ADVERTISEMENT

പശ്ചാത്തലം 

1969ല്‍ 40 അംഗങ്ങളുമായാണ് കോയമ്പത്തൂര്‍ ഡിസ്ട്രിക്ട് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ അഥവാ കൊഡിസിയ(CODISSIA) ആരംഭിക്കുന്നത്. ഇന്ന് ഐഎസ്ഒ 9001:2015 അംഗീകാരവും 6,700ലേറെ അംഗങ്ങളുമുള്ള വലിയ സംഘടനയായി കൊഡിസിയ മാറി. പമ്പ് ആൻഡ് മോട്ടോര്‍, വസ്ത്ര നിര്‍മാണ യന്ത്രങ്ങളും ഭാഗങ്ങളും, ഗ്രൈന്‍ഡറുകള്‍, ലോഹവാര്‍പ് ശാലകള്‍(Foundries), വാഹനങ്ങളുടെ ഭാഗങ്ങള്‍, പ്രത്യേകം വാല്‍വുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ വ്യവസായ മേഖലകളില്‍ നിന്നുള്ളവരാണ് ഇതിലെ അംഗങ്ങള്‍.   

പമ്പ് ആൻഡ് മോട്ടോര്‍, തുണിത്തരങ്ങള്‍, ലോഹ വാര്‍പ്പ് ശാലകള്‍, ഫാബ്രിക്കേഷന്‍ യൂണിറ്റുകള്‍, മെഷീന്‍ ഷോപ്പുകള്‍, വാഹന ഭാഗങ്ങള്‍, പണിയായുധങ്ങള്‍, യന്ത്ര ഭാഗങ്ങള്‍, കട്ടിങ് ഉപകരണങ്ങള്‍ എന്നിവയുടെയെല്ലാം നിര്‍മാണ കേന്ദ്രമാണ് ഈ മേഖല. ഇന്ന് കോയമ്പത്തൂരിന്റെ സമ്പദ് വ്യവസ്ഥയില്‍ തന്നെ നിര്‍ണായക സ്വാധീനം ഇത്തരം വ്യവസായങ്ങള്‍ക്കുണ്ട്. ഈ വ്യവസായങ്ങള്‍ക്കു വേണ്ട സാങ്കേതികവിദ്യകള്‍ പടിവാതില്‍ക്കലെത്തിക്കുകയാണ് ഇന്‍ടെക്(ഇന്റര്‍നാഷണല്‍ മെഷീന്‍ ടൂള്‍സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ ട്രേഡ് ഫെയര്‍) വഴി. 

cd3 - 1

ഇന്‍ടെക് - ജീവരേഖ 

രാജ്യാന്തര മേഖലയില്‍ സംഭവിക്കുന്ന സാങ്കേതികമായ മുന്നേറ്റത്തെ തിരിച്ചറിയാനും അതിനൊത്ത് മാറാനും വ്യവസായങ്ങളെ സഹായിക്കും ഇന്‍ടെക്. പൊതുവില്‍ ഇന്ത്യന്‍ വ്യവസായത്തിനും പ്രത്യേകിച്ച് ചെറുകിട വ്യവസായശാലകള്‍ക്കും ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടാനുള്ള അവസരമായി ഇന്‍ടെക് മാറിയതില്‍ നേതൃപരമായ പങ്കാണ് കൊഡിസിയക്കുള്ളത്. കോയമ്പത്തൂര്‍ മേഖലയില്‍ നിന്നുള്ള വ്യവസായങ്ങളുടെ വളര്‍ച്ചക്ക് ഇന്‍ടെക് മേളകള്‍ വലിയ സഹായമായിട്ടുണ്ട്. 

