സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു.

image credit:NASA
image credit:NASA

സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഇതോടെ ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന പരീക്ഷണ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു.

സഹായിക്കാന്‍ മസ്കിന്റെ സ്പേസ് എക്സ്

A SpaceX Falcon Heavy rocket carrying the National Oceanic and Atmospheric Administration's (NOAA) weather satellite Geostationary Operational Environmental Satellite U (GOES-U) lifts off from Launch Complex 39A at NASA’s Kennedy Space Center, Florida, June 25, 2024. - The United States on June 25 launched a new satellite expected to significantly improve forecasts of solar flares and coronal mass ejections -- huge plasma bubbles that can crash into Earth, disrupting power grids and communications.
A SpaceX Falcon Heavy rocket carrying the satellite into orbit took off from NASA's Kennedy Space Center in Florida at 5:26 pm (2126 GMT), the US space agency announced. (Photo by Miguel J. Rodriguez Carrillo / AFP)
(Photo by Miguel J. Rodriguez Carrillo / AFP)

അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ.എസ്.എസ്)ത്തില്‍ കുടുങ്ങിയ സുനിത വില്യംസിന്റേയും ബുച്ച് വില്‍മോറിന്റേയും മടക്കയാത്രക്ക് സ്പേസ് എക്സ് സാധ്യതകളും സജീവമാക്കുകയാണ് നാസ. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പദ്ധതിയിട്ടിരിക്കുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണില്‍ രണ്ട് ഇരിപ്പിടങ്ങള്‍ ഒരുക്കി ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്.

English Summary:

Boeing's Starliner returns to Earth without astronauts due to safety concerns. SpaceX Crew Dragon to rescue stranded astronauts from the ISS in February 2025.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com