ADVERTISEMENT

ചരിത്രാതീത ബ്രിട്ടണിലെ ഒരു രക്തരൂക്ഷിതമായ കൂട്ടക്കൊലയുടെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. കൽപ്പിത കഥകളേക്കാൾ വിചിത്രമാണ് പലപ്പോഴു യഥാർഥ സംഭവങ്ങളെന്ന് ഭയത്തോടെ തിരിച്ചറിയുകയാണ് ലോകം. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നടന്ന, 4,000 വർഷം പഴക്കമുള്ള കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ചടങ്ങുകളെപ്പറ്റി വിവരിക്കുകയാണ് ആന്റിക്വിറ്റി ജേണൽ. 

ചാർട്ടർഹൗസ് വാറൻ ഫാമിലെ 50 അടി താഴ്ചയിൽ കുറഞ്ഞത് 37 വ്യക്തികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു നടന്ന ഗവേഷണത്തിലാണ് ഈ നിഗമനങ്ങളിലെത്തിച്ചേര്‍ന്നത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും, പൊട്ടിയ തുടകൾ, തലയോട്ടികൾ എന്നിവയായിരുന്നു ലഭിച്ചത്. ഈ ഇരകളെ ഒരു ആചാരപരമായ ചടങ്ങില്‍  ഭക്ഷിച്ചിരിക്കാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു, ചില അസ്ഥികളിൽ മനുഷ്യന്റെ പല്ലുകളുടെ അടയാളങ്ങളുണ്ട്.

ആൻറിക്വിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, 2210 നും 2010 ബിസിയുടെയും ഇടയിൽ ഒരൊറ്റ, വലിയ തോതിലുള്ള സംഭവത്തിൽ ഈ ഇരകളെ കൊന്നൊടുക്കിയെന്നാണ്. ഇത്  എല്ലാവരെയും ഞെട്ടിച്ചുവെന്നും തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും പ്രഫസർ റിക്ക് ഷുൾട്ടിങ് പറഞ്ഞു. 

exc - 1

ചരിത്രാതീത കാലത്തെ ബ്രിട്ടനിൽ നിന്നുള്ള ഏറ്റവും വലിയ കൊലപാതക പരമ്പരയാണ് ഈ കണ്ടെത്തലിൽ അടയാളപ്പെടുത്തുന്നത്. അവശിഷ്ടങ്ങളിൽ പകുതിയോളം കൗമാരക്കാരുടേതും കുട്ടികളുടേതുമാണ്,  വിനാശകരമായ ഒരു സംഭവത്തിൽ ഒരു സമൂഹം മുഴുവൻ തുടച്ചുനീക്കപ്പെട്ടിരിക്കാമെന്ന് സൂചിപ്പിക്കുന്നു.

English Summary:

Cannibalism in Britain? How early Bronze Age bones reveal a grim tale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com