ADVERTISEMENT

ശരിയായ മാർഗനിർദേശം ലഭിച്ചാൽ പ്രൈമറി സ്കൂൾ വിദ്യാർഥി മുതൽ പ്രൊഫഷണൽസിനുവരെ ഒരു പ്രവർത്തിക്കുന്ന റോബട്ടിനെ നിർമിക്കാനാകും. എന്തൊരു മനോഹരമായ നടക്കാനാത്ത സ്വപ്നമെന്നാണോ കരുതുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബടിക്സ്.

 സിഇഒ ബെന്‍സൺ തോമസ് ജോർജും യുണീക് വേൾഡ് റോബടിക്സ് ടീമംഗങ്ങളും
സിഇഒ ബെന്‍സൺ തോമസ് ജോർജും യുണീക് വേൾഡ് റോബടിക്സ് ടീമംഗങ്ങളും

2019ൽ ഒരു പത്തനംതിട്ടക്കാരനായ യുവാവ് കണ്ട സ്വപ്നമാണ് ഇപ്പോൾ പ്രമുഖ റോബടിക്, എഐ ഇവന്റുകളിലും മികച്ച രീതിയിൽ സാന്നിധ്യമറിയിച്ചും, ലോകത്തിലെ ഏറ്റവും മികച്ച കോളജുകളിൽ ലാബുകളും വർക് ഷോപ്പുകളും സംഘടിപ്പിച്ച് ഡിജിറ്റൽ യുഗത്തിൽ അഭിവൃദ്ധി പ്രാപിക്കാനുള്ള കഴിവുകളും അറിവും  നൽകി വിദ്യാർഥികളെ സജ്ജമാക്കുന്നത്. 2019ൽ ആരംഭിച്ച കമ്പനി കോവിഡ് തളർത്തിയതിനെക്കുറിച്ചും പിന്നീട് എറ്റവും ടോപ് പെർഫോമിങ് എഐ, റോബടിക്സ്, മെറ്റാവേഴ്സ്, സ്പേസ് ടെക് കമ്പനിയായതിനെക്കുറിച്ചും യുണീക് വേൾഡ് റോബടിക്സ് സ്ഥാപകൻ ബെൻസൺ തോമസ് ജോര്‍ജ് പറയുന്നു.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി തുരുത്തിക്കാട് സ്വദേശിയാണ് ബെൻസൺ, 2019ൽ 4 പേരുമായി തുടങ്ങിയ കമ്പനി 6 മാസത്തിനുള്ളിൽ 21 പേരുള്ള സ്ഥാപനമായി വളർന്നു. പക്ഷേ പിന്നീട് ലോകത്തെയാകെ മുറിക്കുള്ളിലാക്കിയ കോവിഡ് കമ്പനിയുടെ വളർച്ചയെ ബാധിച്ചു. പക്ഷേ 2021ൽ വീണ്ടും പൂർവാധികം ശക്തിയോടെ പുനരാരംഭിച്ചു. പുതുതലമുറ സാങ്കേതികവിദ്യകള്‍ ഏവർക്കും പ്രാപ്യമാണെന്ന ചിന്തയോടെയും  എല്ലാ പ്രായത്തിലുമുള്ള പഠിതാക്കളെ പ്രചോദിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള സമഗ്രമായ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്തുമെത്തിയതോടെ സ്ഥാപനം യുഎഇയില്‍ റോബടിക്സിലെ മികച്ച സ്ഥാപനമായി മാറി. സ്റ്റെം പാഠ്യപദ്ധതിയുടെ അക്രഡിറ്റഡ് സ്ഥാപനമാണ് യുണീക് വേൾഡ് റോബോട്ടിക്സ്

സ്കൂളുകളിലും കോളജുകളിലും റോബടിക്സിൽ വൈദഗ്ദ്യം നേടാൻ കഴിയുന്ന പരിശീലനം നൽകുന്നു.  ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കാൻ ഇത്തരം പരിശീലനങ്ങൾ വിദ്യാർഥികളെ സഹായിക്കുന്നു. നാസ സ്പേസ് ലാബ് ചലഞ്ച്, ഫസ്റ്റ് ലെഗോ ലീഗ്,ഡബ്ലിയുആർ‍ഒ തുടങ്ങിയ റോബോടിക്, ഫസ്റ്റ് ഗ്ലോബൽ കോംപറ്റീഷൻ തുടങ്ങിയ സ്പേസ് ടെക് ഇവന്റുകളിൽ യുഎഇയെ പ്രതിനിധീകരിച്ചു കുട്ടികളെ പങ്കെടുപ്പിക്കാനും കഴിഞ്ഞു.