വില്‍പനക്കാര്‍ക്ക് വ്യവസായികളെ നേരിട്ട് ബന്ധപ്പെടാന്‍ സഹായിക്കുന്ന ഇന്ത്യയിലെ ഏക എൻജിനീയറിങ് മേളയാണ് ഇന്‍ടെക്. മറ്റു മേളകളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ വ്യവസായ കരാറിലെത്താന്‍ ഇത് സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യയെ എക്കാലത്തും സ്വീകരിക്കാന്‍ തയ്യാറായിരുന്നവരാണ് ഈ മേഖലയിലെ വ്യവസായികള്‍. ഇത് ഇന്‍ടെകിലേക്ക് സാങ്കേതികവിദ്യയുമായി എത്താന്‍ വില്‍പനക്കാര്‍ക്കും പ്രചോദനമാവുന്നു. വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള നടത്തിപ്പിന്റെ പിന്‍ബലവും രാജ്യാന്തര വ്യവസായ പ്രമുഖരുടെ സാന്നിധ്യവും ഇന്‍ടെകിനെ ദക്ഷിണേന്ത്യയിലെ സുപ്രധാന വ്യവസായ മേളയാക്കി മാറ്റുന്നു. ഓരോ വര്‍ഷം കഴിയും തോറും ഇന്‍ടെകിന്റെ പ്രശസ്തി വര്‍ധിച്ചുവരികയാണ്. 

ഇന്‍ടെക് വഴി ഈ മേഖലക്ക് ലഭിച്ച ചില ഗുണങ്ങള്‍: 

∙കോയമ്പത്തൂരിലെ നിര്‍മാണ വ്യവസായത്തിന്റെ സാധ്യതകള്‍ ഇന്‍ടെക് വഴി വിദേശ നിര്‍മാതാക്കള്‍ തിരിച്ചറിഞ്ഞു. 

∙നിരവധി കൂട്ടായ സംരംഭങ്ങള്‍ക്ക് കാരണമായി. പുതിയതും മെച്ചപ്പെട്ടതുമായ സാങ്കേതികവിദ്യ കോയമ്പത്തൂരിലെത്തി. 

∙കോയമ്പത്തൂരില്‍ പല വിദേശ കമ്പനികളും നേരിട്ട് നിര്‍മാണ ഫാക്ടറികള്‍ സ്ഥാപിച്ചു. 

cd1 - 1

∙രാജ്യാന്തരതലത്തിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രധാന വിതരണ കേന്ദ്രങ്ങളിലൊന്നായി കോയമ്പത്തൂരിനെ മാറ്റാന്‍ ഇന്‍ടെക് വഴി സാധിച്ചു. 

∙ഇന്‍ടെക് വഴി പുതിയ സാങ്കേതികവിദ്യകള്‍ എത്തിയതോടെ ഉൽപന്നങ്ങളുടെ നിലവാരം വര്‍ധിക്കുകയും ഇത് കയറ്റുമതി വഴി കൂടുതല്‍ വിദേശ നാണ്യം ലഭിക്കുന്നതിലേക്ക് വഴിവെക്കുകയും ചെയ്തു. 

∙ഇന്‍ടെകിന്റെ സ്വാധീനം വഴി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സ്‌പെഷ്യാലിറ്റി വാല്‍വ് നിര്‍മാതാക്കള്‍ കൊയമ്പത്തൂരില്‍ വില്‍പന ശാലകള്‍ ആരംഭിച്ചു. 

ഇന്‍ടെകിന്റെ വിജയത്തിനു പിന്നില്‍ 

∙ പ്രചാരകരായി പിന്നിലുള്ള കൊഡിസിയയുടെ സ്വാധീനം ഇന്‍ടെകിന്റെ വിജയത്തില്‍ നിര്‍ണായകമായി. 

∙കഴിഞ്ഞ അഞ്ചു ദശാബ്ദത്തിനിടെ പല പ്രാദേശിക വ്യവസായങ്ങളുടേയും വളര്‍ച്ചക്കുപിന്നില്‍ നിര്‍ണായക സ്വാധീനമായിക്കൊണ്ട് കൊഡിസിയ കൊയമ്പത്തൂരിന്റെ വ്യവസായമേഖലയുടെ നട്ടെല്ലായി മാറിയിട്ടുണ്ട്. 

