ADVERTISEMENT

സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും . 2025 തുടക്കത്തില്‍ ഐഎസ്എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.ആരോഗ്യ ആശങ്കകൾ ലോകം പങ്കുവയ്ക്കുമ്പോൾ ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനവും പരീക്ഷണങ്ങളും ക്ലാസുകളുമായി 'വെരി ബിസിയാണ്' ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക. 

അടുത്തിടെ സുനിത വില്യംസ് എലിമെന്ററി സ്കൂളിലെ വിദ്യാർഥികളുമായി ഒരു വെർച്വൽ സെഷനിൽ ഇടപഴകിയിരുന്നു.  ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ബഹിരാകാശയാത്രികർ എങ്ങനെ ജീവിക്കുന്നുവെന്നും ബഹിരാകാശത്ത് അവർ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും ഉൾക്കാഴ്‌ച നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആശയവിനിമയം.

സെഷനിൽ, ബഹിരാകാശത്ത് ആളുകൾ പൂജ്യം ഗുരുത്വാകർഷണ സാഹചര്യത്തിൽ ദ്രാവകങ്ങൾ കുടിക്കുന്നത് എങ്ങനെയെന്ന് കാണിച്ചു. വിഡിയോ കാണാം.

English Summary:

Ever wondered how astronauts drink water in space? Watch Sunita Williams demonstrate the fascinating techniques used on the International Space Station in this informative video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com