ADVERTISEMENT

പാസ്പോർട് സേവാ പോർട്ടലിലെ സേവനങ്ങൾ നവീകരണങ്ങളുടെ ഭാഗമായി 2024 ഓഗസ്റ്റ് 29 മുതൽ 2024 സെപ്റ്റംബർ 2വരെയുള്ള കാലയളവിൽ ലഭ്യമായേക്കില്ല. ഈ കാലയളവിൽ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ അപോയ്ന്റ്മെന്റുകളും പുനക്രമീകരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. ഈ സമയത്ത് പുതിയ അപേക്ഷകളും നൽകാനാകില്ല.

∙പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാനോ പാസ്‌പോർട്ട് പുതുക്കാനോ രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ അപ്പോയിന്റെമെന്റ് ബുക്ക് ചെയ്യുന്നതിന് പാസ്‌പോർട്ട് സേവാ പോർട്ടൽ ഉപയോഗിക്കുന്നു. 

∙അപ്പോയിന്റ്മെന്റ് ദിവസം, അപേക്ഷകർ പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ എത്തി പരിശോധനയ്ക്കായി അവരുടെ രേഖകൾ നൽകണം. 

∙ഇതിനെത്തുടർന്ന്, ഒരു പൊലീസ് വെരിഫിക്കേഷൻ നടക്കുന്നു, തുടർന്ന്, പാസ്‌പോർട്ട് അപേക്ഷകന്റെ വിലാസത്തിൽ എത്തുന്നു. 

∙അപേക്ഷകർക്ക് 30-45 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പാസ്‌പോർട്ട് അപേക്ഷകനിൽ എത്തുന്ന റെഗുലർ മോഡ് അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അത് എത്തുന്ന തത്കാൽ മോഡ് തിരഞ്ഞെടുക്കാം.

∙ പതിവ് നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് സൈറ്റ് പ്രവർത്തന രഹിതമാക്കുന്നതെന്നും പൊതുജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

∙അതേസമയം, ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനും പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കുമായി അപ്പോയിൻ്റ്‌മെൻ്റ് ഷെഡ്യൂൾ ചെയ്യുന്നതിനുമായി നിരവധി വ്യാജ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും അപേക്ഷകരിൽ നിന്ന് വൻ തുക ഈടാക്കുന്നതായുംന്നും ഇതിനെതിരെ കരുതലുണ്ടാകമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

English Summary:

Passport Seva Project system to undergo technical maintenance from August 29 to September 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com