ADVERTISEMENT

എല്ലാ ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തി വോഡഫോണ്‍ ഐഡിയ നോക്കിയയുടെ നെറ്റ്ഗാര്‍ഡ് എന്‍ഡ്പോയിന്‍റ് ഡിറ്റക്ഷന്‍ ആൻഡ് റെസ്പോണ്‍സ് സംവിധാനം ഏര്‍പ്പെടുത്തും. സൈബര്‍ വെല്ലുവിളികള്‍ക്കും സുരക്ഷാ പ്രശ്നങ്ങള്‍ക്കും എതിരെയുള്ള നെറ്റ്​വർക് സുരക്ഷ വര്‍ധിപ്പിക്കാനായാണ് ഈ നീക്കം. ടെലികോം മേഖലയ്ക്ക് പ്രത്യേകമായുള്ള സൈബര്‍ വെല്ലുവിളികള്‍ നേരിടാനുളള സംവിധാനമായ നെറ്റ്ഗാര്‍ഡ് ഇഡിആര്‍ വോഡഫോണ്‍ ഐഡിയയ്ക്ക് തല്‍സമയ നിരീക്ഷണ സൗകര്യവും സുരക്ഷാ വെല്ലുവിളികള്‍ എളുപ്പത്തില്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശേഷി നല്‍കും. 

സുരക്ഷാ പ്രശ്നങ്ങള്‍ കുറക്കാനും വിപുലമായ പരിശോധനകളുടെ ആവശ്യം പരിമിതപ്പെടുത്താനും പ്രവര്‍ത്തന ചെലവുകള്‍ കുറക്കാനും ഇതു സഹായിക്കും. വോഡഫോണ്‍ ഐഡിയയുടെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുമായി സുഗമമായി സംയോജിച്ചു മുന്നോട്ടു പോകാനാവുന്ന വിധത്തിലാണ് നെറ്റ്ഗാര്‍ഡ് ഇഡിആറിന്‍റെ സവിശേഷതകള്‍. തുടക്കത്തില്‍ വോഡഫോണ്‍ ഐഡിയയുടെ 4ജി ശൃംഖലകളിലാവും ഇതു വിന്യസിക്കുക. തുടര്‍ന്ന് 5ജി ശൃംഖലകളിലേക്കും വ്യാപിപ്പിക്കും. 

vodafone-vi-5g

അത്യാധുനിക സംവിധാനങ്ങള്‍ വഴി മികച്ച സുരക്ഷയും കണക്ടിവിറ്റിയും ലഭ്യമാക്കാന്‍ വോഡഫോണ്‍ ഐഡിയ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോണ്‍ ഐഡിയ ചീഫ് ടെക്നോളജി ഓഫിസര്‍ ജഗ്ബീര്‍ സിങ്പറഞ്ഞു. എല്ലാ ഉപഭോക്തൃനിരയ്ക്കും സംരക്ഷണം നല്‍കുന്ന മുഖ്യ നീക്കമാണ് നോക്കിയ നെറ്റ്ഗാര്‍ഡ് ഇഡിആറെന്ന് വോഡഫോണ്‍ ഐഡിയ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫിസറും ഡാറ്റാ പ്രൈവസി ഓഫിസറുമായ മതന്‍ബാബു കാസിലിങ്കം പറഞ്ഞു.കൂടുതല്‍ സൈബര്‍ വെല്ലുവിളികള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മികച്ച പരിരക്ഷ ലഭ്യമാക്കാന്‍ നെറ്റ്ഗാര്‍ഡ് ഇഡിആര്‍ സഹായകമാകുമെന്ന് നോക്കിയ ക്ലൗഡ് ആന്‍റ് നെറ്റ്വര്‍ക്ക് സര്‍വീസസ്ഇന്ത്യ മാര്‍ക്കറ്റ് ലീഡര്‍ അരവിന്ദ് ഖുറാന പറഞ്ഞു.

English Summary:

Vodafone Idea partners with Nokia to enhance network security using NetGuard EDR, protecting its customer base from cyber threats and strengthening its 4G and 5G networks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com