ADVERTISEMENT

80,000 വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന അപൂർവ വാൽ നക്ഷത്രം ഇപ്പോൾ ആകാശത്ത് വ്യക്തമായി കാണാം. വിദൂരമേഖലയിലുള്ള ഊർട്ട് ക്ലൗഡിൽ പിറവിയെടുത്തു ആദ്യകാല സൗരയൂഥ  രഹസ്യങ്ങൾ പേറി ഭൂമിയുടെ സമീപത്ത് കൂടി സഞ്ചരിക്കുന്ന സിൻചാൻ വാൽനക്ഷത്രം ഇപ്പോൾ കേരളത്തിലും നഗ്നനേത്രങ്ങളാൽ കാണാം.

കഴിഞ്ഞ ഒരാഴ്ചയായി ഇതു ലോകത്തിന്റെ പലഭാഗങ്ങളിലും ദൃശ്യമായിരുന്നെങ്കിലും കേരളത്തിൽ കഴിഞ്ഞ 2 ദിവസമായാണ് വ്യക്തമായി കാണാൻ കഴിഞ്ഞത്.  ഏകദേശം 80000 വർഷത്തിൽ ഒരിക്കലാണ് ഇതു ഭൂമിക്കരികിലെത്തുന്നതെന്ന് കരുതപ്പെടുന്നു. രാഹുൽ വിശ്വം എന്ന അമച്വർ വാന നിരീക്ഷകൻ തന്റെ ഡിഎസ്എൽആർ ക്യാമറയിൽ പകര്‍ത്തിയ ചിത്രങ്ങൾ കാണാം.

comet-new-5 - 1
സുചിൻസാൻ–അറ്റ്ലസ് എന്ന അപൂർവ വാൽനക്ഷത്രവും രാജ്യാന്തര ബഹിരാകാശ നിലയവും ഒരേ ഫ്രെയിമിൽ

2023 ജനുവരി 9ന് ചൈനയിലെ പർപ്പിൾ മൗണ്ടൻ ഒബ്സർവേറ്ററിയാണ് ഈ വാൽ നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചത്.പരിക്രമണ കാലയളവ് ഏകദേശം 1.4 ബില്യൺ വർഷമായി കണക്കാക്കപ്പെടുന്നു. 

ദശാബ്ദങ്ങളിൽ ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രമായിരിക്കും ഇത്.ഈ വാൽനക്ഷത്രം അവസാനമായി ഭൂമി സന്ദർശിച്ചത് ഏകദേശം 80,000 വർഷങ്ങൾക്ക് മുമ്പാണ്.ഇതുപോലുള്ള ധൂമകേതുക്കൾ സൗരയൂഥത്തിന്റെ ആദ്യകാലങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളാണ്.

comet-new-2 - 1
ചന്ദ്രശേഖർ രമേശ് പാറ്റൂരിൽനിന്നും പകർത്തിയ ചിത്രം

വാൽനക്ഷത്രങ്ങളിൽ പാറയ്‌ക്കൊപ്പം തന്നെ വിവിധ വാതകങ്ങളും പൊടിപടലങ്ങളുമൊക്കെ തണുത്തുറഞ്ഞ രീതിയിൽ അടങ്ങിയിട്ടുണ്ട്. ഇവ സൂര്യനു സമീപമെത്തുമ്പോൾ വാതകങ്ങൾ ചൂടായി പുറത്തേക്കു പോകുകയും വാലു പോലെ ഘടന പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ മാസം അവസാനത്തോടെ വാൽ‍ നക്ഷത്രകം ശുക്രനേക്കാൾ തിളക്കം ആർജ്ജിക്കും, പിന്നീട് മങ്ങാനും സാധ്യതയുണ്ട്. അതിനാൽ അവസരം നഷ്ടപ്പെടുത്താതെ ചിത്രങ്ങൾ പകർത്തുകയും ബൈനോക്കുലറിലൂടെ രാത്രി ആകാശം നിരീക്ഷിക്കുകയും ചെയ്യൂ..

English Summary:

Halloween Comet set to light up the skies: Here's how to catch a glimpse before it disappears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com