ADVERTISEMENT

ലക്ഷദ്വീപിലെ ദ്വീപുകളില്‍ 4ജി നെറ്റ്​വർക്ക് കണക്ടിവിറ്റി അവതരിപ്പിച്ചു വി(Vi). മൂന്ന് ബാന്‍ഡ് സ്പെക്ട്രത്തിലായുള്ള വി ജിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും തടസങ്ങളില്ലാത്ത കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനുള്ള നിര്‍ണായകമായ നീക്കമാണിത്.   ലക്ഷദ്വീപിലെ അഗത്തിയിലും കവരത്തിയിലും 20,000-ത്തില്‍ ഏറെ വരുന്ന ജനങ്ങളേയും സന്ദര്‍ശകരേയും കണക്ടഡ് ആക്കുന്നതിനു സഹായകമായ വിധത്തില്‍ ഏറ്റവും ഫലപ്രദമായ 900 മെഗാഹെര്‍ട്സ് സ്പ്രെക്ട്രവും 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ് സ്പെക്ട്രവുമാണ് വി വിന്യസിച്ചിരിക്കുന്നത്. 

ദേശീയത തലത്തില്‍ വി നടത്തുന്ന വിപുലീകരണങ്ങളുടെ ഭാഗമായാണ് മൂന്ന് ബാന്‍ഡ് സ്പെക്ട്രത്തിലായി വി ജിഗാനെറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിലിലെ വിജയകരമായ എഫ്പിഒയ്ക്ക് ശേഷം പുതിയ മേഖലകളിലേക്ക് വിപുലീകരിക്കുകയും നിലവിലെ ശൃംഖല കൂടുതല്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മികച്ചതാക്കുകയും ചെയ്യുന്ന നീക്കങ്ങളാണ് വി നടത്തി വരുന്നത്.     

vi-vodafone-idea

ഇന്ത്യയുടെ വിദൂര മേഖലകളില്‍ 4ജി സേവനം ലഭ്യമാക്കാനുള്ള നീക്കങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ലക്ഷദ്വീപില്‍ വി ജിഗാനെറ്റിന്‍റെ  അവതരണമെന്ന് ലക്ഷദ്വീപിലെ ഉപഭോക്താക്കളെ

വി(Vi) ജിഗാനെറ്റ് ഉപയോഗപ്പെടുത്താന്‍ ക്ഷണിച്ചു കൊണ്ട് വോഡഫോണ്‍ ഐഡിയ കേരള, തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം പറഞ്ഞു. ഭൂമിശാസ്ത്രപരമായ സവിശേഷതകളാല്‍ കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ശക്തമാണ്. കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ ശൃംഖല ലക്ഷദ്വീപില്‍ ജിഗാനെറ്റ്അവതരിപ്പിക്കുന്നത് വഴി ആശയവിനിമയം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാഭ്യാസ, ബിസിനസ്, വളര്‍ച്ചാ അവസരങ്ങളും തുറന്നു കൊടുക്കുക കൂടി ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

വിഡിയോ സ്ട്രീമിങ്, അതിവേഗത ഡൗണ്‍ലോഡിങ്, തടസങ്ങളില്ലാത്ത ഓണ്‍ലൈന്‍ ഗെയിമിങ് തുടങ്ങിയവയ്ക്കും ഇതു സഹായകമാകും.

English Summary:

Vi has launched its GIGAnet 4G network in Lakshadweep, enhancing internet connectivity and bringing high-speed internet access to the islands. This move aims to bridge the digital divide and empower residents with improved communication and opportunities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com