∙വ്യത്യസ്തമായ എന്‍ജിനീയറിങ് ഉത്പന്നങ്ങളും യന്ത്രഭാഗങ്ങളും കൊയമ്പത്തൂരിലെ വ്യവസായങ്ങള്‍ നിര്‍മിക്കുന്നു. ലോഹ വാര്‍പ്പ്, മെഷീന്‍ ടൂള്‍സ്, കട്ടിങ് ടൂള്‍സ്, ഇലക്ട്രിക് മോട്ടോറുകളും പമ്പുകളും, വെറ്റ് ഗ്രൈന്‍ഡേഴ്‌സ്, വസ്ത്ര മേഖലയിലെ യന്ത്രങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ പ്ലാസ്റ്റിക്‌സും ഭാഗങ്ങളും, ഗാര്‍ഹിക വൈദ്യുത ഉപകരണങ്ങള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, ലൈറ്റുകള്‍, കോട്ടണ്‍ യൂണിറ്റ്, വാഹനങ്ങളുടെ ഭാഗങ്ങള്‍, വാല്‍വുകള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ വ്യവസായങ്ങള്‍ ഇവിടെയുണ്ട്. 

∙ഇത്തരം വ്യവസായങ്ങളില്‍ വലിയൊരു വിഭാഗത്തിനും സ്ഥാപിക്കാന്‍ വേണ്ട യന്ത്രസാമഗ്രികള്‍ ലഭിക്കുന്നത് ഇന്‍ടെക് മേളയില്‍ നിന്നാണ്. 

∙പുതിയ സാങ്കേതികവിദ്യയെ വേഗത്തില്‍ ഉള്‍ക്കൊള്ളുന്ന ഈ മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്ക് കച്ചവടം ഉറപ്പു നല്‍കുകയും ചെയ്യുന്നു. 

ഇന്‍ടെക് 2024 

കൊഡിസിയ സംഘടിപ്പിക്കുന്ന ഇരുപതാമത് ഇന്‍ടെക് 2024 രാജ്യാന്തര മെഷീന്‍ ടൂള്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ട്രേഡ് ഫെയര്‍ ജൂണ്‍ ആറു മുതല്‍ പത്തു വരെ കോയമ്പത്തൂര്‍ കൊഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്‌സില്‍ വെച്ച് നടക്കും. ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ചിനാണ് കോണ്‍ഫറന്‍സ് പങ്കാളികളായ എം/എസ് ടെക്‌സസ് വെന്‍ച്വേഴ്‌സ് സംഘടിപ്പിക്കുന്ന 11ാമത് ഗ്ലോബല്‍ മാനുഫാക്ചറിങ് ക്ലസ്റ്റര്‍ വിഷന്‍ 2030(GMCV 2030) ഇതേ വേദിയില്‍ വെച്ച് നടക്കുക. 

നിര്‍മാണ രംഗത്തെ വ്യത്യസ്ത പ്രവണതകളെക്കുറിച്ച് രാജ്യാന്തര രംഗത്തെ പ്രമുഖര്‍ ഈ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. ഇതുവഴി കൂടുതല്‍ മികച്ച രീതിയില്‍ നിര്‍മാണം നടത്താനും സാമ്പത്തിക നേട്ടമുണ്ടാക്കാനും വ്യവസായികള്‍ക്ക് സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇന്ത്യക്കകത്തും പുറത്തുമുള്ള എന്‍ജിനീയറിങ് കമ്പനികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച സാധ്യതകള്‍ കണ്ടെത്തുന്നതിന് 500ലേറെ വ്യവസായങ്ങള്‍ ഇന്‍ടെകിനെത്തും.

സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും 25,000 ചതുരശ്ര അടി വലിപ്പമുള്ള പ്രദര്‍ശന ശാലയിലാണ് അണി നിരക്കുക. ഇന്നത്തെ സാങ്കേതികവിദ്യയുടെ കരുത്ത് വലിയ തോതില്‍ വളര്‍ച്ചക്ക് സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.  ഇന്‍ടെക് മേളയിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക്ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും സാധിക്കും visitor.codissia.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com