ADVERTISEMENT

3 ദശലക്ഷം ഫോളോവേഴ്സുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടിക്ടോക്കിൽ. ഇതിലെന്താണിത്ര അദ്ഭുതമെന്നല്ലേ?.ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചു മുൻപ് പ്രസിഡന്റായിരിക്കെ ട്രംപ് നിരോധിക്കാൻ പരിശ്രമിച്ച പ്ലാറ്റ്ഫോമാണ് ടിക്ടോക്. യുവ വോട്ടർമാരിലേക്കെത്താൻ ടിക്ടോക് സഹായിക്കുമെന്ന തിരിച്ചറിവാണ് ട്രംപിനെ വീണ്ടും ടിക്ടോക്കിലെത്തിച്ചത്.

നിരോധിക്കുന്ന ബില്ലിലൊക്കെ ഒപ്പുവച്ചെങ്കിലും  ജോബൈഡനും നിലവിൽ ടിക്ടോക്കിൽ സജീവമാണ്.340,000-ലധികം ഫോളോവേഴ്‌സ് ഉണ്ട്. ട്രംപിനെ ക്രിമിനൽ കേസുകളിൽ ശിക്ഷിച്ച ചരിത്രപരമായ വിധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സ്വന്തം സോഷ്യൽ മീഡിയ കമ്പനി പ്രതിസന്ധി നേരിടുമ്പോളാണ് ഈ ടിക്ടോക് പ്രവേശനമെന്നതും ഓർക്കേണ്ടതുണ്ട്.

ചിത്രത്തിന്  കടപ്പാട് : ഒക്കാസ്
ചിത്രത്തിന് കടപ്പാട് : ഒക്കാസ്

ചെറിയ വ‌ിഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐടി കമ്പനി നിർമിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ടിക്ടോക്കിന്റെ ചൈനീസ് ബന്ധം കാരണം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎസ് നിരോധനമുള്‍പ്പടെയുള്ള  നടപടി സ്വീകരിച്ചത്. 

ഒരു വർഷത്തിനുള്ളിൽ ഏതെങ്കിലും അമേരിക്കൻ കമ്പനിക്ക് ടിക് ടോക്ക് വില്‍ക്കുന്നില്ലെങ്കില്‍ നിരോധിക്കുമെന്ന നിയമ നടപടികളിൽ പ്രസിഡന്‍റ് ജോ ബൈഡൻ ഒപ്പുവച്ചു കഴിഞ്ഞിരിക്കുന്നു.

അതിർത്തി സംഘർഷത്തിനു പിന്നാലെ ഇന്ത്യ ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com