യുട്യൂബ് കാണാൻ ചെലവേറും, എല്ലാ പ്രീമിയം പ്ലാനുകളിലും നിരക്ക് വർദ്ധിക്കും; പുതിയ നിരക്കുകൾ ഇങ്ങനെ
Mail This Article
ഗൂഗിളിന്റെ പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനമായ യുട്യൂബ് പ്രീമിയം ഇന്ത്യയിലെ വിവിധ പ്ലാനുകള്‍ക്ക് നിരക്ക് വർധന പ്രഖ്യാപിച്ചു. വ്യക്തിഗത, കുടുംബ, വിദ്യാർഥി സബ്സ്ക്രിപ്ഷൻ ഉൾപ്പടെ എല്ലാ പ്ലാനുകളിലുമുള്ള വർദ്ധനവാണ് ഉള്ളത്.
ഇമെയിലിലൂടെ മാറ്റങ്ങൾ യുട്യൂബ് വരിക്കാരെ അറിയിച്ചു.ഒരേ വീട്ടിലെ അഞ്ച് അംഗങ്ങൾക്ക് വരെ യുട്യൂബ് പ്രീമിയം വാഗ്‌ദാനം ചെയ്യുന്ന ഫാമിലി പ്ലാനിലാണ് ഏറ്റവും വലിയ വർദ്ധനവ് കാണുന്നത്. ഫാമിലി പ്ലാൻ പ്രതിമാസം 189 രൂപയിൽ നിന്ന് 299 രൂപയായി ഉയർന്നു.
വിദ്യാർഥികളുടെയും വ്യക്തിഗത പ്ലാനുകളുടെയും വിലകൾ വർദ്ധിച്ചു. മുമ്പ് പ്രതിമാസം 79 രൂപയായിരുന്ന സ്റ്റുഡന്റ് പ്ലാൻ ഇപ്പോൾ പ്രതിമാസം 89 രൂപയാണ്. വ്യക്തിഗത പ്ലാനിന് (ഒരു മാസം) ഇപ്പോൾ വില 159 രൂപ(139 രൂപ മുൻപ്).
എന്താണ് യുട്യൂബ് പ്രീമിയം
യുട്യൂബ് പ്രീമിയം എന്നത് ഗൂഗിൾ നൽകുന്ന ഒരു സേവനമാണ്, പരസ്യരഹിത വിഡിയോകൾ കാണാൻ ഈ സംവിധാനം അനുവദിക്കുന്നു. മാത്രമല്ല YouTube Music ആപ്പിലേക്ക് നിങ്ങൾക്ക് കോംപ്ലിമെന്ററി ആക്‌സസും ലഭിക്കും.
ഓഫ്‌ലൈനിലായിരിക്കുമ്പോഴോ യാത്രയിലായിരിക്കുമ്പോഴോ പിന്നീട് കാണുന്നതിന് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും YouTube Premium സബ്‌സ്‌ക്രിപ്‌ഷൻ അനുവദിക്കുന്നു. ബാക്ക്‌ഗ്രൗണ്ട് പ്ലേ ഓപ്‌ഷനും ലഭ്യമാണ്, അതിനാൽ മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴോ സ്‌ക്രീൻ ലോക്ക് ചെയ്‌തിരിക്കുമ്പോഴോ YouTube-ൽ ഒരു വിഡിയോ കാണാൻ കഴിയും
യുട്യൂബ് പ്രീമിയം: ഇത് എങ്ങനെ സൗജന്യമായി ലഭിക്കും?
യുട്യൂബ് പ്രീമിയത്തിൽ ഇതിനകം അംഗമായിട്ടുള്ളവർക്ക് കമ്പനിയുടെ സൗജന്യ സ്കീം പ്രയോജനപ്പെടുത്താൻ കഴിയില്ല. ഒന്നിലധികം യുട്യൂബ് അല്ലെങ്കിൽ ഗൂഗിൾ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, 3 മാസത്തെ സൗജന്യ അംഗത്വ ഓഫറുള്ള ഒരു ബാനർ കാണാനാകും. യുട്യൂബ് പ്രീമിയത്തിലേക്ക് ഒരിക്കലും ലിങ്ക് ചെയ്തിട്ടില്ലാത്ത അക്കൗണ്ടുകൾക്ക് ഈ ഓഫർ ദൃശ്യമാകും.
യുട്യൂബ് ആപ്പ് തുറന്ന് പ്രൊഫൈൽ ഐക്കണിൽ (താഴെ വലത് വശം) ടാപ്പുചെയ്‌ത് യുട്യൂബ് പ്രീമിയം എന്നതിൽ ക്ലിക്ക് ചെയ്യുന്നതിന് താഴേക്ക് സ്‌ക്രോൾ ചെയ്യേണ്ടതുണ്ട്. ഒരിക്കൽ തുറന്നാൽ, ഒരു വ്യക്തിഗത പ്രതിമാസ പാക്കിൽ ബാധകമായ, 3 മാസത്തെ സൗജന്യ YouTube Premium അംഗത്വ ഓഫർ കാണാം.
1 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ഓഫറുള്ള ഫാമിലി ആൻഡ് സ്റ്റുഡൻ്റ് പാക്കും ലഭ്യമാണ്. പക്ഷേ, സൗജന്യ യുട്യൂബ് പ്രീമിയം അംഗത്വം അവസാനിച്ചുകഴിഞ്ഞാൽ, സേവനം തുടർന്നും ഉപയോഗിക്കുന്നതിന് പണം നൽകേണ്ടിവരുമെന്ന് ഓർമ്മിക്കുക. ആളുകൾക്ക് സബ്‌സ്‌ക്രിപ്‌ഷന് പണം നൽകാൻ താൽപ്പര്യമില്ലെങ്കിൽ അത് റദ്ദാക്കാനും തിരഞ്ഞെടുക്കാം.