ടോയ് റോബട്ടുകളും റോബോ വാറുകളും തുടങ്ങി ഹ്യുമനോയ്ഡ് റോബട്ടുകളെയും ഇൻഡസ്ട്രിയൽ റോബട്ടുകളെയും കണ്ടും തൊട്ടും അറിഞ്ഞു മനസിലാക്കാൻ കഴിയണമെന്ന ചിന്തയിലാണ് കൊച്ചി കടവന്ത്രി രാജീവ് ഗാന്ധി ഇൻ‍ഡോർ സ്റ്റേഡിയത്തിൽ 12മുതൽ 17വരെ അരങ്ങേറിയ റോബോവേഴ്സ് വിആർ എക്സ്പോയുടെ ഭാഗമായി സാങ്കേതിക സഹായം നൽകാൻ യുണീക് വേൾഡ് റോബടിക്സ് എത്തിച്ചേർന്നതും. യുഎഇ, ഒമാൻ, ഇന്ത്യ തുടങ്ങി ലോകമെമ്പാടും വർക് ഷോപ്പുകള്‍ നടത്താനും ലാബുകളും സ്ഥാപിക്കാനുമുള്ള തയാറെടുപ്പിലാണ് യുണീക് വേൾഡ് റോബടിക്സ്.

റോബട്ടിക്സിലെ ഭാവി എങ്ങനെയായിരിക്കും

ടെക്നോളജി എല്ലാവർക്കും സാധ്യമാണെന്നതു മനസിലാക്കിക്കൊടുക്കാനും കുട്ടികൾക്കും ഇത്തരം ടെക്നോളജിയെക്കുറിച്ചു കണ്ടും തൊട്ടും അനുഭവിച്ചും അറിയാൻ 10 മിനിറ്റ് വർക് ഷോപ് മുതൽ  ഇനോവേറ്റീവ് ലാബുകൾ വരെയുള്ളവ ആരംഭിക്കാൻ സാങ്കേതിക സഹായം നൽകുന്നുണ്ട്. യുഎഇയിൽ മാത്രമല്ല കേരളത്തിൽ ഇപ്പോൾ തിരുവനന്തപുരം ആസ്ഥാനമായും യുണീക് വേള്‍ഡ് റോബടിക്സ് പ്രവർത്തിക്കുന്നു. പതിനെട്ടോളം മികച്ച ലാബുകൾ  ആരംഭിച്ചിട്ടുണ്ട്. ഒപ്പം നിരവധി വർക് ഷോപ്പുകളും 5 സംസ്ഥാനങ്ങളിലായി നടത്തിവരുന്നു.

റോബടിക്സ് കരിയറാക്കാൻ ആഗ്രഹിക്കുന്ന ഏത് പ്രായക്കാർക്കും അനുയോജ്യമായ കോഴ്സുകൾ ലഭിക്കും. നിലവിൽ എല്ലാ കമ്പനികളും ഇന്നോവേഷൻ ലാബ്സ് ആരംഭിക്കുകയാണ്. നിലവിലെ ജോലികളെയെല്ലാം ഡിജിറ്റലും ഇന്റലിജന്റുമാക്കുകയാണെന്നതിനാൽ വലിയ തൊഴിൽ സാധ്യതകളുടെ ഭാവിയാണുള്ളത്. പക്ഷേ ഒരു കാര്യം നിർമിച്ചാൽ മാത്രമേ അതിൽ പ്രൊഫഷണലാകുകയുള്ളൂ. അതിനാൽ അതാത് പ്ലാറ്റ്ഫോമുകളിൽ മികച്ച സർട്ടിഫിക്കേഷനുകളോടെ ചെയ്ത് പഠിക്കുകയെന്നതാണ് മികച്ച മാർഗം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com