പുതിയ സവിശേഷതകളോടെ റെഡിറ്റിലെ ആസ്ക് മി എനിതിങ് ടൂള്‍, അറിയേണ്ടതെല്ലാം
Mail This Article
ആസ്ക് മി എനിതിങ്ങിനായി പുതിയ ടൂളുകളുമായി റെഡിറ്റ് അപ്ഗ്രേഡ്. എഎംഎകൾ( Ask Me Anything). മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാനും പ്രെമോട് ചെയ്യാനുമുള്ള സംവിധാനം, അതിഥി കൊളാബറേറ്റേഴ്സിനെയും ഉൾപ്പെടുത്താനുള്ള സംവിധാനം തുടങ്ങിയവയാണ് റെഡിറ്റിൽ പുതിയതായി വന്നിരിക്കുന്നത്. സെലബ്രിറ്റികൾ, വ്യക്തികൾ, ഓർഗനൈസേഷനുകൾ, റെഡിറ്റർമാർ എന്നിവ കമ്യൂണിറ്റി അംഗങ്ങളുമായി ഇടപഴകുകയും ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ഉത്തരങ്ങൾ നൽകുകയും ചെയ്യുന്ന ചോദ്യോത്തര ഫീച്ചറാണ് എഎംഎ( Ask Me Anything).
അപ്‌ഡേറ്റിന്റെ ഭാഗമായി, വെബ് പോസ്റ്റ് കംപോസറിനുള്ളിൽ ഒരു പ്രത്യേക എഎംഎ ടാബും റെഡ്ഡിറ്റ് പുറത്തിറക്കി. ഈ ടാബ് ഉപയോക്താക്കൾക്ക് ഒരു സാധാരണ പോസ്റ്റ് പോലെ തന്നെ എഎംഎ സെഷൻ സൃഷ്ടിക്കാൻ അനുവദിക്കുന്നു. ടാബ് നിലവിൽ ഡെസ്‌ക്‌ടോപ്പിലാണുള്ളത്, താമസിയാതെ ആപ്പിലും ലഭ്യമാകും.
പങ്കെടുക്കുന്നവർക്ക് എഎംഎ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളും റെഡ്ഡിറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു പുതിയ റിമമ്പർമി എന്ന ബട്ടൺ ഉണ്ട്, ഇത് എഎംഎ ലൈവാകുന്നതിന് 24 മണിക്കൂർ തൊട്ടുമുൻപ് ഉപയോക്താക്കളെ അറിയിക്കും. ഏറ്റവും പ്രസക്തമായ ഉള്ളടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുന്ന, ഉത്തരങ്ങളുള്ള ചോദ്യങ്ങൾക്കും ഉത്തരമില്ലാത്തവയ്ക്കും ഇടയിൽ മാറാൻ പുതിയ ഫിൽട്ടറുകൾ ഉപയോഗിക്കാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്ക് ഇപ്പോൾ ഉണ്ട്.