ADVERTISEMENT

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്കുള്ള ഓഫറുകളും പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ ലഭിക്കുന്ന മികച്ച ഓഫറും സഹിതം ഐഫോൺ 15 ആമസോണിൽനിന്നും 15,000 രൂപയുടെ അടുത്ത് വിലയിൽ വാങ്ങാം. എക്സ്ചേഞ്ചും ബാങ്ക് ഓഫറുകളും വിവിധ കിഴിവുകളും സഹിതം എങ്ങനെ ഈ ഓഫർ സ്വന്തമാക്കാമെന്ന് സശ്രദ്ധം നോക്കുക.

ഐഫോൺ 15  ആമസോണിൽ 79,600 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരുന്നത്, ഇപ്പോൾ ലഭിക്കുന്ന 12 ശതമാനം കിഴിവോടെയാണ് വില 69,990 രൂപയായി കുറയുന്നത്. പഴയ ഫോൺ ട്രേഡ് ചെയ്യുന്നതിലൂടെ 63,699 രൂപ വരെ ലാഭിക്കാം(വിവിധ ഫോണുകളിലും എക്സ്ചേഞ്ച് വാല്യൂ വ്യത്യസ്തമായിരിക്കും, എസ് 24ന് കിട്ടിയിരിക്കുന്ന ഏറ്റവും കൂടിയ വിലയാണ് ഇവിടെ നൽകിയിരിക്കുന്നത്) 48,750 രൂപയായിരിക്കും കുറയുന്നതെങ്കിലും വില ഇരുപതിനായിരത്തിനടുത്തെത്തും.

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇഎംഐ ഇടപാടുകളിൽ 3000 രൂപ വരെ കിഴിവ് ലഭിക്കും , അന്തിമ ചെലവ്  15,000 രൂപയിലേക്ക് കുറയ്ക്കാന്‍ ഈ ഡീലുകൾ സഹായിക്കും.ഓഫർ കാലയളവിലും കമ്പനി തീരുമാനങ്ങൾക്കനുസരിച്ചും വിലയിലും ഓഫറിലും ഏറ്റക്കുറച്ചിലുകളുണ്ടാകാമെന്നത് ശ്രദ്ധിക്കുമല്ലോ?

iphone-15 - 1

ഐഫോൺ 15യുടെ ചില പ്രധാന സവിശേഷതകൾ ഇതാ:

∙6.1 ഇഞ്ച് 1170 x 2532 റെറ്റിന HD 60Hz ഡിസ്പ്ലേ

∙എ16 ബയോണിക് പ്രൊസസർ

∙6 ജിബി റാം

∙ഡ്യുവൽ ലെൻസ് പിൻ ക്യാമറ സിസ്റ്റം (48MP വീതി, 12MP അൾട്രാവൈഡ്)

∙12എംപി TrueDepth ഫ്രണ്ട് ക്യാമറ

∙128GB, 256GB, അല്ലെങ്കിൽ 512ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

∙അഞ്ച് നിറങ്ങളിൽ ലഭ്യമാണ് (കറുപ്പ്, വെള്ള, ചുവപ്പ്, നീല, പച്ച).

ടെക് പ്രേമികളുൾപ്പടെ ഉറ്റുനോക്കുന്ന വിവിധ ഡീലുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ബിഗ് ബില്യൺ ഡേയ്ക്കും ആരംഭമാകുകയാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പ്രൈം അംഗങ്ങൾക്കായി ആരംഭിച്ചു. സാധാരണ ഉപഭോക്താക്കൾക്ക് സെപ്‌റ്റംബർ 27ന് ആരംഭിക്കുന്ന വിൽപ്പനയിൽ പങ്കെടുക്കാൻ കഴിയും.

ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ മുതൽ ഫാഷനും ദൈനംദിന അവശ്യസാധനങ്ങളുമെല്ലാം ഉഗ്രൻ ഡീലുകളിലും മികച്ച കിഴിവുകളിലും വാങ്ങാം.പ്രൈം അംഗങ്ങൾക്ക് പരിമിത സമയ ഓഫറുകളും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും പ്രയോജനപ്പെടുത്താം. നോ-കോസ്റ്റ് ഇഎംഐകൾ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീലുകൾ എന്നിവ പോലുള്ള ഓപ്ഷനുകളുമുണ്ടാകും.

English Summary:

Apple iPhone 15 is available for just Rs 15,650 on Amazon; here's how the deal works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com