ADVERTISEMENT

ലോകത്തിലെ ഇന്റർനെറ്റിന്റെ ഭൂരിഭാഗവും സമുദ്രാന്തർ ഭാഗത്തിലൂടെ കടന്നുപോകുന്ന കേബിളുകളുടെ ശൃംഖലയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. അവിശ്വസനീയമാംവിധം ഉയർന്ന വേഗതയിൽ ഡാറ്റ കൈമാറാൻ ഫൈബർ ഒപ്റ്റിക് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഈ കേബിളുകളിലെ തടസം ഇന്റർനെറ്റ് ലഭ്യതയെത്തന്നെ ബാധിക്കും.-

ബാൾട്ടിക് കടലിലെ കേബിളുകളിലൂടെയുള്ള ഇന്റർനെറ്റ് കൈമാറ്റം പെട്ടെന്ന് തടസ്സപ്പെട്ടതായി പ്രാദേശിക ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ പറയുന്നു. ലിത്വാനിയയ്ക്കും സ്വീഡനും ഇടയിലുള്ള കമ്യൂണിക്കേഷൻ കേബിളിലാണ് ആദ്യം തകരാറുകൾ ഉണ്ടായത്. ഉപകരണങ്ങളുടെ തകരാറല്ലെന്നും കേബിളുകൾ തകർക്കപ്പെട്ടിരിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നീട് ഫിൻലൻഡിനെയും ജർമനിയെയും ബന്ധിപ്പിക്കുന്ന കേബിളും തകരാറിലായി

കടലിനടിയിലെ പ്രധാന കേബിളുകൾക്കു നേരെ റഷ്യയുടെസൈനിക പ്രവർത്തനങ്ങൾ വർദ്ധിച്ചെന്നു കണ്ടെത്തിയതായി അമേരിക്ക അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു .എന്തായാലും രണ്ട് സംഭവങ്ങളും അന്വേഷണത്തിലാണ്, ഫിൻലൻഡിലെയും ജർമനിയിലെയും ഉദ്യോഗസ്ഥർ മനഃപൂർവമായ നാശനഷ്ടമുണ്ടാക്കിയ സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങളെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

(Representative image by: iStock/ Dragon Claws)
(Representative image by: iStock/ Dragon Claws)

ലിത്വാനിയയും സ്വീഡനും തമ്മിലുള്ള ഇന്റർനെറ്റ് വിച്ഛേദനം ലിത്വാനിയൻ സ്റ്റേറ്റ് മീഡിയയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്, ലിത്വാനിയയുടെ ഇൻ്റർനെറ്റ് ശേഷിയുടെ മൂന്നിലൊന്നും കേബിളിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ടെലിയ ലിത്വാനിയയുടെ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രിയസ് സെമെസ്കെവിസിയസിനെ ഉദ്ധരിച്ച് പറഞ്ഞു. തടസ്സത്തെത്തുടർന്ന് ശേഷി പുനഃസ്ഥാപിച്ചിട്ടുണ്ട്.

അണ്ടർവാട്ടർ കേബിളുകളും കാറ്റും നശിപ്പിക്കാൻ സാധ്യതയുള്ള പരിപാടിയുടെ ഭാഗമായി റഷ്യക്ക് നോർഡിക് സമുദ്രത്തിൽ ചാരക്കപ്പലുകൾ ഉണ്ടെന്ന് സംശയിക്കുന്നതായി 2023 ഏപ്രിലിൽ ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. 'ഈ കേബിളുകൾ അബദ്ധത്തിൽ മുറിഞ്ഞതാണെന്ന് ആരും വിശ്വസിക്കുന്നില്ല” എന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ചൊവ്വാഴ്ച പറഞ്ഞു.

C-Lion1 കേബിൾ 

ജർമ്മനിക്കും ഫിൻലൻഡിനുമിടയിൽ പ്രവർത്തിക്കുന്ന ടെലികമ്യൂണിക്കേഷൻ കേബിളിനെ C-Lion1 കേബിൾ എന്നറിയപ്പെടുന്നു, ഫിൻലൻഡിനും മധ്യ യൂറോപ്പിനുമിടയിൽ ഇത്തരത്തിലുള്ള ഒരേയൊരു നേരിട്ടുള്ള കണക്ഷനാണിത്. ഇത് ജർമ നഗരമായ റോസ്റ്റോക്കിൽ നിന്ന് ഫിന്നിഷ് തലസ്ഥാനമായ ഹെൽസിങ്കിയിലേക്ക് പോകുന്നു.പ്രത്യേകം കപ്പലുകളാണ് ഇത്തരം കേബിളുകൾ സ്ഥാപിക്കുന്നത്. അവയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ, അറ്റകുറ്റപ്പണികൾക്കായി രണ്ട് അറ്റങ്ങൾ ഉപരിതലത്തിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഏതെങ്കിലും മുറിവുകൾ അന്വേഷിക്കാൻ ഡൈവേഴ്‌സ് അല്ലെങ്കിൽ ചെറിയ സബ്‌മെർസിബിളുകൾ അയയ്ക്കുന്നു.അന്തർവാഹിനി കേബിളുകളുടെ അറ്റകുറ്റപ്പണി സമയം 5 മുതൽ 15 ദിവസം വരെയാണത്രെ.

English Summary:

Recent disruptions to two undersea internet cables in the Baltic Sea have raised concerns about potential Russian interference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com