ഇസ്രയേലിന്റെ തിരിച്ചടി ഒക്ടോബർ 7ന്? ലക്ഷ്യം ഇറാന്റെ ആണവനിലയങ്ങൾ? ഒന്നും മിണ്ടാതെ യുഎസ്

Mail This Article
ന്യൂയോർക്ക്∙ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ ആണവനിലയങ്ങളെ ഇസ്രയേൽ ആക്രമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അമേരിക്ക. ഹമാസ് സായുധസംഘം ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ വാർഷികമായ ഒക്ടോബർ ഏഴിന് തിരിച്ചടിയുണ്ടാകുമോ എന്നതിന് ഉത്തരം നൽകുക പ്രയാസമാണെന്നും അമേരിക്കൻ സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം ഒന്നാം തീയതി ഇസ്രയേലിലേക്ക് 181 മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ലക്ഷക്കണക്കിന് ആളുകൾക്ക് മിസൈൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഭൂഗർഭ കേന്ദ്രങ്ങളിൽ അഭയം തേടേണ്ടിവന്നു. മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ റവല്യൂഷണറി ഗാർഡ്സ് ഏറ്റെടുത്തിരുന്നു. ഭൂരിഭാഗം മിസൈലുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിനു പിന്നാലെയാണ് ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തത്.
ഇറാന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ എന്തെങ്കിലും ചെയ്താൽ ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാനും താക്കീതു നൽകി. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇസ്രയേലിൽ മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി അവരുടെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നോർത്ത് കാരോലൈനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
- 5 month agoOct 05, 2024 06:32 PM IST
- 5 month agoOct 05, 2024 04:54 PM IST
ഹിസ്ബുല്ലയുടെ കൊല്ലപ്പെട്ട തലവൻ ഹസൻ നസ്റല്ലയുടെ പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ഹാഷിം സഫീയുദ്ദീനും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ബെയ്റൂട്ടിൽ ഇസ്രയേൽ കഴിഞ്ഞദിവസം നടത്തിയ വ്യോമാക്രമണത്തിൽ സഫീയുദ്ദീനും കൊല്ലപ്പെട്ടതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
- 5 month agoOct 05, 2024 02:28 PM IST
ഹമാസ് സായുധസംഘം ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ വാർഷികമായ ഒക്ടോബർ ഏഴിന് തിരിച്ചടിയുണ്ടാകുമോ എന്നതിന് ഉത്തരം നൽകുക പ്രയാസമാണെന്ന് അമേരിക്കൻ സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
- 5 month agoOct 05, 2024 02:28 PM IST
മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ ആണവനിലയങ്ങളെ ഇസ്രയേൽ ആക്രമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അമേരിക്ക
- 5 month agoOct 05, 2024 10:38 AM IST
രണ്ട് ഡ്രോണുകളാണ് ഇറാഖി സായുധസംഘം ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇതിൽ ഒരെണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തിരുന്നു.
- 5 month agoOct 05, 2024 10:38 AM IST
ആക്രമണത്തിൽ 24 പേർക്ക് പരുക്കേറ്റെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു.
- 5 month agoOct 05, 2024 10:37 AM IST
ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു
- 5 month agoOct 04, 2024 02:34 PM IST
ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകവെ, 5 വർഷത്തിനിടെ ആദ്യമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകും. ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയുടെ വധത്തിനു പ്രതികാരമായി ഇസ്രയേലിനു നേരെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇന്നത്തെ പ്രാർഥനയിൽ ഖമനയി പങ്കെടുക്കുന്നത്.
- 5 month agoOct 04, 2024 10:42 AM IST
ഹിസ്ബുല്ല ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ അഭയം തേടിയിരിക്കുന്ന സഫൈദിന്റെ നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. പ്രദേശത്തു നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
- 5 month agoOct 04, 2024 10:42 AM IST
ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫൈദിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്ട്