4 തവണ നിരസിക്കപ്പെട്ടു, ഒടുവിൽ ബഹിരാകാശത്ത്; കഥ പറഞ്ഞു താരമായി നാസാ സഞ്ചാരി സ്റ്റീവ് സ്മിത്ത്
Mail This Article
സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും ആഗോള ടെക് കമ്പനിയായ ഐബിഎമ്മും ചേർന്നു സംഘടിപ്പിച്ച രാജ്യാന്തര ജെൻ എഐ കോൺക്ലേവ് സെമിനാറുകളിൽ ആദ്യ ദിനം താരമായത് നാസയുടെ ബഹിരാകാശ സഞ്ചാരിയായിരുന്ന സ്റ്റീവ് സ്മിത്ത്.
ബഹിരാകാശ യാത്രികനായ കഥ പറഞ്ഞ സ്റ്റീവിന്റെ പ്രഭാഷണം പ്രതിബന്ധങ്ങളെ നേരിടുന്നതിനെക്കുറിച്ചുള്ള അനുഭവ പാഠങ്ങളുമായി.സ്റ്റീവ് 4 തവണ ബഹിരാകാശ യാത്ര നടത്തി. ബഹിരാകാശ സഞ്ചാരിക്ക് വേണ്ടതു പലതരം പ്രശ്നങ്ങൾക്ക് അതുവരെ ചിന്തിച്ചിട്ടില്ലാത്ത അതിവേഗ പരിഹാരങ്ങളാണ്.
ഇനിയുള്ള കാലത്ത് ജെൻ എഐ അത്തരം പ്രശ്നപരിഹാരത്തിന് സഹായകമാവുമെന്ന് സ്റ്റീവ് ചൂണ്ടിക്കാട്ടി. ചെറുപ്പകാലത്തു നടത്തിയ ശസ്ത്രക്രിയ മൂലം നാസയിൽ ബഹിരാകാശ സഞ്ചാരിയാവാൻ അപേക്ഷ നൽകിയപ്പോൾ 4 തവണ നിരസിക്കപ്പെട്ടു.
അഞ്ചാം തവണ ഇനി അപേക്ഷിക്കണ്ടെന്നും കത്തിൽ പറഞ്ഞു. സ്വയം ആശുപത്രിയിൽ പോയി സ്കാൻ നടത്തി വയറ്റിൽ കുഴപ്പമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം നാസ പുനർവിചിന്തനം നടത്തി സ്റ്റീവിനെ തിരഞ്ഞെടുക്കുകയായിരുന്നു. ബഹിരാകാശത്ത് റീടേക്കുകളില്ലെന്ന് സ്റ്റീവ് ചൂണ്ടിക്കാട്ടി.