മലയാളികളുടെ എഐ സേർച് എൻജിൻ; മലയാളത്തിലും ഉത്തരം
Mail This Article
കൊച്ചി∙ മലയാളം അടക്കം ഇന്ത്യയിലെ പ്രാദേശിക ഭാഷകൾ പിന്തുണയ്ക്കുന്ന എഐ സേർച് എൻജിൻ അവതരിപ്പിച്ച് മലയാളി സംരംഭകർ. നേർഫിൽസ്.എഐ (www.nofrills.ai) എന്ന സേർച്ച് എൻജിൻ ലാർജ് ലാംഗ്വേജ് മോഡലാണ് (എൽഎൽഎം). ഇംഗ്ലിഷ്, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി തുടങ്ങി വിവിധ ഭാഷകളിൽ നൽകുന്ന ചോദ്യങ്ങൾക്ക് ‘റിയൽ ടൈം’ ഉത്തരങ്ങൾ ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള ആദ്യ എൽഎൽഎം മോഡൽ എഐ സേർച് എൻജിനാണിതെന്ന് കമ്പനി അവകാശപ്പെട്ടു.
പൂർണമായി പ്രാദേശിക ഭാഷകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ആദ്യ സേർച് എൻജിനാണ് ലഭ്യമാക്കുന്നതെന്ന് സിഇഒയും സഹസ്ഥാപകനുമായ എസ്.സുഭാഷ് പറഞ്ഞു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ബില്ലടയ്ക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന ഓട്ടണമസ് സ്റ്റോർ സംവിധാനമായ ‘വാട്ട്എസെയിലി’ന്റെ നിർമാതാക്കളാണ് ഇപ്പോൾ എഐ സേർച് എൻജിൻ അവതരിപ്പിക്കുന്നത്. വാട്ട്എസെയിൽ 2020 ൽ ആമസോൺ ഏറ്റെടുത്തിരുന്നു.
ദിലീപ് ജേക്കബ്, വിൻസി മാത്യൂസ് എന്നിവരും നോർഫിൽസിന്റെ സഹസ്ഥാപകരാണ്. ബെംഗളൂരു ആസ്ഥാനമായ കമ്പനിക്ക് യുഎസിലും ഓഫിസുണ്ട്.