സൗജന്യമായി പിഡിഎഫ് വിശകലനം ചെയ്യാം, ചാറ്റ് ജിപിടിയിൽ; ചില ടിപ്സ്
Mail This Article
ഗൂഗിളും മൈക്രോസോഫ്റ്റും സ്വന്തം ചാറ്റ്ബോട്ടുകൾ സമാരംഭിച്ചിട്ടുണ്ടെങ്കിലും, ചാറ്റ്ജിപിടി ഇപ്പോൾ ഏറ്റവും മികച്ചതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ എഐ ചാറ്റ്ബോട്ടുകളിൽ ഒന്നാണ്.
പിഡിഎഫ് പോലുള്ള ഫയലുകൾ അപ്‌ലോഡ് ചെയ്യാനും എഐ പവർ ചെയ്യുന്ന ചാറ്റ്‌ബോട്ടിനോട് ചോദ്യങ്ങൾ ചോദിക്കാനും ചാറ്റ് ജിപിടിയിൽ പുതിയ സംവിധാനം വന്നിരിക്കുന്നു. 5 ലളിതമായ ഘട്ടങ്ങളിലൂടെ സൗജന്യമായി പിഡിഎഫുകൾ വിശകലനം ചെയ്യാൻ ചാറ്റ് ജിപിടി എങ്ങനെ ഉപയോഗിക്കാമെന്നത് ഇതാ.
∙ബ്രൗസറിലോ മൊബൈലിലോ ചാറ്റ് ജിപിടി തുറന്ന്അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. ചാറ്റ്ജിപിടി സവിശേഷതകൾ സൗജന്യമായി ഉപയോഗിക്കാനാകുമെങ്കിലും, ഇത്തരത്തിലുള്ള പുതിയ ടൂളുകൾ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ ലോഗിൻ ചെയ്യണമെന്ന് OpenAI ആവശ്യപ്പെടുന്നു.
∙ പുതിയ ചാറ്റ് ആരംഭിക്കുക അല്ലെങ്കിൽ നിലവിലുള്ള ഒന്ന് തുറന്ന് 'പേപ്പർ ക്ലിപ്പ്' ഐക്കണിൽ ടാപ്പ് ചെയ്യുക.
∙ എഐ പവർഡ് ചാറ്റ്ബോട്ട് ഗൂഗിൾ ഡ്രൈവിലേക്കോ വൺ ഡ്രൈവിലേക്കോ കണക്റ്റുചെയ്യാനോ കംപ്യൂട്ടറിൽ നിന്ന് ഒരു ഫയൽ അപ്‌ലോഡ് ചെയ്യാനോ അനുവദിക്കും.
∙ഫയൽ ചാറ്റ് ജിപിടിയിലേക്ക് അപ്‌ലോഡ് ചെയ്യുക.
∙ടെക്‌സ്‌റ്റ് ബോക്‌സിലേക്ക് പോയി ചാറ്റ്‌ജിപിടിയോട് ഫയൽ ഉപയോഗിച്ച് നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് പറയുക, ചാറ്റ്‌ബോട്ട് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ഒരു ഉത്തരവുമായി വരും.
∙ഉദാഹരണത്തിന് ഫയൽ സംഗ്രഹിക്കാനും ഫയലിൽ നിന്നുള്ള പ്രധാന പോയന്റുകൾ കാണിക്കാനും ചാറ്റ് ജിപിടിയോട് ആവശ്യപ്പെടാം. വലുതും സങ്കീർണവുമായ പിഡിഎഫ് ഫയലുകൾ കൈകാര്യം ചെയ്യുമ്പോൾ ഈ ചാറ്റ്ബോട്ട് ഉപയോഗപ്രദമാകും.